ആഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന പുത്തന്‍ കാറുകള്‍

0
216

10-most-eagerly-awaited-new-cars-at-frankfurt-auto-show

ആഗസ്ത് മാസം ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന പുത്തന്‍ കാറുകളെ പരിചപ്പെടുത്തുകയാണ് ചുവടെ
1, ഫിയറ്റ് അബാര്‍ത്ത് 595


ഇന്ത്യയിലെ ചെറുകാര്‍ വിഭാഗത്തിലേയ്ക്ക് എത്തുന്ന ഫിയറ്റ് അബാര്‍ത്ത് വിപണിയില്‍ വന്‍ മത്സരം കാഴ്ച വെയ്ക്കാനാണൊരുങ്ങുന്നത്.
1368സിസി ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ ഉല്‍പാദിപ്പിക്കുന്ന കരുത്ത് 158 കുതിരശക്തിയാണ്. ടാര്‍ക്ക് 21.4 കെജിഎമ്മുമാണ്. സ്‌പോര്‍ട്‌സ് മോഡലില്‍ ഇതിന്റെ ടോര്‍ക്ക് 23.45 കെജിഎം വരെയാകും. വാഹനത്തിന്റെ വീല്‍ ബേസ് 17 ഇഞ്ചാണ്. നീളം 3657 മില്ലിമീറ്ററും വീതി 1627 മില്ലിമീറ്ററും ഉയരം 1485 മില്ലിമീറ്ററുമാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ എല്‍സിഡി ഡിസ്‌പ്ലേയും അബാര്‍ത്തിന്റെ സവിശേഷതയാണ്. 27 മുതല്‍ 30 ലക്ഷം വരെയാണ് ഇതിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില എന്നാണ് സൂചന.
2, മാരുതി എസ് ക്രോസ്


4,300 എം എമ്മാണു കാറിന്റെ നീളം. 1,765 എം എം നീളവും 1,580 എം എം ഉയരവുമുള്ള ‘എസ് ക്രോസ്’ വിദേശ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുന്നത് 170 എം എം ഗ്രൗണ്ട് ക്ലിയറന്‍സോടെയാണ്. രാജ്യാന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ ‘എസ് ക്രോസ്’ വില്‍പ്പനയ്ക്കുണ്ട്. പുത്തന്‍ 1.6 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാവും ‘എസ് ക്രോസ്’ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുകയെന്നാണു സൂചന. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനു പരമാവധി 115 പി എസ് കരുത്തും 156 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും; ടര്‍ബോ ഡീസല്‍ എന്‍ജിന്റെ പരമാവധി കരുത്താവട്ടെ 118 പി എസും ടോര്‍ക്ക് 320 എന്‍ എമ്മുമാണ്. ഇതല്ലെങ്കില്‍ മികവു തെളിയിച്ച കെ 14 പരമ്പരയിലെ 1.4 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനുകള്‍ തന്നെയാവും ‘എസ് ക്രോസി’നും കരുത്തേകുക.
3, ഫിഗോ അസ്പയര്‍

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ട അമേസ്, ടാറ്റാ സെസ്റ്റ്, ഹ്യുണ്ടായ് എക്‌സന്റ് എന്നിവയുടെ വിപണിയിലേക്കാണ് അസ്പയര്‍ വരുന്നത്.
1.5 ലിറ്റര്‍ ടി.ഡി.സിഐ ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ടി.ഐ.വി.സി.ടി പെട്രോള്‍ എന്‍ജിനുമാവും വാഹനത്തിന് കരുത്ത് പകരുക. മൊബൈല്‍ ഫോണ്‍ അകട്ടമുള്ളവ കാറുമായി ബന്ധിപ്പിക്കുന്ന സിങ്ക് ആപ്പ് സംവിധാനവും എക്കോ സ്‌പോര്‍ട്ടിലുള്ള എമര്‍ജന്‍സി അസിസ്റ്റന്‍സ് സംവിധാനവും അസ്പയറിലുണ്ടാവും.