ff-biju

1. A Ride With A Police Officer “എന്ന ടാഗ് ലൈനെ അന്വര്‍ത്ഥമാക്കിയ, അതിനോട് പൂര്‍ണ്ണ നീതി പുലര്‍ത്തിയ നിലവാരമുള്ള സിനിമ.

2. മാസ്സെന്നോ മസാലയെന്നോ കോമിക്കല്‍ എന്‍റെര്‍ടെയിനറെന്നോ വിളിക്കാന്‍ കഴിയാത്ത മലയാളത്തിലെ എണ്ണം പറഞ്ഞ REALISTIC ENTERTAINER-കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ആത്മാവുള്ള സിനിമയായി ആക്ഷന്‍ ഹീറോ ബിജുവിനെ കാണാം.

3. പറയാന്‍ ഉദ്ദേശിച്ച രാഷ്ട്രീയം വ്യക്തമായി പറയാന്‍ എബ്രിട് ഷൈന് സാധിച്ചിട്ടുണ്ട്..1983 യില്‍ പിന്തുടര്‍ന്ന സിമ്പിള്‍ നറെഷന്‍ ഫോര്‍മാറ്റ് തന്നെയാണ് അദ്ദേഹം ബിജുവിലും അവലംബിചിട്ടുള്ളത്..പ്രമേയത്തിന്‍റെ പുതുമയും അവതരണ മികവും സംവിധായകനിലുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു.

4. ക്യാമറ ഉണ്ടെന്ന് തോന്നിപ്പിക്കാത്ത ചായാഗ്രഹണമാണ് മികച്ചതെങ്കില്‍ ഒരു പരിധി വരെ ചായാഗ്രാഹകന്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

5. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും പോലീസ് കഥാപാത്രങ്ങള്‍ പോലെ താള-ശബ്ദ-ശ്വാസ നിയന്ത്രണങ്ങളോടെ തീപ്പൊരി സംഭാഷണങ്ങള്‍ പറയുന്ന പോലീസുകാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വിരളമാണ്… അവര്‍ ബിജുവിനെ പോലെ ഇടയ്ക്കൊക്കെ വെള്ളിയടിച്ചും ശ്വാസം വിട്ടുമാണ് കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കുന്നത്. ഒരു റിയലിസ്റ്റിക് പോലീസ് സ്റ്റോറി ചെയ്യുമ്പോള്‍ പിന്തുടരേണ്ട ആ മര്യാദ എബ്രിട് കാണിച്ചിട്ടുണ്ട്.

6. സുരാജിലെ മികച്ച നടനെ ഒരിക്കല്‍ കൂടി അടയാളപ്പെടുത്തിയ സിനിമയായി ആക്ഷന്‍ ഹീറോ ബിജുവിനെ കാണാം

Read this tagline ” A ride with a police officer ” and watch ‪#‎ActionHeroBiju‬.
You will definitely Love this film.
I am satisfied…

You May Also Like

ശസ്ത്രക്രിയയിലൂടെ കണ്ണില്‍ നിന്നും വിരയെ പുറത്തെടുത്തു

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ മധ്യവയസ്‌കന്റെ കണ്ണില്‍ നിന്നും ഇരുപത് സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു .കരുനാഗപ്പള്ളി പാവുമ്പ സ്വദേശി രാമചന്ദ്രന്റെ കണ്ണില്‍ നിന്നുമാണ് അപൂര്‍വ ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തത്. കണ്ണിന്റെ കാഴ്ചക്ക് മങ്ങല്‍ അനുഭവപ്പെട്ടതോടെ കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം താലൂക്ക് ആശുപത്രിയിലെ നേത്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയത്. വലതു കണ്ണിനു താഴെ നിഴലിപ്പും കനവും അനുഭവപ്പെട്ടിരുന്നു.

മമ്മൂട്ടി ഇന്ത്യ കണ്ട എക്കാലത്തെയും സുന്ദരനായ പുരുഷനോ?

എങ്ങനെയാണ് മമ്മുക്ക അദ്ദേഹത്തിന്റെ സൗന്ദര്യം ഈ പ്രായത്തിലും നിലനിര്‍ത്തുന്നത് എന്നത് ഇപ്പോഴും ഒരു നിഗൂഡമായ കാര്യമാണ്.

പാളം തെറ്റി ഓടുന്ന ഇന്ത്യന്‍ റെയില്‍വേ

ലോകത്തിലെ ഏറ്റുവും വലിയ റെയില്‍വേ ശൃംഖകളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേക്ക് തുടരെ തുടരെ പാളം തെറ്റുന്നു എന്നതിന്‍റെ ഏറ്റുവും ഒടുവിലെ ഉദാഹരണമാണ് ഹോസൂര്‍ അപകടം.

സിനിമയില്‍ അഭിനയിക്കാന്‍ കാവ്യക്ക് ചില കണ്ടീഷനുകളുണ്ട്

വിവാഹം മോചനത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് കാവ്യ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തത്.