fbpx
Connect with us

Featured

ആങ്ങാമൂഴി പുലിവധം – ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുന്നു

ആങ്ങാമൂഴിയില്‍ നടന്ന പുലിവധത്തിന്റെ പിന്നിലുള്ള ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. പത്ര ലേഖകനെ വധിക്കാന്‍ശ്രമിച്ച കേസിലെയും മറ്റൊരു ഗുണ്ടാ ‌വധക്കേസിലെയും പ്രതി എന്ന് ആരോപിക്കപ്പെടുന്ന വെട്ടുകുട്ടന്‍ എന്ന കുപ്രസിദ്ധഗുണ്ട പുലിയെകൊല്ലാന്‍ കൊട്ടേഷന്‍ എടുത്തിരുന്നു എന്ന വിധം കെട്ടിച്ചമച്ച എഫ് ഐ ആര്‍, പല പ്രഗത്ഭരേയും കേസില്‍ നിന്നും രക്ഷിക്കാന്‍ ആണെന്ന് ആരോപണം. പുലിവധകേസ് സീ ബീ ഐ ക്ക് വിടണം എന്ന് പൊതു താത്പര്യ ഹര്‍ജ്ജി.

 99 total views

Published

on

പത്തനംതിട്ട: ആങ്ങാമൂഴിയില്‍ നടന്ന പുലിവധത്തിന്റെ പിന്നിലുള്ള ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. പത്ര ലേഖകനെ വധിക്കാന്‍ശ്രമിച്ച കേസിലെയും മറ്റൊരു ഗുണ്ടാ ‌വധക്കേസിലെയും പ്രതി എന്ന് ആരോപിക്കപ്പെടുന്ന വെട്ടുകുട്ടന്‍ എന്ന കുപ്രസിദ്ധഗുണ്ട പുലിയെകൊല്ലാന്‍ കൊട്ടേഷന്‍ എടുത്തിരുന്നു എന്ന വിധം കെട്ടിച്ചമച്ച എഫ് ഐ ആര്‍, പല പ്രഗത്ഭരേയും കേസില്‍ നിന്നും രക്ഷിക്കാന്‍ ആണെന്ന്  ആരോപണം. പുലിവധകേസ്  സീ ബീ ഐ ക്ക് വിടണം എന്ന് പൊതു താത്പര്യ ഹര്‍ജ്ജി.

വനം വകുപ്പിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍, മദ്യപിച്ചു മദോന്‍മത്തന് ആയ പുലി, പമ്പയില്‍ നിന്നും പത്തനംതിട്ടയിലേക്ക്  അതിവേഗം പോകുന്ന വഴി ആങ്ങാമൂഴിക്കു സമീപം വെച്ച് ഒരു കൊട്ടേഷന്‍ ബിസിനസ്സുമായി പോകുകയായിരുന്ന വെട്ടുകുട്ടന്റെ തോളില്‍ ഉരസ്സുകയും, ഇതില്‍ കുപിതനായി പുലിയുടെ പിറകെ പാഞ്ഞ വെട്ടുകുട്ടനും പുലിയും തമ്മില്‍ ആങ്ങാമൂഴിയില്‍ വെച്ച് വാക്കേറ്റം ഉണ്ടാകുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനെത്തുടര്‍ന്ന് വെട്ടുകുട്ടന് ‘S’‍ ആകൃതിയിലുള്ള ഒരു വടിയുമായി പുലിയുടെ ദേഹത്തേക്ക് ചാടി വീഴുകയും പുലിയുടെ കഴുത്തില്‍ ഈ വടി വച്ച് ഞെക്കി പുലിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്തു എന്നാണു കേസ്.

എന്നാല്‍ വനം വകുപ്പ്കാര്‍, പത്രക്കാര്‍ക്കും ,ടീ വീ ചാനലുകാര്‍ക്കും മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ‘S’ ആകൃതിയിലുള്ള വടി കാട്ടിലെ മരത്തില്‍ നിന്നും താന്‍ വനം വകുപ്പുകാര്‍ക്ക് ഒടിച്ചു കൊടുത്തതാണ് എന്ന ആരോപണവുമായി പ്രസിദ്ധ വിറകുവെട്ടുകാരന്‍ നിലക്കല്‍ തങ്കപ്പന്‍ രംഗത്ത് എത്തിയതാണ് വനം വകുപ്പിനെ കുഴക്കുന്നത്. സംഭവം നടന്നു മൂന്ന് മണിക്കൂറിനു ശേഷം വനം വകുപ്പ് കമ്മീഷണര്‍ ശ്രീ കപീഷ് മാത്യു ഐ എഫ് എസ് നേരിട്ടെത്തി ഈ വടി ഒടിച്ചു വാങ്ങിയതാണെന്നും, താന്‍ ഇത് വെട്ടുകുട്ടന് നേരത്തെ നല്‍കിയിരുന്നു എന്നുള്ള അവകാശവാദം കളവാണെന്നും അദ്ദേഹം ആരോപിച്ചു.

സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ രഹസ്യമായി ബൂലോകത്തോട് പറഞ്ഞത് അനുസ്സരിച്ച്, പുലിയുടെ കൂടെ അതീവ സുന്ദരിയായ ഒരു കഴുതപ്പുലിയും, രണ്ടു കടുവകളും കൂടിയുണ്ടായിരുന്നതായും, സംഘര്‍ഷം നടക്കുന്ന സമയത്ത് ഇവര്‍ കാട്ടിലേക്ക് കടന്നുകളഞ്ഞതായും അറിയാന്‍ കഴിഞ്ഞു. കാട്ടിലെ ഗസ്റ്റ്‌ ഹൌസില്‍ സുഹൃത്തുക്കളും ഒത്തു ഉല്ലസിച്ച ശേഷം തിരുവനന്തപുരത്തിന് സമീപമുള്ള ആനമുടിയില്‍ പുലി പുതുതായി നിര്‍മ്മിച്ച ലക്ഷ്വറി പുലിമടയിലേക്ക് ഇവര്‍ ഒരുമിച്ചു പോകുകയായിരുന്നു എന്നാണ് വിവരം. ഇതേ സമയം ആങ്ങാമൂഴിക്കു സമീപമുള്ള പഞ്ചനക്ഷത്ര പുലിവാസ കേന്ദ്രത്തില്‍ ‍കാട് ഭരിക്കുന്ന സിംഹത്തിന്റെ മകനും ഉണ്ടായിരുന്നതായി അഭ്യൂഹം പ്രചരിക്കുന്നു.

Advertisement



കൂടെയുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന കടുവകളെ കേന്ദ്രീകരിച്ചു അന്വേഷണം മുന്‍പോട്ടു പോകുന്നുണ്ട് എന്നാണു ഒടുവില്‍ കിട്ടിയ രഹസ്യ വിവരം. കാട്ടിലെ ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തിലെയും ശക്തന്മാര്‍ക്ക് വേണ്ടി കൊട്ടേഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആണ് ഈ കടുവകള്‍ എന്നും, ഇവരെ രക്ഷിക്കാന്‍ വേണ്ടി വെട്ടുകുട്ടനെ പ്രതി ചേര്‍ക്കുകയായിരുന്നു എന്നും, മൃഗാധിപത്യ സംരക്ഷണ സമിതി, പത്തനംതിട്ട ജില്ലാ സമിതി ആരോപിച്ചു. അന്വേഷണം സീ ബീ ഐ ക്ക് വിടണം എന്നാവശ്യപ്പെട്ടു പൊതു താത്പര്യ ഹര്‍ജ്ജി സമര്‍പ്പിക്കും എന്നും സെക്രട്ടറി ശരംകുത്തി കരടിയപ്പന്‍ ‍അറിയിച്ചു.

ഇതിനിടെ ഇറ്റലിയിലെ മൃഗശാലയില്‍  പര്യടനം നടത്തുന്ന പുലിത്തോലിക്കാ സമുദായത്തിലെ വലിയ പിതാവ് മാര്‍ പുലിയൂസ് കോലഞ്ചേരി, മരിച്ച പുലി പുലിത്തോലിക്കാ സമുദായംഗം ആണെന്നും, ഈ സമുദായത്തില്‍ പെട്ട മന്ത്രിപ്പുലികളുമായി താന്‍ ബന്ധപ്പെട്ടു പുലിത്തോലിക്കാ സമുദായത്തിന്റെ സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ‘പറ്റിക്കാന്‍’  ടീവിയോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അടുത്ത് വരുന്ന ഉപതെരെഞ്ഞടുപ്പില്‍ ചില മൃഗങ്ങള്‍ ഈ സംഭവം പുലിത്തോലിക്കാ സമുദായം പിന്തുണയ്ക്കുന്ന കാട്ടിലെ ഡിങ്കന്‍ കരടി മന്ത്രിസഭക്ക് എതിരെ ഉപയോഗിക്കുമോ എന്ന് ഭയമുള്ളതായും അദ്ദേഹം പറയുകയുണ്ടായി.

വെട്ടുകുട്ടനെ  പത്രക്കാര്‍ക്കും ടീ വീക്കാര്‍ക്കും മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ശേഷം നാളെ  വനംവകുപ്പുകാര്‍ കോടതിയില്‍ ഹാജരാക്കും എന്നറിയുന്നു. അന്തരിച്ച പുലിയുടെ മൃതദേഹം വന്‍ മൃഗാവലിയുടെ സാന്നിധ്യത്തില്‍ സ്വദേശമായ അഗസ്ത്യകൂടത്തില്‍ സംസ്കരിച്ചു. പുലിയരക്കോണം കുടുംബാംഗം ആയ  പുലി വിവാഹിതന്‍ അല്ലെങ്കിലും പന്ത്രണ്ടോളം പുലിക്കുട്ടികളുടെ പിതാവാണെന്ന് അറിയുന്നു.

 100 total views,  1 views today

Advertisement



Continue Reading
Advertisement
Advertisement
Entertainment1 hour ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment2 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment2 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment4 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science4 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment4 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy4 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING4 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy5 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy5 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy5 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

Entertainment6 hours ago

മട്ടാഞ്ചേരി മൊയ്‌തുവിന്റെ ഉമ്മ പൂർണിമ ഇന്ദ്രജിത്ത്; തുറമുഖം ക്യാരക്ടർ പോസ്റ്റർ പുറത്ത്

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment7 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment21 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement