Narmam
അശ്ലീലം പറയുന്ന മൈനയും; മൃഗശാലയില്‍ എത്തുന്നവര്‍ക്ക് മൈനയുടെ വക പച്ചത്തെറി
സംഭവം ചൈനീസ് മൃഗശാലയില്‍ ആണ്. മൃഗശാല സന്ദര്‍ശിക്കുന്ന അതിധികളെ വിനയത്തോടെ സ്വാഗതം ചെയ്യാനായി പ്രവേശന കവാടത്തില്‍ പാര്‍പ്പിച്ചിരുന്ന ഒരു മൈനയാണ് കാണാനെത്തുന്നവരെ പച്ചത്തെറി വിളിയ്ക്കുകയും അശ്ലീലം പറയുകയും ചെയ്ത് അധികൃതരെ ഞെട്ടിച്ചത്. സന്ദര്‍ശകരായ ചില ആളുകള്‍ മൈനയെ ഈ ചീത്തവാക്കുകള്‍ പഠിപ്പിച്ചതെന്നാണ് അധികൃതര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ മൈനയെ നല്ലവഴി ശീലിപ്പിക്കുന്നതിന്റെ ഭാഗമായി മൈനക്ക് ക്ലാസ്സ് കൊടുക്കുകയാണ് ഇപ്പോള്‍ മൃഗശാല അധികൃതര്‍ . മൃഗശാലയിലെ തത്തകളെയും മൈനകളെയും വേണ്ടാത്ത വാക്കുകള്പഠിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്ന ബോര്‍ഡും മൃഗശാലയില്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്.
86 total views

ചൈനയിലെ വുഹാനിലെ ജിഫ്യുങ് മൃഗശാലയില്‍ തൂകിയ നിര്‍ദേശങ്ങള്‍ കണ്ടാല്‍ നമ്മള് ചിരിക്കും. സാധാരണ മൃഗശാലയില്‍ ചെല്ലുമ്പോള്‍ നാം പലപ്പോഴും പല നിര്‍ദ്ദേശങ്ങളും എഴുതി വച്ചിരിക്കുന്നത് കാണാറുണ്ട്. പക്ഷേ ‘ദയവു ചെയ്ത് മൈനകളെയും തത്തകളെയും ആരും അസഭ്യം പഠിപ്പിക്കരുത്’ എന്ന നിര്‍ദേശം ജിഫ്യുങ് മൃഗശാലയില്‍ മാത്രമേ നമുക്ക് കാണുവാന്‍ സാധിക്കൂ.
പച്ചത്തെറി വിളിച്ച മൈനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാണ് നല്ലശീലം പഠിപ്പിക്കുന്നത്. മൃഗശാലയിലെ മറ്റുമൈനകള് കൂടി ചീത്തയാവാതിരിക്കാന്‍ ഒറ്റയ്ക്കാണ് മൈനയെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. തെറിവാക്കുകള്‍ക്ക് പകരം നല്ലവാക്കുകള്പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പരിശീലകര്‍. ഇതിനായി നല്ല വാക്കുകള്‍ റെക്കോര്‍ഡ് ചെയ്തുവച്ച് കേള്‍പ്പിക്കുകയാണ് മൃഗശാല അധികൃതര്‍ ഇപ്പോള്‍
87 total views, 1 views today