ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് ദാവുദ് ഇബ്രാഹിം മാത്രം, പെഷവാറില്‍ സ്കൂളില്‍ ഇനി ഒമ്പതാം ക്ലാസ് ഇല്ല.!

  182

  pakistan2

  പാകിസ്ഥാനിലെ പെഷവാറിലെ മിലട്ടറി സ്കൂളിനു നേരെ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ ബാക്കി പത്രമായി മാറുകയാണ് ദാവുദ് ഇബ്രാഹിം.

  ഭീകരര്‍ നുഴഞ്ഞു കയറി അധ്യാപകരെയും വിദ്യാര്‍ഥികളേയും കൊന്നൊടുക്കിയപ്പോള്‍ അതില്‍ നിന്നും ഭാഗ്യത്തിന്റെ അംശം കൊണ്ട് മാത്രം രക്ഷപ്പെട്ട കുട്ടിയാണ് ദാവുദ്. ദാവൂദ് ഇബ്രാഹിം എന്ന 14 വയസുകാരന്‍ തന്റെ ഭാഗ്യത്തിന് നന്ദി പറയുമ്പോള്‍ ഒരു ദിവസം മുന്‍പ് കൂടെ കളിച്ചും ചിരിച്ചും ഒരേ ക്ലാസില്‍ ഇരുന്ന ഒരാള്‍ പോലും ഇനി തന്‍റെ ജീവിതത്തില്‍ ഇല്ലയെന്നും വേദനയോടെ മനസിലാക്കുന്നു.

  ആര്‍മി പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദാവൂദ്. സ്‌കൂളിലെ ഈ ഡിവിഷനില്‍ അവശേഷിക്കുന്ന ഒരേയൊരു വിദ്യാര്‍ത്ഥി. തിങ്കളാഴ്ച രാത്രി ഒരു കല്ല്യാണത്തില്‍ പങ്കെടുത്തതിനാല്‍ വൈകിയുറങ്ങിയത് കൊണ്ട് ദാവൂദ് അടുത്ത ദിവസം ക്ലാസില്‍ എത്തിയിരുന്നില്ല. അതുകൊണ്ടാണ് അവനു  രക്ഷപെടാന്‍ സാധിച്ചത്.

  ഭീകരാക്രമണത്തില്‍ ദാവൂദിന്റെ ക്ലാസിലെ മുഴുവന്‍ പേരും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ മുതല്‍ ആറ് കുട്ടികളുടെ വീടുകളില്‍ പോയി സംസ്‌കാരച്ചടങ്ങുകളില്‍ ദൂവൂദ് പങ്കെടുത്തതായി അവന്റെ മൂത്ത സഹോദരന്‍ പറഞ്ഞു.