അമിത ആഘോഷത്തിനിടയില്‍ ആറ്റുനോറ്റു കിട്ടിയ വേള്‍ഡ്കപ്പ് ട്രോഫി ജര്‍മന്‍ താരം തകര്‍ത്തു. ആഘോഷ തിമിര്‍പ്പിനിടെ ട്രോഫിക്ക് കേടുപാട് സംഭവിച്ചതായി ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന് സ്ഥിരീകരിച്ചു. ഏത് കളിക്കാരന്റെ അമിതാവേശമാണ് ട്രോഫിയുടെ കേടുപാടിലേക്ക് നയിച്ചതെന്ന് വ്യക്തമല്ലെന്നാണ് ഔദ്യോഗിക ഭാഷ്യം.
രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് ജര്‍മ്മനിയിലേക്ക് വേള്‍ഡ്കപ്പ് എത്തുന്നത്. ബ്രസീലിനെ രാജകീയമായി ഏഴുഗോളിന് തകര്‍ത്താണ് ജര്‍മ്മനി ഫൈനലില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ സാധ്യത കല്പിച്ചിരുന്നഅര്ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തെറിഞ്ഞാണ് ജര്‍മനി കിരീടം ചൂടിയത്.
അതോടെ അമിതാഹ്ലാദത്തിലായ ജര്‍മന്‍ ടീമംഗങ്ങളാണ് ലോകകപ്പ് ട്രോഫിക്ക് ഈ ഗതി വരുത്തൈയത്. ജര്‍മന്‍ ജനത അതിഗംഭീര വരവേല്‍പ്പാണ് ലോകകപ്പ് ജയിച്ചെത്തിയ ടീമംഗങ്ങള്‍ക്ക് നല്‍കിയത്. ഇതിനിടയിലാണ് ട്രോഫിക്ക് കേടുപറ്റിയത്.