ആണുങ്ങള്‍ ഒറ്റദിവസത്തേക്ക് പെണ്ണുങ്ങള്‍ ആയി മാറിയാല്‍ അവര്‍ എന്ത് ചെയ്യും?

183

ഒരേ ഒരു ദിവസത്തേക്ക് ആണുങ്ങളെ പെണ്ണുങ്ങള്‍ ആയി മാറ്റിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വളരെ വ്യത്യസ്തമായ ഉത്തരങ്ങളുമായി ആണുങ്ങള്‍ പ്രതികരിക്കുന്നു.

പൊതുവേ കിട്ടിയ  ഉത്തരങ്ങള്‍ എല്ലാം നമ്മള്‍ പ്രതീക്ഷിക്കുന്നതാണ്. പുതിയതായി കിട്ടുന്ന എന്തിനെയും പരീക്ഷിച്ചു നോക്കുമെന്നതിനാല്‍ സ്ത്രീ ശരീരവും പരീക്ഷിച്ചു നോക്കുമെന്നാണ് മിക്കപേരും ഒരു പോലെ പറഞ്ഞ ഉത്തരം. ഈ ശരീരം വച്ച് തനിക് മേടിക്കാവുന്നത്ര സമ്മാനങ്ങള്‍ മേടിക്കുമെന്നാണ് മറ്റൊരു വിദ്വാന്‍ പറഞ്ഞത്.

ഇങ്ങനെ നീണ്ടു പോകുന്നു ഉത്തരങ്ങള്‍. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. താന്‍ സ്ത്രീ ആയി മാറിയാല്‍ അടച്ചു പൂട്ടി വീട്ടിലിരിക്കും എന്ന് ഒരു വ്യക്തി പറയുന്നു. സ്ത്രീകള്‍ക് നേരെയുണ്ടാകുന്ന ആക്രമങ്ങള്‍ അത്ര ഭയാനകമാണെന്നും തനിക്ക് ഒരു രീതിയിലും അത് സഹിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി.

എന്തിരുന്നാലും വളരെ വ്യത്യസ്തമായ ചോദ്യം അതിലും വ്യത്യസ്തമായ ഉത്തരങ്ങളുമുള്ള വീഡിയോ നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.