Share The Article

AHB
മലയാളികള്‍ക്ക് പ്രേമം തലയ്ക്കു പിടിച്ചു നില്‍ക്കുന്ന കാലമാണിത്. സൂപ്പര്‍താര ചിത്രങ്ങളോട് കിടപിടിക്കുന്ന കളക്ഷനും നേടി പ്രേമം കുതിക്കുകയാണ്. ഒപ്പം നിവിന്‍ പോളി എന്ന നടന്റെ അഭിനയജീവിതത്തിലെ ഒരു വരിത്തിരിവും കൂടിയാണ് ഈ അല്‍ഫോന്‍സ് പുത്രന്‍ ചിത്രം. ആദ്യ ചിത്രമായ മലര്‍വാടിയില്‍ അത്യാവശ്യം ഗൗരവമുള്ള വേഷമാണ് ചെയ്തത് എങ്കിലും പിന്നീട് നിവിന്റെ ഹിറ്റ് ചിത്രങ്ങളായ തട്ടത്തിന്‍ മറയത്ത്, ബാംഗ്ലൂര്‍ ഡേയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി മുതലായവ ഏകദേശം ഒരേ തരം വേഷങ്ങളാണ് നിവിന് നല്‍കിയത്. എന്നാല്‍, അങ്ങനെ തന്നെ തുടങ്ങിയ പ്രേമം പയ്യെ ഗിയര്‍ മാറി സ്പീഡ് കൂട്ടിയപ്പോള്‍ മലയാളത്തിന് ഒരു ആക്ഷന്‍ ഹീറോയെക്കൂടി ലഭിക്കുന്നു എന്ന് പ്രേക്ഷകര്‍ വിധിയെഴുതി. യാദൃശ്ചികം എന്നോണം നിവിന്റെ അടുത്ത ചിത്രത്തിന്റെ പേരും അങ്ങനെ തന്നെ ആയിരുന്നു. ‘ആക്ഷന്‍ ഹീറോ ബിജു’. അണിയറയില്‍ ഒരുക്കം തുടങ്ങിക്കഴിഞ്ഞ ആക്ഷന്‍ ഹീറോ ബിജുവിനെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ എല്ലാം ഒന്നിച്ചു ചേര്‍ക്കുവാന്‍ ഈ ലേഖനത്തിലൂടെ പരിശ്രമിച്ചിട്ടുണ്ട്.

View post on imgur.com

1. 1983 എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ എബ്രിദ് ഷൈന്‍ തന്നെയാണ് ആക്ഷന്‍ ഹീറോ ബിജു സംവിധാനം ചെയ്യുന്നത്. തന്റെ ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇനി ഒരുക്കുന്നത് ഒരു ആക്ഷന്‍ സിനിമ ആവണം എന്ന് എബ്രിദ് നിവിനോട് പറയുകയും എങ്കില്‍ അതൊരു പോലീസ് ചിത്രം ആക്കാം എന്ന് നിവിന്‍ നിര്‍ദേശിക്കുകയും ചെയ്തു. ആദ്യ ചിത്രത്തിലെ നായകന്‍ തന്നെ വീണ്ടും നായകനായി.

View post on imgur.com

2. ചിത്രത്തിന്റെ കഥ മേല്‍പ്പറഞ്ഞതുപോലെ സംവിധായകന്‍ എബ്രിദ് ഷൈന്റെ തന്നെയാണ്. തിരക്കഥ രചനയില്‍ മുഹമ്മദ് ഷഫീക്കിനൊപ്പം എബ്രിദും കൈകോര്‍ത്തിട്ടുണ്ട്.

View post on imgur.com

3. നിവിന്‍ പോളി ആദ്യമായി നിര്‍മാതാവിന്റെ വേഷം അണിയുന്ന ചിത്രം കൂടിയാണ് ആക്ഷന്‍ ഹീറോ ബിജു. നായകന്‍ എന്ന നിലയില്‍ വിജയങ്ങള്‍ കൊയ്യുന്ന നിവിന്‍ ഇനി നിര്‍മാതാവായും ശോഭിക്കും എന്ന് കരുതാം.

View post on imgur.com

4. ഈ വര്‍ഷം മെയ്യില്‍ ആരംഭിച്ച ചിത്രത്തില്‍ ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഈയടുത്ത് പ്രേമത്തില്‍ ഡോളി ഡിക്രൂസ് എന്ന ഡാന്‍സ് മാസ്റ്റര്‍ ആയി വേഷമിട്ട് ജൂഡ് പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു.

View post on imgur.com

5. ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നു എന്നാണ് ചിത്രത്തിന്റെ വിക്കി പേജില്‍ പറയുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാവും ഈ ചിത്രത്തില്‍. അങ്ങനെയെങ്കില്‍ എന്താവും ഫഹദ് ചെയ്യുന്ന ആ അതിഥി വേഷം? ആലോചിച്ചു തുടങ്ങിക്കോളൂ, സമയം ഒരുപാടുണ്ട്.

View post on imgur.com

6. 1983ല്‍ വ്യത്യസ്ഥതയാര്‍ന്ന സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയ ഗോപി സുന്ദര്‍ തന്നെയാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെയും സംഗീത സംവിധായകന്‍.