ആടിനെ പട്ടിയാക്കുന്ന അഭിഭാഷകര്‍; പ്രതിഫലം ലക്ഷങ്ങള്‍ !

  194

  header_pic

  കഴിഞ്ഞ ദിവസം കോടതി 5 വര്ഷം തടവിനു ശിക്ഷിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാനെ നാടകീയമായി ജാമ്യം വാങ്ങി പുറത്ത് എത്തിച്ചത് മണിക്കൂറിനു ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാല്‍വെ എന്നാ സുപ്രീം കോടതി അഭിഭാഷകനാണ്. ഇതേപോലെ ആടിനെ പട്ടിയാക്കാന്‍ കഴിവും സാമര്ധ്യവുമുള്ള ഒരു പിടി അഭിഭാഷകര്‍ നമ്മുടെ രാജ്യത്ത് ഉണ്ട്. ഇവരുടെ പെട്ടിയിലേക്ക് വാരി എറിയാന്‍ പൈസ ഉണ്ടെകില്‍ ഇവിടെ ആര്‍ക്കും എന്ത് വൃത്തിക്കെട് വേണമെങ്കിലും ചെയ്യാം…

  ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ചില സൂപ്പര്‍ അഭിഭാഷകരെ ഒന്ന് പരിചയപ്പെടാം…

  രാം ജഠ്മലാനി

  മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും. ബി ജെ പി നേതാവ്. ബാഡ്മിന്റണ്‍ പ്രിയന്‍. 93 വയസ്സുള്ള രാം ജഠ്മലാനിയില്‍ തുടങ്ങണം രാജ്യത്തെ പ്രധാന അഭിഭാഷകരുടെ നിര. 40 ലക്ഷമാണ് രാം ജഠ്മലാനി ഒരു കേസ് ഏറ്റെടുക്കുന്നതിന് വാങ്ങിയിരുന്നത്. 10 ലക്ഷം മുതല്‍ 20 ലക്ഷം ചെലവ് വരും പിന്നെയുളള ഓരോ തവണ ഹാജരാകുന്നതിനും

  കെ ടി എസ് തുള്‍സി 1

  971 ല്‍ നിയമബിരുദം. പഞ്ചാബിലായിരുന്നു അഭിഭാഷകനായി എന്‍രോള്‍ ചെയ്തത്. സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര അടക്കമുള്ള ഹൈ പ്രഫൈല്‍ കക്ഷികളുടെ നിര തന്നെയുണ്ട് തുള്‍സിക്ക്. ഒരു തവണ ഹാജരാകാന്‍ ചാര്‍ജ്ജ് ചെയ്യുന്നത് 5 ലക്ഷം. പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍.

  ആര്യമ സുന്ദരം

  പണക്കൊഴുപ്പിന്റെ മറുവാക്കായ ബിസിസിഐയുടെ സ്ഥിരം വക്കീലാണ് സിറ്റിംഗിന് 5 ലക്ഷം വരെ ചാര്‍ജ് ചെയ്യുന്ന ആര്യമ സുന്ദരം. എന്‍ ശ്രീനിവാസന്‍ ഉള്‍പ്പെട്ട കോഴവിവാദത്തില്‍ ബി സി സി ഐക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതും സുന്ദരമാണ്. വായനയും ഗോള്‍ഫ് കളിയുമാണ് വിനോദങ്ങള്‍. ചാനല്‍ ചര്‍ച്ചകളില്‍ സജീവം.

  ഹരീഷ് സാല്‍വെ

  ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരുടെ കൂട്ടത്തിലാണ് ഹരീഷ് സാല്‍വെയ്ക്ക് സ്ഥാനം. 1999 നവംബര്‍ 1 മുതല്‍ 2002 നവംബര്‍ വരെ ഇന്ത്യയുടെ സോളിസിറ്റര്‍ ഓഫ് ജനറലായിരുന്നു സാല്‍വെ. മുകേഷ് അംബാനി അടക്കമുള്ള കോര്‍പറേറ്റ് ഭീമന്മാരുടെ പ്രിയങ്കരനാണ് ഹരീഷ് സാല്‍വെ. കുപ്രസിദ്ധമായ നീര റാഡിയ ടേപ്പ് കേസില്‍ രത്തന്‍ ടാറ്റയ്ക്ക് വേണ്ടി ഹാജരായി.