അസുഖം ബാധിക്കുമ്പോള്‍ കഴിക്കേണ്ട അഞ്ചു ആഹാര പദാര്‍ഥങ്ങള്‍!!!

0
213

01

വയ്യാതെ കിടക്കുമ്പോള്‍ വയറിന്റെ രുചിയല്ല, മറിച്ചു ശരീരത്തിന്റെ രുചിയാണ് പ്രധാനം. അങ്ങനെ ശരീരത്തിനു ഉത്തമമായ അഞ്ചു ഭക്ഷണ പദാര്‍ഥങ്ങള്‍ ഇവിടെ പരിച്ചയപ്പെടുത്തുന്നു…

1. ഓറഞ്ച് ജ്യൂസ്

അസുഖം ബാധിക്കുമ്പോള്‍ നമ്മുടെ വയറു പണിമുടക്കും,ആഹാരം ദഹിക്കാന്‍ പിന്നെ പാടാണ്.ഈ അവസ്ഥയില്‍ എന്തു ചെയ്യാം??? എളുപ്പത്തില്‍ ദഹിക്കാന്‍ പറ്റുന്ന എന്നാല്‍ ശരീരത്തിനു ഗുണമുള്ള വല്ലതും കഴിക്കുക അല്ലെ??? അതാണ്,ഓറഞ്ച് ജ്യൂസ് !!! ഒരുപ്പാട് വിറ്റാമിന്‍ അടങ്ങിയതും എന്നാല്‍ എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഓറഞ്ച് ജ്യൂസ് ഒരു രോഗിക്ക് വളരെ ഉപയോഗകരമായ ഒരു ആഹാരം തന്നെയാണ്.

2. വാഴപ്പഴം

വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍ക്ക് വാഴപ്പഴം ആണ് ബെസ്റ്റ് !!! വാഴപ്പഴം മാത്രമല്ല, ചോറ്, ആപ്പിള്‍ സോസ്, ടോസ്റ്റ് എന്നിവയും ഇവിടെ ഗുണം ചെയ്യും.

3. തേന്‍

ഒരു പ്രതിഭാസം തന്നെയാണ് അസുഖങ്ങള്‍ ശമിപ്പിക്കുന്ന കാര്യത്തില്‍ തേന്‍. പ്രതേകിച്ചു ചുമ, തൊണ്ട വേദന തുടങ്ങിയവയുടെ കാര്യത്തില്‍. ഒരു സ്പൂണ്‍ തേന്‍ മുടങ്ങാതെ സേവിച്ചാല്‍ തൊണ്ടയില്‍ അണുബാധ ഉണ്ടാവില്ല.

4.സൂപ്പ്

ഒരു രോഗിയുടെ ക്ലാസ്സിക് ആഹാരം തന്നെയാണ് സൂപ്പ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് സൂപ്പ് വളരെ നല്ല ഒരു ഔഷധ ഭക്ഷണമാണ്.

5.ഇഞ്ചി

ഇഞ്ചിയാണ് ഓഷധ ഭക്ഷണങ്ങളുടെ രാജാവെന്നു വേണമെങ്കില്‍ പറയാം. ഇഞ്ചിയിട്ട ചായ,ഇഞ്ചി ഉപ്പില്‍ മുക്കി അങ്ങനെ പല രീതിയില്‍ വിവിധ അസുഖങ്ങള്‍ക്ക് ഇഞ്ചി ഒരു മരുന്നാണ്.വയറു വേദന,വയറിളക്കം എന്നിവയ്ക്ക് ഇഞ്ചി മരുന്ന് ഉത്തമം !!!