അസാധ്യമായത് ഒന്നുമില്ല….ഇതൊന്നു കണ്ടുനോക്കൂ

311

Untitled-1

 

നമ്മള്‍ പലപ്പോഴും പറയാറുള്ള ഒരുകാര്യമാണ് ” ഹൊ, രണ്ടുകൈകള്‍ ഒന്നിനും തികയുന്നില്ല, രണ്ടെണ്ണം കൂടിയുണ്ടായിരുന്നെങ്കില്‍ പണിയെല്ലാം പെട്ടന്ന് തീര്‍ക്കാമായിരുന്നു…” അല്ലെ ..? പക്ഷെ ജന്മനാ രണ്ടുകൈകളും ഇല്ലാത്ത ഒരു വ്യക്തി, എങ്ങിനെ ജീവിക്കുന്നു, ദിനംദിന കാര്യങ്ങള്‍ എങ്ങിനെ ചെയ്യുന്നു, എങ്ങിനെ ജോലിയെടുത്ത് ജീവിക്കുന്നു എന്നെപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ… ഇല്ലെങ്കില്‍ ദാ ഇതൊന്നു കണ്ടുനോക്കൂ …

ഇതാണ് മേരി ഗാന്നോണ്‍, മെക്‌സിക്കയിലെ ഒരു അനാഥാലയത്തില്‍ രണ്ടുകൈകളും ഇല്ലാതെ ജനിച്ച ഗാന്നോണിനെ അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ഹാര്‍ഡിംഗ് മിഡില്‍ സ്‌കൂള്‍, ഓഹിയോവില്‍ ഇവര്‍ ഇപ്പോള്‍ അധ്യാപികയായി ജോലിചെയ്യുന്നു. അധ്യാപനം, വാഹന സവാരി, എന്നിവ മുതല്‍ അടുക്കള ജോലികള്‍ വരെ ഇവര്‍ കാലുകള്‍ ഉപയോഗിച്ച് വളരെ അനായാസം ചെയ്യുന്നു. അത്ഭുതം തന്നെ അല്ലെ… ഇതില്‍ നിന്നും നമുക്കൊന്ന് മനസിലാക്കാം , അസാധ്യമായത് ഒന്നുമില്ല….