അശ്ലീലതയാരോപിച്ച് കൈമുട്ടുകളുടെ ചിത്രം നീക്കം ചെയ്ത ഫേസ്ബുക്ക് വെട്ടിലായി!

197

സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ ഉടനടി ഫേസ് ബുക്ക് നടപടിയെടുക്കുമെന്ന്‍ ഒരു തവണ കൂടി തെളിയിച്ചെങ്കിലും ഒരു സ്ത്രീയുടെ കൈമുട്ടുകള്‍ അവളുടെ നഗ്നമായ മാറുകള്‍ ആണെന്ന് തെറ്റിദ്ധരിച്ചു ഫോട്ടോ നീക്കം ചെയ്ത ഫേസ് ബുക്ക് ആകെ വെട്ടിലായി. ഫേസ് ബുക്കിന്റെ ‘ടേംസ് ആന്‍ഡ്‌ കണ്ടീഷന്‍സ്’ ഒന്ന് ടെസ്റ്റ്‌ ചെയ്യാനായി Theories of the deep understanding of things എന്ന ഫേസ് ബുക്ക് പേജ് അടുത്തയിടയ്ക്ക് ബാത്ത് ടബ്ബില്‍ കുളിക്കുന്ന ഒരു യുവതിയുടെ ചിത്രം പോസ്റ്റ്‌ ചെയ്യുകയായിരുന്നു. ചിത്രത്തില്‍ യുവതി, തന്റെ കൈമുട്ടുകള്‍ രണ്ടും തെറ്റിദ്ധാരണ  ഉളവാക്കുന്ന രീതിയില്‍ ടബ്ബിന്റെ ഇരുവശത്തേക്കും വെച്ചത്, നഗ്നമായ മാറുകള്‍ ആണെന്ന്  തെറ്റിദ്ധരിച്ച  ഫേസ് ബുക്ക് ചിത്രം ഉടനടി നീക്കം ചെയ്യുകയായിരുന്നു.

ഫേസ് ബുക്ക് ഇത്തരം കാര്യങ്ങളെ സംബന്ധിച്ചു എത്രത്തോളം ജാഗരൂകരാണെന്ന് പരിശോധിക്കാനായെങ്കിലും, ഫേസ് ബുക്ക് കമ്പനിക്കാകമാനം നാണക്കേട്‌ ഇതിലൂടെ ഉണ്ടായി. ഏറെ വൈകാതെ തന്നെ തെറ്റ് തിരിച്ചറിഞ്ഞ ഫേസ് ബുക്ക് അധികാരികള്‍ ചിത്രം റീ സ്റ്റോര്‍ ചെയ്യുകയും പേജ് അഡ്മിനോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.