1997ല്‍ മികച്ച സഹനടനുള്ള ഓസ്കര് അവാര്‍ഡ് നേടിയ പ്രതിഭ. രണ്ട് തവണ എമ്മി അവാര്‍ഡും നാല് ഗോള്‍ഡണ്‍ ഗ്ലോബ്സ് പുരസ്കാരങ്ങളും അഞ്ച് ഗ്രാമി അവാര്‍ഡുകളും നേടിയ അപൂര്‍വ്വവ്യക്തിത്വം. അതായിരുന്നു ഇന്ന് ആത്മഹത്യ ചെയ്ത പ്രശസ്ത ഹോളിവുഡ് നടന് റോബിന് വില്യംസ്.
ഗുഡ്മോര്‍ണിങ് വിയറ്റ്നാം, ഡെഡ് പോയറ്റ്സ് സൊസൈറ്റി, ജുമാന്‍ജി, മിസിസ് ഡൗട്ട്ഫയര്‍, ഗുഡ് വില്‍ ഹണ്ടിങ് എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിനയ കാഴ്ചവെച്ച റോബിന് വില്യംസിന്റെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹം കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്തായാലും, ഒരു അതുല്ല്യപ്രതിഭയെയാണ് ലോകസിനിമക്ക് നഷ്ട്ട്ടമായത്. റോബിന് വില്യംസിന്റെ ജീവിതം ചിത്രങ്ങളിലൂടെ ഒന്ന് കണ്ടുനോക്കൂ..