Gadgets
അസുസ് സെന്‍ ഫോണ്‍ 5 – ഒരു കിടിലന്‍ സ്മാര്‍ട്ട് ഫോണ്‍
പതിനായിരം രൂപയില്‍ താഴെ ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ അന്വേഷിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അതികം തിരയേണ്ടതില്ല. അസുസ് സെക്സ് ഫോണ്‍ 5 നിങ്ങള്‍ക്ക് വാങ്ങാം.
105 total views, 1 views today

പതിനായിരം രൂപയില്‍ താഴെ ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ അന്വേഷിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അതികം തിരയേണ്ടതില്ല. അസുസ് സെക്സ് ഫോണ്‍ 5 നിങ്ങള്‍ക്ക് വാങ്ങാം.
ഫോണില്‍ അസുസ് എന്ന പേര് പരിചിതമല്ല എന്നുള്ള ഭയം വേണ്ടതില്ല, ഇതുവരെയും ഗൂഗിള്‍ നെക്സസ് ടാബ്ലെറ്റുകള് നിര്‍മ്മിച്ചിരുന്നത് അസുസ് ആണ്.
കൊര്നിംഗ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണമുള്ള 5 ഇഞ്ച് 720×1280 പിക്സല്‍ റെസലൂഷന്‍ ഡിസ്പ്ലേ തന്നെയാണ് പ്രധാന ആകര്‍ഷണം. ഇന്റെല്‍ പ്രോസസ്സര്‍ ഉപയോഗിക്കുന്ന ചുരുക്കം ചില ഫോണുകളില്‍ എന്നുള്ള വിശേഷണവും സ്വന്തം. 2 ജിഗ ഹെര്‍ട്സ് ഡ്യുവല്‍ കോര്‍ ഇന്റെല്‍ ആറ്റം ആണ് പ്രോസസ്സര്‍. റാം 2 GB, 16 GB ഇന്റെര്ണല് മെമ്മറി. 64 GB വരെയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. രണ്ടു സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. 3G ഫോണ്‍ ആണ്.
മൊബൈല്‍ ഫോട്ടോഗ്രഫി പ്രേമികളെയും ഈ ഫോണ്‍ നിരാശപ്പെടുത്തില്ല. മെയിന്‍ ക്യാമറ 8 മെഗാ പിക്സല്‍ ആണ്. മുന്‍ ക്യാമറ 2 മെഗാ പിക്സല്‍. 8 മെഗാ പിക്സല്‍ മെയിന്‍ ക്യാമറ ഓട്ടോ ഫോക്കസും എല്‍ എ ഡി ഫ്ലാഷും ഉള്ളതാണ്. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഒ എസ്. ബാറ്ററി 2110 mAh ആണ്. ബാറ്ററി ഊറി മാറ്റാന്‍ സാധിക്കില്ല എന്നത് ഒരു പോരായ്മയായി വേണമെങ്കില്‍ പറയാം. എങ്കിലും 10,000 രൂപയില്‍ താഴെ ഇതിലും മികച്ച ഫീച്ചറുകള്‍ ഉള്ള ഒരു നല്ല ഫോണ്‍ വേറെ കണ്ടു പിടിക്കാന്‍ പ്രയാസമാണ്.
106 total views, 2 views today