ആംബിയന്‍സ് : ഈ സിനിമ കണ്ടുതീര്‍ക്കാന്‍ ഒരു മാസം സമയം വേണം..!!!

252

Ambiance-72-Minute-Trailer-720-Hour-30-Day-Movie-Anders-Weberg-616x344

ചുമ്മാ ബോറടിച്ച് ഇരിക്കുമ്പോള്‍ ഒരു സിനിമ കണ്ടുകളയാം എന്ന് കരുതി ‘ആംബിയന്‍സ്’ സിനിമ കാണാന്‍ വേണ്ടി കയറിയാല്‍ നിങ്ങള്‍ പെട്ടു..!!! വെറുതെ ഒരു രസത്തിന് രണ്ടര അല്ലെങ്കില്‍ 3 മണിക്കൂര്‍ തീയറ്ററില്‍ ഇരുന്നിട്ട് ഇങ്ങ് ഇറങ്ങി പോരാന്‍ പറ്റുന്ന ഒരു പടമല്ലിത്..!!!

പ്രേക്ഷകരുടെ ക്ഷമാശക്തി പരീക്ഷിക്കുന്ന ഈ സിനിമയുടെ ദൈര്‍ഖ്യം 720 മണിക്കൂറാണ്, അതായത് ഒരു മാസം..!!! ഈ സമയം ഉണ്ടെങ്കില്‍ 350 സാധാരണ സിനിമയെങ്കിലും കണ്ടു തീര്‍ക്കാം..!!! ലോകത്തിലെ ഏറ്റുവും ദൈര്‍ഘ്യമേറിയ ചിത്രമെന്ന പേര് ഇനി അംബിയന്‍സിനു സ്വന്തം. 20 വര്‍ഷം കൊണ്ട് 300 സിനിമകള്‍ എടുത്ത വെബെര്‍ഗാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ലോകത്ത് ആകെക്കൂടി ഒരൊറ്റ തവണ മാത്രമേ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുള്ളൂ. പ്രതേകിച്ചു കഥയോ തിരകഥയോ ഒന്നുമില്ല ചിത്രത്തില്‍ സംവിധായകന്റെ യുക്തിക്ക് അനുസരിച്ചുള്ള ചില ജീവിത മുഹുര്‍ത്തങ്ങള്‍ മാത്രമാണുള്ളത്.

അടികുറിപ്പ് : മനുഷ്യന്റെ ക്ഷമശക്തിയെ പരീക്ഷിക്കുന്ന ഈ സിനമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കണ്ടിരിക്കാന്‍ ആര്‍ക്കൊകെ കഴിയുമെന്നു കാത്തിരിന്നു കാണണം.