01

വയ്യാതെ കിടക്കുമ്പോള്‍ വയറിന്റെ രുചിയല്ല, മറിച്ചു ശരീരത്തിന്റെ രുചിയാണ് പ്രധാനം. അങ്ങനെ ശരീരത്തിനു ഉത്തമമായ അഞ്ചു ഭക്ഷണ പദാര്‍ഥങ്ങള്‍ ഇവിടെ പരിച്ചയപ്പെടുത്തുന്നു…

1. ഓറഞ്ച് ജ്യൂസ്

അസുഖം ബാധിക്കുമ്പോള്‍ നമ്മുടെ വയറു പണിമുടക്കും,ആഹാരം ദഹിക്കാന്‍ പിന്നെ പാടാണ്.ഈ അവസ്ഥയില്‍ എന്തു ചെയ്യാം??? എളുപ്പത്തില്‍ ദഹിക്കാന്‍ പറ്റുന്ന എന്നാല്‍ ശരീരത്തിനു ഗുണമുള്ള വല്ലതും കഴിക്കുക അല്ലെ??? അതാണ്,ഓറഞ്ച് ജ്യൂസ് !!! ഒരുപ്പാട് വിറ്റാമിന്‍ അടങ്ങിയതും എന്നാല്‍ എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഓറഞ്ച് ജ്യൂസ് ഒരു രോഗിക്ക് വളരെ ഉപയോഗകരമായ ഒരു ആഹാരം തന്നെയാണ്.

2. വാഴപ്പഴം

വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍ക്ക് വാഴപ്പഴം ആണ് ബെസ്റ്റ് !!! വാഴപ്പഴം മാത്രമല്ല, ചോറ്, ആപ്പിള്‍ സോസ്, ടോസ്റ്റ് എന്നിവയും ഇവിടെ ഗുണം ചെയ്യും.

3. തേന്‍

ഒരു പ്രതിഭാസം തന്നെയാണ് അസുഖങ്ങള്‍ ശമിപ്പിക്കുന്ന കാര്യത്തില്‍ തേന്‍. പ്രതേകിച്ചു ചുമ, തൊണ്ട വേദന തുടങ്ങിയവയുടെ കാര്യത്തില്‍. ഒരു സ്പൂണ്‍ തേന്‍ മുടങ്ങാതെ സേവിച്ചാല്‍ തൊണ്ടയില്‍ അണുബാധ ഉണ്ടാവില്ല.

4.സൂപ്പ്

ഒരു രോഗിയുടെ ക്ലാസ്സിക് ആഹാരം തന്നെയാണ് സൂപ്പ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് സൂപ്പ് വളരെ നല്ല ഒരു ഔഷധ ഭക്ഷണമാണ്.

5.ഇഞ്ചി

ഇഞ്ചിയാണ് ഓഷധ ഭക്ഷണങ്ങളുടെ രാജാവെന്നു വേണമെങ്കില്‍ പറയാം. ഇഞ്ചിയിട്ട ചായ,ഇഞ്ചി ഉപ്പില്‍ മുക്കി അങ്ങനെ പല രീതിയില്‍ വിവിധ അസുഖങ്ങള്‍ക്ക് ഇഞ്ചി ഒരു മരുന്നാണ്.വയറു വേദന,വയറിളക്കം എന്നിവയ്ക്ക് ഇഞ്ചി മരുന്ന് ഉത്തമം !!!

You May Also Like

ആരോഗ്യകരമായ ഒരു ദിനത്തിന് വേണ്ടി ഓരോ മണിക്കൂറിലും നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍

നല്ല ഉറക്കം നിങ്ങളുടെ ശരീര പോഷണത്തെ മാത്രമല്ല നിങ്ങളുടെ ആ ദിവസത്തെ തന്നെ നല്ലതാക്കി കളയും. അലാറം നേരത്തെ വെച്ച് അവസാനം അത് അടിക്കുമ്പോള്‍ സ്നൂസ് ചെയ്ത് വീണ്ടും ഉറങ്ങുന്ന പരിപാടി നിര്‍ത്തി ആദ്യമേ അലാറം നീട്ടി വെക്കുക.

ഒരു ചായ കുടിക്കാന്‍ നീലഗിരിയില്‍ പോയാലോ?

നീലഗിരി ചായയുടെ ശാസ്ത്രീയമായ മിശ്രണത്തിലൂടെ കടുപ്പവും രുചിയും കിട്ടുന്ന ചായ” എന്നെല്ലാം കാണുന്ന പരസ്യത്തിനു പിന്നില്‍ എന്താണു യാഥാര്‍ഥ്യം, ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരിക്കും ചായയുടെ കളര്‍ എന്താണു?

മെഡിക്കല്‍ സയന്‍സോ മുടിക്കല്‍ സയന്‍സോ?

നമ്മുടെ സമ്പ്രദായം അനുസരിച്ച് “അല്ലോപതിക് സിസ്റ്റം” ആണ് “ആധുനിക വൈദ്യ ശാസ്ത്രം” എന്നത് കൊണ്ട് പൊതുവേ വിവക്ഷിക്കപ്പെടുന്നത്‌ .അല്ലോപതിയില്‍ നിന്നും ഉടലെടുത്തു വന്നതും ,ജെര്‍മനിയിലെ അതിപ്രഗല്‍ഭനായ അല്ലോപതി ഭിഷഗ്വരനായിരുന്ന ഡോ .ഹാനിമാന്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ജന്മം നല്‍കിയ ഹോമിയൊപതിക് സിസ്റ്റം പോലും ഈ ഗണത്തില്‍ നാം പൊതുവേ ഉള്‍പ്പെടുത്താറില്ല .അല്ലോപതി ഭിഷഗ്വരന്മാര്‍ പൊതുവെ മറ്റു ചികിത്സാ സമ്പ്രദായങ്ങളെ സംസയത്തോടെയും ,അവജ്ഞയോടെയും ആണ് സമീപിക്കാര് . മറ്റുള്ളവരെ പൊതുവെ “ക്വാക്കുകള്‍” എന്ന മുട്ടന്‍ തെറിവാക്ക് കൊണ്ടാണ് “മോഡേണ്‍ മെഡിസിന്‍” കാര്‍ അഭിസംബോധന ചെയ്യാറ് (കംമ്യൂനിസ്ടുകാര്‍ റിവിഷനിസ്റ്റ് എന്ന് ശത്രുക്കളെ വിളിക്കുന്നതിനു സമാനമാണ് അവര്‍ക്ക് ഈ വാക്ക്‌ } അപ്പോള്‍ സ്വയം “മോഡേണ്‍” അല്ലെങ്കില്‍ ആധുനികം എന്ന് വിളിക്കുന്ന അലോപതി എത്രത്തോളം ആധുനികം ആണ് എന്നുള്ളതാണ് ഇവിടുത്തെ പരിശോധനാ വിഷയം.

എന്താണ് റെസ്റ്റ്‌ലെസ് ലെഗ്സ് സിൻഡ്രോം ? ഇതിനു ചികിത്സയുണ്ടോ ?

റെസ്റ്റ്‌ലെസ് ലെഗ്സ് സിൻഡ്രോം (ആർഎൽഎസ്) തലച്ചോറിനെ ബാധിക്കുകയും കാലുകളിൽ അസുഖകരമായ സംവേദനങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു…