അസൂയ – ഒരു അവലോകനം.

484

എനിക്ക് പലപ്പോളും തോന്നിയിട്ടുള്ള കാര്യമാണ് ഈ എന്നെ  ഉണ്ടാക്കിയിരിക്കുന്നത് അസൂയ വച്ചാണോ എന്ന്. കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ വരെ അസൂയ. പെണ്ണുങ്ങള്‍ക്ക് പൊതുവേ അസൂയ കൂടുതലുണ്ടെന്ന് പരക്കെ ഒരു ശ്രുതി ഉണ്ടെങ്കിലും മനുഷ്യരായി പിറന്ന എല്ലാത്തിനും മേല്‍ പറഞ്ഞ സാധനം നല്ല രീതിയില്‍ ഉണ്ടെന്നു അനുമാനിക്കാം. ഈ അസൂയ പലപ്പോളും നമുക്ക് നന്മയായി ഫലിച്ചിട്ടും ഉണ്ടാകാം. ഒരു എത്തി നോട്ടം….

ചെറുപ്പകാലം തൊട്ടേ ഉള്ള നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ കുറെ ‘അസൂയകഥകള്‍’ നമുക്ക് കാണാന്‍ കഴിഞ്ഞേക്കും. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് പോലും ഉണ്ടാകും അല്ലെ ഈ അസൂയ. ഉണ്ടാകുമോ.. ഏയ്..ഇല്ലാരിക്കും.എന്നാലും ഒരു രസത്തിനു അവിടുന്ന് തന്നെ തുടങ്ങാംപ. ജനിച്ചു വീണു ലേബര്‍ വാര്‍ഡില്‍ അടുത്ത കട്ടിലില്‍ കിടന്ന കൊച്ചു അമ്മിഞ്ഞ കുടിക്കുന്ന കണ്ടപ്പോള്‍ തോന്നിയതാവണം ആദ്യത്തെ അസൂയ. അസൂയ മൂത്ത് വാവിട്ടു കരഞ്ഞ എനിക്കും കിട്ടി പാല്. അതേ വാര്‍ഡില്‍ അല്ലാതെ സ്‌പെഷ്യല്‍ റൂമില്‍ കിടക്കുന്ന കുട്ടികള്‍ക്ക് ഈ വികാരം ഉണ്ടാകുമോ എന്നൊക്കെ ചോദിക്കരുത്. ഞാന്‍ കൈ മലര്‍ത്തി എന്ന് വരും. ചോദിക്കാതിരുന്നാല്‍ നിങ്ങള്ക്ക് നല്ലത്. ഈ പാര്‍ട്ട് ഇച്ചിരി ഓവര്‍ ഇമാജിനേഷന്‍ ആണെന്ന് എനിക്കും തോന്നാതില്ല.

പിന്നെ മലര്‍ന്നു കിടക്കുംപോളും കമിഴ്ന്നു കിടക്കുംപോളും തോന്നുന്ന അല്ലറ ചില്ലറ അസൂയ, മുട്ടില്‍ നീന്താറാകുമ്പോള്‍ നടക്കാന്‍ അറിയാവുന്നവരോട് തോന്നുന്ന അസൂയ, നടന്നു തുടങ്ങുമ്പോള്‍ വീഴാതെ നടക്കാന്‍ അറിയാവുന്നവരോട് അസൂയ… അങ്ങിനെ ഒരു ഒന്നൊന്നര വയസു വരെ വല്യ മൂല്യ പ്രസക്തി ഇല്ലാത്ത ചെറിയ ചെറിയ അസൂയ പരമ്പരകള്‍…

ഇച്ചിരൂടെ അങ്ങ് വളര്‍ന്നു കഴിഞ്ഞപ്പോള്‍ പതുക്കെ പള്ളിയില്‍ ഒക്കെ പോക്ക് തുടങ്ങി. അമ്മച്ചീടെ കയ്യില്‍ പിടിച്ചു. അപ്പൊ അടുത്തിരിക്കുന്ന കൊച്ചിനോട് അസൂയ. അവന്റ്‌റെ കയ്യില്‍ ഉള്ള കളിപ്പാട്ടം എന്റ്‌റെ കയ്യില്‍ ഇല്ലല്ലോ.ധ എന്റ്‌റെ കയ്യില്‍ അതിലും നല്ലത് ഉണ്ടാവും എന്നാലുംപ. അമ്മച്ചിയുടെ കയ്യില്‍ പിടിക്കാതെ സ്വതന്ത്രമായി നടക്കുന്ന സഹോദരങ്ങളോട് അസൂയ..ധകയ്യീന്ന് പിടി വിട്ടാ അന്ന് അമ്മച്ചി എന്റ്‌റെ പിന്നാലെ ഓടി തളരണ്ട അവസ്ഥ ആയിരുന്നു അക്കാലം. അമ്മച്ചിയെ കുറ്റപ്പെടുത്താന്‍ ആവില്ല. എന്റ്‌റെ കയ്യിലിരുപ്പിന്റ്‌റെ ഗുണം കൊണ്ടാ..എന്നാലുംപ..

സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോ കഥാനായകന്‍ അസൂയ ഞാന്‍ വളരുന്നതിനൊപ്പം  പ്രതി ദിനം വളര്‍ന്നു വന്നു.സീക്കെന്‍സ് വച്ച ഉടുപ്പിട്ട് അടുത്തിരുന്ന കൊച്ചിനോട്, മുത്തുകള്‍ മേലെ തൂങ്ങി കിടക്കുന്ന പച്ച കളര്‍ സ്ലേറ്റ് ഉള്ള കൊച്ചിനോട് ധഎന്റ്‌റെത് തടിയുടെ സ്ലേറ്റ് ആരുന്നുപ, പൂക്കള്‍ ഉള്ള നീളന്‍ കുട ഉള്ള കൂട്ടുകാരോട്, അങ്ങിനെ ലിസ്റ്റ് നീണ്ടു പോകും. ഈ സാധനങ്ങള്‍ ഒക്കെ വേണമെന്ന് പറഞ്ഞു നിലത്ത് ഉരുണ്ടും മറിഞ്ഞും കരഞ്ഞു വാശി പിടിച്ചു അപ്പന്റ്‌റെ കയ്യില്‍ നിന്നും എല്ലാം കൈക്കല്‍ ആക്കിയിട്ടുണ്ട് കേട്ടോ..ആ പ്രധാനപെട്ട ഒരു സാധനം വിട്ടു പോയി.. ”മണമുള്ള മായ്ക്കു ലബര്‍” സാധാരണ ഇറേസര്‍ റബ്ബര്‍ , കുഞ്ഞിലെ ഇങ്ങനെയാ ആ സാധനത്തെ വിളിച്ചിരുന്നത്പ.. ഒരു പ്രത്യേക മണമാ ആ റബ്ബറിന്..ആദ്യമായി ഒരു കൂട്ടുകാരിയുടെ കയ്യില്‍ അത് കണ്ടപ്പോള്‍ തോന്നിയ അസൂയ. അമ്പേ.. ഓര്‍ക്കാന്‍ പോലും വയ്യ..

യു പി സ്‌കൂള്‍ ജീവിതം ഇത്തരുണത്തില്‍ ഉള്ള അസൂയകള്‍ കൊണ്ട് അലങ്ക്രിതം ആയിരുന്നു. പകര്‍ത്തു ബുക്കില്‍ നല്ല കയ്യക്ഷരം ഉള്ളവരോട്, നല്ല നല്ല പടങ്ങള്‍ ഉള്ള പേപ്പര്‍ ഇട്ടു പുസ്തകം പൊതിയുന്ന അഹങ്കാരി പരിഷകളോട്,  കയ്യില്‍ രണ്ടു മടക്കന്‍ കുടയുള്ള കുട്ടികളോട്ധഎനിക്ക് അപ്പളും പരട്ട നീളന്‍ കുട..ഹുംപ, നീളന്‍ കോലന്‍ മുടിയുള്ള പെണ്ണുങ്ങളോട് ധഅവറ്റകള്‍ക്ക് പൊതുവേ നിലത്തും താഴേം നിക്കാന്‍ പറ്റാത്ത രീതിയില്‍ അഹങ്കാരം ഉള്ളവര്‍ ആയിരിക്കുംപ, അക്കു കളിക്കുമ്പോള്‍ എപ്പളും ജയിക്കുന്ന ഒരു പൊങ്ങച്ചക്കാരി പെണ്ണിനോട്.. അങ്ങിനെ അങ്ങിനെ ലിസ്റ്റ് നീളുന്നു.  അപ്പനോടും അമ്മച്ചിയോടും പലവട്ടം അസൂയ തോന്നിയിട്ടുണ്ട്. അവര്‍ക്ക് ഇങ്ങനെ ഹോം വര്‍ക്ക് ചെയ്യ് എന്ന് പറഞ്ഞു നിര്‍ബന്ധിച്ചാല്‍ മതിയല്ലോ പടിക്കണ്ടല്ലോ എന്നോര്‍ത്ത്. പക്ഷെ ഒരു കാര്യം പ്രത്യേകം എടുത്തു പറയണം. ‘ പഠിച്ചു റാങ്ക് ഒക്കെ വാങ്ങുന്ന കുട്ടികളോട് എനിക്ക് ഈ പറഞ്ഞ സാധനം ഒരിക്കലും തോന്നിയിട്ടില്ല. എങ്ങാനും വാശി വച്ച് പഠിച്ചു എനിക്കെങ്ങാനും റാങ്ക് കിട്ടിയാലോ. അവര്‍ക്കൊക്കെ സങ്കടം ആവൂലെ.. ഞാന്‍ പണ്ടേ സഹാനുഭൂതി ഉള്ള കൂട്ടത്തിലാ. നമ്മളായിട്ട് ആരുടേം മനസ്സ് നോവിക്കാന്‍ പാടില്ല’.

പ്രകൃതിയോട് അന്നും ഇന്നും എന്നും അസൂയ ആണ്. അതിനോട് വാശി വച്ച് ഒന്നും നേടാന്‍ ആവില്ലല്ലോ എന്നോര്‍ത്ത് സങ്കടവും. പറവകള്‍, ചിത്ര ശലഭങ്ങള്‍, പൂക്കള്‍, എവിടെയും പറന്നു കളിക്കുന്ന കാറ്റ്, ചിന്നി ചിന്നി ഒഴുകുന്ന പുഴ, തീരങ്ങളും തിരയും പങ്കു വയ്ക്കുന്ന സ്‌നേഹം, മഴവില്ല്, പല രൂപത്തില്‍ ആകാശത്ത് ഓടി കളിക്കുന്ന മേഘങ്ങള്‍ അങ്ങിനെ പ്രകൃതിയുടെ അത്ഭുത സൃഷ്ടികളോട് എല്ലാത്തിനെയും ഒരിക്കലും തീരാത്ത അസൂയയോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്.

കോളേജില്‍ ഒക്കെ പോയി തുടങ്ങിയപ്പോളെക്കും എന്റ്‌റെ  അസൂയ എന്നെക്കാളും വളര്‍ന്നു കഴിഞ്ഞോ എന്നൊരു സംശയം. സ്വയം ഒരു സുന്ദരി ആണെന്ന് അഹങ്കരിക്കുന്ന എനിക്ക് മറ്റു സുന്ദരിമാരോട് ”തീരെ” അസൂയ ഇല്ലായിരുന്നു കേട്ടോ. പലപ്പോളും ഞാന്‍ ഓര്‍ത്തിട്ടുണ്ട് ഈ കര്‍ത്താവിനു എല്ലാരേം ഒരുപോലെ സൃഷ്ടിച്ചാല്‍ എന്താരുന്നു എന്ന്. അല്ല പിന്നെ ഇതൊരുമാതിരി തിരിച്ചു വ്യത്യാസം അല്ലായോ. കുറെ സുന്ദരി കോതകളും ഫെര്‍ ആന്‍ഡ് ലവലി തേച്ചു മുഖം മിനുക്കി സുന്ദരികള്‍ ആണെന്ന് ഭാവിക്കാന്‍ കുറെ പേരും. അനീതി ആണ് അത്. ധഎല്ലാര്‍ക്കും ആന്തരിക സൌന്ദര്യം ഉണ്ട്. എന്നാലും ആ ഒരു ഇതില്ലേ .. ഏത്…പ . കൂട്ടുകാരെല്ലാം ഒരുമിച്ചു നടന്നു പോകുമ്പോള്‍ എന്നെ നോക്കാതെ വേറൊരുത്തിയെ ഒരു ചെക്കന്‍ വായി നോക്കുമ്പോള്‍ ഏതൊരു പെണ്ണിനാ  മറ്റേ പെണ്ണിനോട് അസൂയ തോന്നാത്തെ. ധഇവിടെ എന്റ്‌റെ ഭാഗത്ത് അല്ലെ ന്യായം. അല്ലെ..പ കോളജില്‍ വച്ച് സപ്ലി വയ്ക്കാതെ ഒറ്റ അടിക്കു സെമെസ്‌റ്റെര്‍ എക്‌സാം പാസ്സായിട്ടുള്ള കാലു വാരി സുഹൃത്തുക്കളോടും ഒരു പൊടിക്ക് അസൂയ തോന്നാതിരുന്നിട്ടില്ല.

എങ്ങനെങ്ങാണ്ടോക്കെ തട്ടീം മുട്ടീം നേര്‍ച്ചയുടെ ബലത്തില്‍ പാസ്സായിട്ടു ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നപ്പോള്‍ അവിടേം വര്‍ക്ക് ഔട്ട് ആകുന്നതു ഈ അസൂയ തന്നെ. സ്വന്തമായി ഒരു ജോലിയുള്ള എല്ലാ മഹതികളോടും മഹാന്മാരോടും ഒന്നൊര കട്ടക്ക് അസൂയ. പിന്നെ ഒന്നിച്ചു പഠിച്ച പലര്‍ക്കും തന്നെക്കാള്‍ മുന്‌പ്പേ ജോലി കിട്ടുമ്പോള്‍ ഉള്ള ‘സന്തോഷം കലര്‍ന്ന അസൂയ..’.. ജോലി കിട്ടി കഴിഞ്ഞപ്പോള്‍ ഓഫീസില്‍ എന്നെ ക്കാള്‍ ആത്മാര്‍ഥമായി പണി എടുക്കന്നവനോട് ബോസ്സ് കാണിക്കുന്ന സ്‌നേഹത്തിന് മുന്നില്‍ ദേഷ്യം കലര്‍ന്ന അസൂയ..

പല ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരോട് അസൂയ..
നന്നായി വരക്കുന്നവരോട് അസൂയ..
പാട്ട് പാടുന്നവരോട് ആരാധന കലര്‍ന്ന അസൂയ..
നല്ല തമാശകള്‍ പറയുന്നവരോട് അസൂയ…
െ്രെഡവിംഗ് അറിയില്ലായിരുന്ന സമയത്ത് അത് അറിയാവുന്നവരോട് അസൂയ..
ഇപ്പൊ ദെ ഈ ബ്ലോഗിങ് ലോകത്ത് വന്നു നിങ്ങളെ ഒക്കെ കണ്ടപ്പോള്‍ നന്നായി എഴുതുന്ന എഴുത്തുകാരോട് സ്‌നേഹം കലര്‍ന്ന അസൂയ..

”അങ്ങിനെ നോക്കിയാല്‍ സര്‍വ്വം അസൂയ മയം”.
ന്ഹും..ധദീര്‍ഘ നിശ്വാസം പ. ഒരുപാട് കാര്യങ്ങളില്‍ ഈ അസൂയ പലതും നേടി എടുക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. നിങ്ങളെയും കാണുമാരിക്കും അല്ലെ..ഇപ്പൊ ഞാന്‍ ആദ്യം പറഞ്ഞ കാര്യം സത്യം ആണെന്ന് തെളിഞ്ഞില്ലേ..”എന്നെ ഉണ്ടാക്കിയെക്കുന്നത് അസൂയ വച്ചാ”.

NB: ഞാന്‍ പറയാന്‍ വിട്ട ചില അസൂയ ഓര്‍മ്മകള്‍ നിങ്ങള്ക്ക് ഉണ്ടാകുമല്ലോ. അഭിപ്രായതോടൊപ്പം അവയും പങ്കു വയ്ക്കുമല്ലോ അല്ലെ..

Comments are closed.