fbpx
Connect with us

ആത്മാവിന്റെ തോന്നലുകള്‍ – കഥ

Published

on

തെഹ്രാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനതത്താവളത്തില്‍ നിന്നും അസ്മാന്‍ എയറിന്റെ വിമാനം ദുബായ് ലക്ഷ്യമാക്കി പറന്നുയര്‍ന്നു. അതില്‍ ആറാമത്തെ വരിയിലെ സൈഡ് വിന്‍ഡോക്കഭിമുഖമായ ഇരിപ്പിടത്തില്‍ സയീദ് അലി റീസ ഇരുന്നു. അന്നത്തെ സൂര്യനുറങ്ങിക്കിടന്ന പകലില്‍ ലൈലാ സെഖതിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവസാനത്തെ ആശ്രയമായി ആ യാത്രയെ അയാള്‍ കണ്ടു. ലൈലയും മക്കളും പ്രായമായ ഉമ്മയും ഇപ്പോള്‍ വാടക വീട്ടിലാണ്. ആകെയുള്ള കിടപ്പാടവും വിറ്റാണ് ഈ യാത്രക്കുള്ള പണം തരപ്പെടുതിയിരിക്കുന്നത്. ഒരു സുഹൃത്താണ് ഈ വഴി പറഞ്ഞു തന്നിരിക്കുന്നത്. ദുബായില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ഇറാന്‍ തീരത്തെത്തിച്ചു വില്പന നടത്തുക. നല്ല ലാഭമാണ്. അയാള്‍ ഈ വഴി തിരഞ്ഞെടുത്തു ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നല്ല കാശ് ഉണ്ടാക്കിയെടുത്തു. ഒന്ന് പരീക്ഷിച്ചു നോക്കാനുള്ള അയാളുടെ ഉപദേശത്തെ ലൈലയും പിന്താങ്ങിയപ്പോള്‍ പിന്നെ ഇറങ്ങി പുറപ്പെട്ടതാണ്..

ഒരു നിശ്ചിത ഉയരത്തിലെത്തി വിമാനം ലംബാവസ്ഥയില്‍ ആകുന്നത് വരെ എല്ലാവര്‍ക്കും ചെറിയ ടെന്‍ഷന്‍ ആണ്. ആ ഒരവസ്ഥയില്‍ എത്തികഴിഞ്ഞാല്‍ മാത്രമേ യാത്രക്കാര്‍ ഒന്ന് ശ്വാസം നേരെ വിടുകയും അടുത്തുള്ള യാത്രക്കാരെ ശ്രദ്ധിക്കുവാനും തുടങ്ങുകയുള്ളൂ..

‘സലാം’ ഞാന്‍ മഹ്മൂദ് . അടുത്തുള്ള ആള്‍ അയാള്‍ക്ക് കൈകൊടുത്തു ഉപചാര വാക്ക് പറഞ്ഞു.
മഹമൂദിനെ ഒരു സാത്വികനെ പോലെ തോന്നിച്ചിരുന്നു. വലിയ വെളുത്ത താടിയും ഷിയാ ഇമാമുമാരുടെത് പോലുള്ള തലയില്‍ കെട്ടും..കണ്ണുകളില്‍ ഒരു വല്ലാത്ത മാസ്മരികത..

‘ എന്താ നിങ്ങള്‍ വല്ലാതെ പരിക്ഷീണിതനെ പോലെ തോന്നിക്കുന്നല്ലോ’ മഹമൂദ് വീണ്ടും.
അപ്പോഴേക്കും വിമാനകത്ത് നിന്നും സ്ത്രീകള്‍ അവരുടെ കറുത്ത മുഖ മക്കനകളും പര്‍ദ്ദകളും അഴിച്ചുവെക്കാന്‍ തുടങ്ങിയിരുന്നു. പര്‍ദ്ദക്കുള്ളില്‍ മനോഹരമായ ജീന്‍സും ടീഷര്‍ട്ടും ധരിചിട്ടുണ്ടായിരുന്നു അവര്‍. ആകാശത്ത് മത വിലക്കുകള്‍ ബാധകമല്ലാത്തത് കൊണ്ട് അവര്‍ ആ സ്വാതന്ത്ര്യം നല്ലവണ്ണം ആസ്വദിക്കുന്നുണ്ടായിരുന്നു.. ചില പെണ്ണുങ്ങളെ കണ്ടാല്‍ തോന്നും അവര്‍ ആ സ്വാതന്ത്ര്യം അനുഭവിക്കാനായി മാത്രമാണ് യാത്ര ചെയ്യുന്നത് എന്ന് തന്നെ ..

Advertisement

‘ യുദ്ധങ്ങളും ഉപരോധങ്ങളും പിന്നെ സുഹൃത്തുക്കളുടെ വഞ്ചനയും മൂലം ബിസിനസ് തകര്‍ന്ന ഒരാളുടെ തളര്‍ച്ച.. അതാണ് നിങ്ങളെന്റെ മുഖത്ത് കാണുന്നത്..’ അയാള്‍ പറഞ്ഞു.

‘ നിങ്ങള്‍.. ഈ യാത്രയുടെ ഉദ്ദേശം എന്താ.. സാധാരണ നിങ്ങളെ പോലെയുള്ളവര്‍ ഇറാന് പുറത്തേക്കു പോകാറില്ലല്ലോ..’ അയാളുടെ ചോദ്യത്തിന് മഹമൂദ് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.. പര്‍ദ്ദയും മുഖമക്കനയും കയ്യുറയും ധരിച്ച എയര്‍ ഹോസ്റ്റസുമാര്‍ കൊണ്ട് വന്ന പാനീയം കുടിക്കുന്നതിലായി രണ്ടു പേരുടെയും ശ്രദ്ധ..

‘ നിങ്ങള്‍ ഒരു ഖൊമേനി വിരുദ്ധനാണെന്ന് തോന്നുന്നു. ‘ അല്‍പ സമയത്തിനു ശേഷം മഹമൂദ് ചോദിച്ചു.

അപ്പോള്‍ അയാള്‍ പുറത്ത് മേഘ ശകലങ്ങള്‍ കൂട്ടമായും ഒറ്റയായും തെന്നിയകലുന്നത് നോക്കിയിരിക്കുകയായിരുന്നു..

Advertisement

‘ഈ മേഘശകലങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തി പൂര്‍ണത കൈവരിച്ച് മഴയായി പെയ്യുന്നതിനു മുമ്പായി അവയെ പ്രത്യേകം തയാറാക്കുന്ന ഗോലികള്‍ ഉപയോഗിച്ച് പൊടി പൊടിയാക്കി മഴ നേരത്തെ പെയ്യിക്കാമെന്ന് ശാസ്ത്രം തെളിയിച്ച കാര്യം നിങ്ങള്‍ക്കറിയാമോ? ‘

മഹമൂദിന്റെ ഖൊമേനി വിരുദ്ധനാണോ എന്ന ചോദ്യം അവഗണിച്ച് അയാള്‍ ചോദിച്ചു. നിങ്ങള്‍ ഇപ്പോഴും ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നതെന്നും ഒരു ജനതയെയും സംസ്‌കാരത്തെയും തടവറയിലാക്കി മതാന്തത വളര്‍ത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത് എന്നും അയാളുടെ ചോദ്യത്തില്‍ ധ്വനിച്ചിരുന്നു.. എപ്പോഴും യുദ്ധം പ്രതീക്ഷിരിക്കേണ്ട ഒരു ജനതയുടെ മാനസികാവസ്ഥ….യുദ്ധം ഇവര്‍ക്കൊക്കെ എന്ത് നല്‍കുന്നു..ആര്‍ക്കാണ് സ്വാതന്ത്ര്യം നല്‍കുന്നത്.. ആര്‍ക്കാണ് സംരക്ഷണം നല്‍കുന്നത്..ഇവ ചോദ്യങ്ങളായി പുറത്ത് വന്നാല്‍ അഴിക്കുള്ളില്‍ ബാക്കി ജീവിതം തള്ളി നീക്കാം..

അയാള്‍ മഹമൂദിന്റെ മുഖത്ത് നോക്കി.. അയാള്‍ കണ്ണുകളടച്ച് ഏതോ ധ്യാനത്തിലെന്ന പോലെ ഇരിക്കുകയായിരുന്നു..അതോ ഉറങ്ങുകയാണോ..
അങ്ങിനെ ചോദിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടായിരുന്നു എന്ന് അയാള്‍ക്ക് തോന്നി..

ഒരു മണിക്കൂറില്‍ താഴെ മാത്രമേ ഈ യാത്രക്ക് ആയുസ്സുള്ളൂ..അയാള്‍ കണ്ണുകളടച്ചു കിടന്നു.. ഉറങ്ങാന്‍ കഴിയുന്നില്ല.. അല്ലെങ്കിലും ഉറക്കം നഷ്ടപ്പെട്ടു നാളുകളെത്രയായി..ലൈലയെ കുറിച്ച് ഓര്‍കുമ്പോള്‍ വേദന കൂടുന്നു.. സമ്പന്നതയില്‍ നിന്നും തന്റെ കൂടെ കൂടിയവളാണ് .. അവളുടെ കുടുംബത്തിന്റെ സ്ഥിതിയും മോശം തന്നെയാ ഇപ്പോള്‍. വില്‍ക്കാനുള്ളതെല്ലാം വിറ്റു കഴിഞ്ഞു..

Advertisement

വിമാനം ലാന്റ് ചെയ്യുന്നതായി അറിയിപ്പ് വന്നു.. സീറ്റ് ബെല്‍റ്റ് ധരിച്ച് എല്ലാവരും തയാറായി ഇരുന്നു.. വലിയ ഒരു കുലുക്കത്തോടെ വിമാനം ഭൂമിയെ തൊട്ടു..പിന്നെ മെല്ലെ മെല്ലെ വേഗത കുറച്ച് ഇഴഞ്ഞിഴഞ്ഞു ടെര്‍മിനലിലേക്ക്..

വീണ്ടും എപ്പോഴെങ്കിലും നാം തമ്മില്‍ കാണും എന്ന് പറഞ്ഞ് , നിങ്ങളുടെ യാത്ര സഫലമാകട്ടെ എന്ന് പ്രാര്‍ത്ഥിച്ച് ഹസ്ത ദാനം തന്നു മഹമൂദ് പോയി..മഹമൂദിന്റെ കണ്ണുകള്‍ കണ്ടപ്പോള്‍ എന്തോ അയാളിലൊരു ഭയം നിറഞ്ഞു…പിന്നെ തന്റെ ബാഗും വലിച്ചു കൌണ്ടറിലേക്ക് നടന്നു…
****
അന്നത്തെ അയാളുടെ പുലര്‍ച്ചയിലേക്ക് സൂര്യന്‍ ഉദിച്ചില്ല. പുറത്ത് ജനല്‍ വിരികള്‍ക്കിടയിലൂടെ കാര്‍മേഘം മൂടിക്കെട്ടിയ പോലുള്ള അന്തരീക്ഷം കണ്ട് അയാള്‍ ഗ്ലാസ് ഡോര്‍ തള്ളി തുറന്നു ബാല്‍ക്കണിയിലേക്കിറങ്ങി അകലെയല്ലാതെ കിടക്കുന്ന അബ്ര ഭാഗത്തേക്ക് നോക്കി. പതിനെട്ടു നിലകള്‍ ഉള്ള ആ ഫ്‌ലാറ്റിന്റെ ഏറ്റവും മുകളിലത്തെ നിലയിലായത് കൊണ്ട് അകലെയുള്ള കാഴ്ചകള്‍ പോലും കാണാം. അബ്ര* ഭാഗത്ത് നിന്നും ഭീമാകാരങ്ങളായ പുകച്ചുരുളുകള്‍ ആകാശത്തിലേക്ക് ഉയരുന്ന കാഴ്ചയാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അബ്രയുടെ കരയിലുള്ള ഏതെങ്കിലും കെട്ടിടത്തിനു തീ പിടിച്ചതാകുമോ? .. ഈ ഉഷ്ണ കാലത്ത് തീ പിടിത്തം കൂടുതലാണിവിടെ.. കൂടുതലും എ സി യില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം.. അമിതമായ വയ്ദ്യുതി ഉപയോഗമാണ് ചൂട് കാലത്ത്.. അബ്രയോരത്ത് വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കു ബോട്ടുകള്‍ ഇന്നലെയും കണ്‍ കുളിര്‍ക്കെ കണ്ടു റൂമിലേക്ക് വന്നതാണ്.. കാരണം ഉണ്ട് .. അതില്‍ സാധനങ്ങള്‍ നിറച്ച് തെഹ്‌റാന്‍ കര ലക്ഷ്യമാക്കി യാത്രക്ക് തയാറായി നില്‍ക്കുന്ന മൂന്നു ചരക്കു ബോട്ടുകള്‍ തനിക്കുള്ളതാണ്.. ക്ലിയറന്‍സ് ലെറ്റര്‍ കിട്ടിക്കഴിഞ്ഞാല്‍ ഇന്നോ നാളെയോ പുറപ്പെടും..

അയാളുടെ ഉള്ളിലേക്ക് പൊടുന്നനെ ഒരു ഭീതി ഇരച്ചു കയറി.. ഇനി ചരക്കുബോട്ടുകള്‍ക്കാകുമോ തീ പിടിച്ചത്.. കാല്‍പാദം മുതല്‍ തലയോട്ടി വരെ ഒരു വിറയല്‍ ഉയര്‍ന്നു. അല്‍പ സമയത്തേക്ക് അയാളുടെ ചിന്തകള്‍ നിലച്ചു.. പിന്നെ വാതില്‍ തുറന്നു ലിഫ്റ്റിറങ്ങി അബ്ര ലക്ഷ്യമാക്കി നടന്നു..അങ്ങോട്ടുള്ള പാതയില്‍ ആളുകളുടെ അലച്ചില്‍ തുടങ്ങിയിട്ടുണ്ട്.. അബ്രയില്‍ നിന്നും ഉയരുന്ന പുകച്ചുരുളുകള്‍ ആണ് സൂര്യനെ മറച്ച് മേഘ പടലങ്ങളെ പോലെ ആകാശത്ത് നിറഞ്ഞിരിക്കുന്നതെന്ന് അയാള്‍ക്ക് മനസ്സിലായി.. അബ്രക്ക് ഏകദേശം ഇരുന്നൂറു മീറ്റര്‍ അകലെ നിന്ന് തന്നെ പോലിസ് വലയം തീര്‍ത്തിട്ടുണ്ട്.. ആരെയും അങ്ങോട്ട് പോകാന്‍ അനുവദിക്കുന്നില്ല.. പോലിസ് വണ്ടികളുടെയും ഫയര്‍ ഫോഴ്‌സ് വണ്ടികളുടെയും നീല ച്ചോര വെളിച്ചങ്ങളും വിലാപ ധ്വനികളും ശീല്‍ക്കാരങ്ങളും .. ബോട്ടുകളില്‍നിന്നും ഇടയ്ക്കിടെ പടക്കം പൊട്ടുന്ന പോലെ സാധനങ്ങള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദവും.. ഇരുപതോളം ബോട്ടുകള്‍ കത്തിക്കരിഞ്ഞിരിക്കാം എന്നു അടുത്തുള്ള ഒരാള്‍ മറ്റൊരാളോട് പറയുന്നത് കേട്ടു.
സ്വപ്നങ്ങളും പ്രതീക്ഷകളും നിറച്ച തന്റെ ബോട്ടുകള്‍ .. അതെവിടെയാണ് കിടന്നെതെന്നു തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല..ഫയര്‍ ഫോര്‍സിന്റെ കാതടപ്പിക്കുന്ന ശീല്‍കാരങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണിന്റെ റിംഗ് ടോണ്‍ കേട്ടില്ലെങ്കിലും വൈബ്രേറ്റര്‍ വഴി കോള്‍ വരുന്നുണ്ടെ ന്നറിഞ്ഞു കീശയില്‍ നിന്നും ഫോണെടുത്ത് ഡിസ്‌പ്ലേയിലേക്ക് നോക്കി.. ലൈലയുടെ നമ്പര്‍.. ഇവിടെ എത്തിയത് മുതല്‍ എന്നും രാവിലെ അവള്‍ വിളിക്കും..ഓരോ ദിവസവും കഴിഞ്ഞ വിശേഷങ്ങള്‍ അറിയാന്‍ …ക്ലിയറന്‍സ് എല്ലാം കിട്ടി കഴിഞ്ഞാല്‍ നാളെയോ മറ്റന്നാളോ സാധനങ്ങളുമായി ബോട്ടുകള്‍ പുറപ്പെടുമെന്ന് അവളോട് ഇന്നലെ പറഞ്ഞതാണ്..ഇനി എന്താ അവളോട് പറയുക..മൊബൈല്‍ സ്‌ക്രീനിലേക്ക് തന്നെ നോക്കി കാഴ്ചകള്‍ മങ്ങി അയാള്‍ നിലത്തേക്ക് ഊര്‍ന്നു വീണു..
****
അയാള്‍ മെല്ലെ കണ്ണുകള്‍ തുറന്നു.. താന്‍ ഒരാളുടെ മടിത്തട്ടില്‍ തല ചായ്ച്ചു കിടക്കുകയാണ്.. അയാള്‍ തന്നെ ..മഹമൂദ്.. അയാളുടെ മാസ്മരികത നിറഞ്ഞ കണ്ണുകള്‍ തന്നെ തന്നെ നോക്കുകയാണ്.. അയാളുടെ വെളുത്ത മെലിഞ്ഞുനീണ്ട വിരലുകള്‍ തന്നെ തലോടുകയാണ്..ഒരു വല്ലാത്ത സുഖം തോന്നുന്നു..

‘കണ്ണുകളടച്ചോളൂ..’ അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു..
അയാള്‍ സാവധാനം കണ്ണുകള്‍ ചിമ്മി.. അസ്മാന്‍ എയറിന്റെ ഓഫീസിനു മുമ്പില്‍ ലൈലയും മക്കളും ക്യൂ നില്‍ക്കുകയാണ്..തന്റെ പാസ്‌പോര്‍ട്ട് കോപ്പി അവളുടെ കയ്യിലുണ്ട്.. ഇന്‍ഷുറന്‍സ് തുകയ്ക്കുള്ള അപേക്ഷ നല്‍കാനാണ്..

Advertisement

****
അസ്മാന്‍ എയറിന്റെ വിമാനം ടെഹ്‌റാന്‍ എയര്‍പോര്‍ടില്‍ നിന്നും പറന്നുയരുമ്പോള്‍ ഓരോ യാത്രക്കരന്റെയടുത്തും കണ്ണുകളില്‍ മാസ്മരികതയൊളിപ്പിച്ച് ഓരോ വെളുത്ത താടിക്കാരന്‍ ഇരുന്നിരുന്നു..എല്ലാ താടിക്കാരും കൊച്ചു വിശേഷങ്ങള്‍ മാത്രം യാത്രക്കാരോട് ചോദിച്ചു..
ഉയര്‍ന്നു പൊങ്ങിയ വിമാനം തീ പിടിച്ചു തകര്‍ന്നു വീണു.. എല്ലാ യാത്രക്കാരും ക്ര്യൂസും തത്സമയം തന്നെ മരണപ്പെട്ടിരുന്നു..
ബാക്കിയെല്ലാം അയാളുടെ ആത്മാവിന്റെ തോന്നലുകള്‍ മാത്രം..അതോ കഥാകാരന്റെയോ…

*അബ്ര : ചെറിയ കടലിടുക്ക്‌

 305 total views,  4 views today

Advertisement

Advertisement
SEX12 hours ago

ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്

condolence12 hours ago

സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Entertainment12 hours ago

വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

Entertainment13 hours ago

തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

Entertainment13 hours ago

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Entertainment13 hours ago

വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

Entertainment13 hours ago

വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

article13 hours ago

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

Entertainment14 hours ago

കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

Entertainment14 hours ago

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

Entertainment14 hours ago

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Entertainment14 hours ago

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment15 hours ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment23 hours ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment1 day ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment2 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment3 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment3 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment5 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Advertisement
Translate »