Weird News
ആകാശത്ത് വെച്ച് വിമാനത്തിനരികിലൂടെ പറന്നു പോയ ‘സൂപ്പര്‍ മാനെ’ കണ്ട് യാത്രക്കാര്‍ ഞെട്ടി.
3500 അടി മുകളില്‍ പറന്നു കൊണ്ടിരുന്ന വിമാനത്തിലെ പൈലറ്റുമാരും യാത്രക്കരുമൊക്കെ പെട്ടന്ന് ഞെട്ടി. കാരണം ഒരു മനുഷ്യന് തൊട്ടടുത്ത് കൂടെ പറന്നു പോകുന്നു.
93 total views

3500 അടി മുകളില്‍ പറന്നു കൊണ്ടിരുന്ന വിമാനത്തിലെ പൈലറ്റുമാരും യാത്രക്കരുമൊക്കെ പെട്ടന്ന് ഞെട്ടി. കാരണം ഒരു മനുഷ്യന് തൊട്ടടുത്ത് കൂടെ പറന്നു പോകുന്നു. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലേക്ക് വിമാനം ഇറങ്ങാന്‍ തൊട്ടു മുന്നേയാണ് 100 മീറ്റര്‍ ദൂരത്തിനുള്ളില്‍ കൂടി മനുഷ്യന് പറക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.
എന്നാല്‍ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത് വിമാനത്തിന്റെ റഡാറില്‍ യാതൊരു വിധ അടയാളങ്ങളും കണ്ടില്ല എന്നാണ് .എയര്‍ ബസ് 320 വിമാനത്തിനു മുകളിലൂടെ 200, 300 അടി മുകളിലൂടെ പറന്നു പോകുന്നതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എന്നാല്‍ ഇതില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടെന്നു ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. പാരച്യൂട്ടോ പാരാ ഗ്ലൈഡിംഗ് ഒക്കെയോ ആകുമെന്നുള്ള സംശയങ്ങള്‍ ഉണ്ടെങ്കിലും അത്തരത്തിലുള്ള ഒരു സിഗ്നലുകളും ലഭിച്ചിട്ടില്ല എന്നാണ് വിമാന ജീവനക്കാര്‍ പറയുന്നത്.
പാരാഗ്ലൈഡിംഗിന്റെ ചിത്രവും വീഡിയോയും കാണാം ..
94 total views, 1 views today