അസുഖത്തെ തുടര്‍ന്ന് എല്ലും തോലുമായ സ്വപ്ന സുന്ദരി : വീഡിയോ

    162

    ദഹനവും വിശപ്പുമായ് ബന്ധപ്പെട്ട് അപൂര്‍വ്വ അസുഖത്തെ തുടര്‍ന്ന് എല്ലും തോലുമായ് മരണാസന്നയായ യുവതിക്കായി സഹായമഭ്യര്‍ത്ഥിച്ച് കൊണ്ട് പുറത്തിറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഭിനേത്രിയായിരുന്ന റേച്ചല്‍ ഫാര്‍റോക്ക് എന്ന 37കാരി ഇന്നിപ്പോള്‍ തന്റെ ചികിത്സക്കായ് മറ്റുള്ളവര്‍ക്ക് മുന്നില്‍ സഹായം അഭ്യര്‍ത്ഥിക്കുകയാണ്.

    10 വര്‍ഷം മുന്‍പ് 57 കിലോയോളം ഭാരമുണ്ടായിരുന്ന റേച്ചലിന് ഇപ്പോഴുള്ള ഭാരം വെറും 20 കിലോ. ഇപ്പോഴും റേച്ചലിന് തണലാകുന്നത് തന്റെ ഭര്‍ത്താവിന്റെ കരുതലും പരിചരണവുമാണ്. തനിയെ ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതെ വെറും എല്ലും തോലുമായ റേച്ചലിനെ ഒരു കുഞ്ഞിനെ പരിചരിക്കുന്നതുപോലെ നോക്കുന്നത് റേച്ചലിന്റെ ഭര്‍ത്താവ് റോഡ് എഡ്മന്‍സണാണ്.  ഭാര്യയെ പരിചരിക്കുന്നതിനും ചികില്‍സിക്കുന്നതിനുമായി സ്വന്തം ജോലിയും എഡ്മന്‍സണ് ഉപേക്ഷിക്കേണ്ടി വന്നു.

    ഈ അപൂര്‍വ്വമായ ഈ രോഗത്തിന് ചികില്‍സയും അപൂര്‍വ്വമാണ്. ചികിത്സക്കായ് വന്‍തുകയാണ് വേണ്ടി വരിക.