‘അഹല്യ’:ഒരു ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം

167

സുജോയ് ഘോഷ് എന്ന സംവിധായകനെ ഓര്‍മ്മ ഇല്ലേ ? 2012-ല്‍ ‘കഹാനി’ എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകന്‍.മൂന്ന്‍ കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും കൊല്‍ക്കത്ത പശ്ചാത്തലമാക്കി ഒരു കഥ പറയുകയാണ്‌ ‘അഹല്യ’യിലൂടെ.ഇത്തവണ സിനിമ അല്ല,ഒരു ഷോര്‍ട്ട് ഫിലിം ആണ് അദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നത്.

Ahalya (Short Film)

 

രാമായണത്തിലെ അഹല്യയുടെ കഥയുടെ ഒരു പുതു വ്യാഖ്യാനം ആണ് അദ്ദേഹം ഈ പതിനാലു മിനിറ്റുള്ള ഈ ഹ്രസ്വചിത്രത്തിലൂടെ നല്‍കുന്നത്.ഇന്ദ്ര സെന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അര്‍ജ്ജുന്‍ എന്ന യുവാവിന്‍റെ തിരോധാനം അന്വേഷിച്ചു ഗൌതം സാധു എന്ന വൃദ്ധനായ കലാകാരന്‍റെ വീട്ടില്‍ എത്തുന്നു.അവിടെ അയാളെ സ്വീകരിക്കുന്നത് അയാളുടെ അതി സുന്ദരിയായ ഭാര്യയാണ്.അര്‍ജ്ജുനെ പറ്റി വൃദ്ധനോട് ആരായുന്ന ഇന്ദ്ര സെന്നിന് ലഭിക്കുന്നത് അത്ര സ്വീകാര്യമല്ലാത്ത മറുപടി ആണ്. പിന്നീട് അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Sujoy Ghosh

 

സത്യജിത്ത് റേയുടെ ഒരു ചെറുകഥയെ ഭാഗികമായി അവലംബിച്ചാണ് സുജോയ് ഘോഷ് കഥ എഴുതിയിരിക്കുന്നത്.തിരക്കഥാ രചനയും സംവിധായകന്‍ തന്നെ ആണ് നിര്‍വഹിച്ചിരിക്കുന്നത്.രാധികാ ആപ്തെ ആണ് അഹല്യ ആയി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Radhika Apte

ഈ ചിത്രം ഇതിനോടകം തന്നെ യൂടൂബില്‍ ഹിറ്റ്‌ ആയി കഴിഞ്ഞു.പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രം ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് ഒരു സജീവ ചര്‍ച്ചാ വിഷയം ആണ്