ആണുങ്ങളുടെ വോളിബോള്‍ കളി കാണാന്‍ ശ്രമിച്ച യുവതി ജയിലില്‍.!!!

187

iran

ഒരു കളി കണ്ടതിന്റെ പേരില്‍ ഇറാനില്‍ യുവതി ജയിലില്‍.! ഈ ഹതഭാഗ്യയുടെ പേര് ഗോഞ്ചേ ഖവാമി. ചെയ്ത കുറ്റം
ആണുങ്ങളുടെ വോളിബോള്‍ കളി അവര്‍ കണ്ടു പോയി.!!!

ഈ ഇറാന്‍ നിയമപ്രകാരം സ്ത്രീകള്‍ക്ക് ഒരുപ്പാട് വിലക്കുകള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടയോന്നാണ് ഇവിടെ ഈ യുവതി ലംഘിച്ചത്. ഇവിടെ സ്ത്രീകള്‍  പുരുഷന്‍മാരുടെ വോളിബാള്‍ ഫുട്ബോള്‍ എന്നീ കളികള്‍ കാണാന്‍ പാടില്ല.! പക്ഷെ ഈ നിയമം കാറ്റില്‍ പറത്തി  ഗോഞ്ചേ ഖവാമി കളി കണ്ടു. സംഗതി പോലീസ് കണ്ടുപ്പിടിച്ചപ്പോള്‍ അവര്‍ അകത്തുമായി. അറസ്റ്റിനും ശേഷം ഇവരെ ക്രൂരമായ് മര്‍ദ്ദിച്ചിരുന്നു. ഇതിനു ശേഷമാണ് ഇവരെ വിചാരണയ്ക്ക് വിധേയമാക്കിയത്.

ഖവാമിയെ ഉടന്‍തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്തര്‍ദേശീയ മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിട്ടുണ്ട്.

അടികുറിപ്പ് : “ആണുങ്ങളുടെ ദുഷിച്ച പെരുമാറ്റത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് ഈ നിയമമെന്നാണ് ഭരണകൂടത്തിന്റെ ന്യായീകരണം.”…എന്തോരോ എന്തോ..!!!