fbpx
Connect with us

ആത്മാവിന്റെ വേദന

Published

on

നാളുകള്‍ക്കു ശേഷം അവനെ കണ്ടുമുട്ടിയതാണ്.ഒരു മാറ്റവും വന്നിരുന്നില്ല.  ആ പഴയ പത്താം ക്ളാസുകാരന്റെ രൂപം.”മറന്നു പോയി അല്ലെ ..?” അവന്‍ മുഖത്തേക്ക് നോക്കി.  ജോലിയുടെ  തിരക്ക്,കുടുംബം, പിന്നെ ഈ പ്രവാസം എല്ലാം മനപ്പൂര്‍വം മറപ്പിക്കുകയാണ്.  ഈ മറവി രോഗത്തിന് എന്ത് പേര് വിളിക്കും.

അവനെ പിരിഞ്ഞ ശേഷം ജീവിതത്തില്‍ പിന്നെ എത്ര വേഷങ്ങള്‍ ആടിയിട്ടുണ്ട്.  സൂക്ഷിക്കാന്‍ ഒരുപാട് മുഖങ്ങള്‍…,  ഇപ്പോള്‍ അവരിലൊരാള്‍ .  മാത്രമാനവന്‍ .  ഇതൊന്നും അവന്നറിയില്ലല്ലോ.”സാരമില്ല,ഇടയ്ക്കു ആ പഴയ ഫോട്ടോ   എടുത്തു നോക്കിയാല്‍ ഓര്മ വരും” എന്റെ മൌനം ഭേദിച്ചു കൊണ്ടവന്‍  പറഞ്ഞു.ശരിയാണ്.  പത്താം തരത്തിലെ ഞങ്ങളുടെ സുവര്‍ണ കാലത്തിന്റെ ഓര്‍മ ചിത്രം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത് പോലും മറക്കുമെന്ന് അന്ന് കരുതിയിരുന്നില്ല.  അവനെ എങ്ങനെ മറക്കാന്‍ കഴിഞ്ഞു എനിക്ക്.

സ്കൂളിലെ പിരിയാത്ത കൂട്ടുകരായിരുന്നില്ലേ. ആ കാലം മനോഹരമായ ഒരു സിനിമ പോലെ മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു. ഏകാന്തമായ എന്റെ പ്രവാസത്തെ അവനു വിവരിച്ചു കൊടുത്തു.   മോഹങ്ങളും   ഇഷ്ടങ്ങളും എല്ലാം നഷ്ടമാണ്.  എങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി എല്ലാം ത്യജിക്കുകയാണ്.   സഹതാപത്തോടെ എന്റെ ചുമലില്‍ കൈ വെച്ചവന്‍ പറഞ്ഞു;  “എന്തെല്ലാമായിരുന്നെടാ നിന്റെ മോഹങ്ങള്‍, അന്ന് മാഷ്‌ ചോദിച്ചപ്പോ ഒരു ക്രിക്കറ്റ്‌ കളിക്കാരനാവനമെന്നായിരുന്നില്ലേ നീ പറഞ്ഞത്. ഞാന്‍ എന്താ പറഞ്ഞെ എന്ന് നീ ഓര്‍ക്കുന്ന്നുണ്ടോ..?”   ആകാംക്ഷയോടെ അവന്‍ ചോദിച്ചു. “പട്ടാളക്കാരനാവാന്‍ അല്ലെ.” അവന്റെ കണ്ണുകള്‍ കലങ്ങി.

എങ്കിലും അവന്‍ കരഞ്ഞില്ല. എന്ത് താല്പര്യപൂര്‍വമാനവനതന്നു  പറഞ്ഞിരുന്നത്. “അന്ന് ആ വാഹനമോടിച്ചിരുന്നവന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ എനിക്കിത് വരുമായിരുന്നോടാ ..?”   എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല  .”വിധിയെന്ന് എല്ലാരും വിളിച്ചു. എന്നാല്‍ അയാള്‍ തകര്‍ത്തത് എന്റെ ജീവിതമാണ്,മോഹങ്ങളാണ്,സ്വപ്നങ്ങളാണ്…” തുടര്‍ന്ന് പറഞ്ഞു.   ഇത് വരെയായിട്ടും ഒരു കാര്യം അവന്‍ ചോദിച്ചില്ലല്ലോ എന്ന് ഞാന്‍ ശ്രദ്ധിച്ചു.   അവന്റെ കാമുകിയെക്കുറിച്ചു.   എന്റെ പ്രതീക്ഷ തെറ്റിയില്ല.”അവള്‍………,,,”  അത്രയേ പറഞ്ഞുള്ളൂ.   സ്കൂളിലെ ഒരേയൊരു ഇണക്കുരുവികള്‍.,  വികുര്തിപ്പയ്യന്മാര്‍ ചുവരുകളില്‍ ചോക്കുകള്‍ കൊണ്ട് അവരുടെ പേര് എഴുതിവെച്ചിരുന്നു.  അത് പോലും മയ്ക്കുന്നതിനെക്കാളും എളുപ്പതിലായിരുന്നല്ലോ,  കാലം ആ  പ്രണയത്തെ ഇല്ലാതാക്കിയത് . “അവളുടെ കല്ല്യാണം കഴിഞ്ഞു. ”  ഞാന്‍ അവനെ കെട്ടിപ്പുണര്‍ന്നു. “നോക്ക്,ഞാന് നിന്നെപ്പോലെ  തന്നെ, മോഹങ്ങളെല്ലാം എന്നോ മരിച്ചു പോയിരിക്കുന്നു.

എന്തിനെല്ലാമോ സാക്ഷിയാവാന്‍ഇവിടെയിങ്ങനെ ജീവിച്ചിരിക്കുന്നു എന്ന് മാത്രം”.  അവന്‍ തുടര്‍ന്ന് :  “പ്രണയത്തിന്റെ നാളിലെ മോഹന വാക്കുകളെല്ലാം അവള്‍ മറന്നു അല്ലെ.?”  എല്ലാം മരണത്തോടെ അവസാനിക്കുകയല്ലെ എന്ന് ഞാനോര്‍ത്തു, പ്രണയം പോലും.  “നിനക്കറിയോ,അവളെ ഇഷ്ടപ്പെട്ടത് മുതല്‍ എന്റെ അമ്മയെ എനിക്ക് പഴയ പോലെ സ്നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. പല കാര്യങ്ങള്‍ക്കും അമ്മയോട് ദേഷ്യത്തോടെ സംസാരിക്കേണ്ടി വന്നിട്ടുണ്ട് .പിണങ്ങിയിട്ടുണ്ട്.  പ്രണയം ഒരു വികാരം മാത്രമാണെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.  അല്ലെങ്കില്‍ അവള്‍ക്കെന്നെ മറക്കാനാവുമോ.  നൊന്തു പെറ്റ അമ്മയോട് പോലുമില്ലാത്ത  സ്നേഹം എങ്ങനെ ദിവ്യമാവും..?”   സ്ത്രീയിലെ കാമുകിയെ ആഘോഷമാക്കി അമ്മയെ മറക്കുന്ന സമൂഹത്തിന്റെ നേര്‍ക്കാനാ ചോദ്യം.  “നീ പോയ ശേഷം അമ്മക്ക് പഴയ ജീവിതം ഒരിക്കലും ഉണ്ടായിട്ടില്ല,നിനക്ക് ഒരു അനിയനും അനിയത്തിയും ഉണ്ടായിട്ടുണ്ട്.”  അത്  പറയുമ്പോള്‍ തേങ്ങുകയായിരുന്നു അവന്‍….,  അധികം  അക്കാര്യങ്ങലോന്നും ഞാന്‍ സംസാരിക്കേണ്ടെന്നു വെച്ച്.

Advertisement



പിന്നെയും ഒരുപാട് സംസാരിച്ചു.  നാടും,വീടും,സ്കൂളും,വയലുകളും ,തോടുകളും,പുഴകളും,കടലുകളും അന്നത്തെ ജീവിതവും എല്ലാം നോസ്ടാല്ജിയയായി   അവനെപ്പോലെ ഞാനും ഓര്‍ത്തു.  “ഞാനും ഇപ്പോള്‍ സ്വപ്നം കാണാറുണ്ട്, ജീവിതം.   ഒരിക്കലും പൂവനിയില്ലയെങ്കിലും”.  മരിച്ചവരും സ്വപ്നം കാണുന്നു എന്നാ അറിവ് എന്നെ അല്ഭുധസ്തബ്ധനാക്കി, അതും ഈ ജീവിതത്തെ. എങ്കിലും എന്റെ മനസ്സില്‍ അവന്നില്ലാത്ത ഒരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു.എല്ലാം ഇട്ടെറിഞ്ഞു നാട്ടില്‍ പോവണം.വീണു കിട്ടിയ ജീവിതം ആസ്വദിക്കണം,അസൂയയോടെ എന്നെ നോക്കിക്കൊണ്ടെന്റെ പഴയ കൂട്ടുകാരന്‍ നിന്ന്. ഈ സ്വപ്നത്തെക്കുറിച്ച് പറയുമ്പോള്‍ എന്റെ  അമ്മ തേങ്ങിപ്പോയി. അത് വെറും സ്വപ്നമാവില്ലെന്നു  പറഞ്ഞു. ജീവിതത്തിലെ പ്രയാസങ്ങലെക്കുറിച്ചു പറയുമ്പോള്‍ അവന്റെ അമ്മ  തന്റെ മോനെ  ചിന്തിച്ചു കരഞ്ഞതും വിവരിച്ചു.”അമ്മെ..” ഞാനും തേങ്ങിക്കരഞ്ഞു..

ഒരിക്കലും വിചാരിച്ചിരുന്നില്ല അവന്റെ അകാല മരണം.  അവസാനമായി ഒന്ന് കാണാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ആയിരുന്നല്ലോ  ഞാന്‍..,  തിരക്ക് പിടിച്ച  എന്റെ ജീവിതത്തില്‍ പിന്നീടു പലപ്പോഴും കൂട്ടുകാരനെ ഓര്‍ത്തു.  നാട്ടില്‍ കാലു കുത്തുബോള്‍ ഞാന്‍ ദുഖിതനായി.  അവന്റെ  കാമുകിയുടെ മനസ്സില്‍ പഴയ കാമുകന്‍ എന്നതിലപ്പുരമോന്നും  ഇല്ല. അവന്‍ പറഞ്ഞത് എത്ര ശരിയാണ് എന്നെനിക്കു ബോധ്യമായി.   അവന്റെ പുതിയ സഹോധരങ്ങല്ക് അങ്ങനെയൊരു ഏട്ടനെക്കുറിച്ച് അറിയുക പോലും ഇല്ലായിരുന്നു. ഗ്രാമവാസികള്‍  എന്നേ മറന്നിരിക്കുന്നു, സ്കൂളിലെ ചുവരില്‍ പ്പുതിയ പ്രണയിതാക്കളുടെ പേരുകള്‍., എന്നാലും അവനെ നന്നായി ഓര്‍ക്കുന്ന ഒരാളെ ഞാന്‍ കണ്ടു,  മരണത്തിലെക്കവനെ തള്ളിയിട്ട ആ ഡ്രൈവര്‍, ഇപ്പോള്‍ .മദ്യം കുടിച്ചയാള്‍  വണ്ടിയോടിക്കാരില്ല.

വളയം പിടിക്കുമ്പോള്‍ അവനെ ഓര്‍മ വരുമത്രേ..ചിലപ്പോള്‍ മരണം വരെ അയാള്‍ അവനെ ഓര്‍ക്കുമായിരിക്കും.  മരിക്കാത്ത സ്വപ്നങ്ങളില്‍  പലപ്പോഴും അവനെയും കാത്തു കിടക്കാരുണ്ടായിരുന്നു. മരിച്ചവരെ കൂടുതലായി സ്വപ്നം കാണുകയാണെങ്കില്‍ കാണുന്നയാളുടെ മരണം അടുതെന്നാണ് വ്യഖ്യാനമെന്നു പുരോഹിതന്‍ പറഞ്ഞപ്പോള്‍ ഞാനൊന്ന് ഞെട്ടി. പക്ഷെ,പിന്നീടൊരിക്കലും വന്നില്ല. ‘സ്വര്‍ഗത്തിലെ തിരക്കില്‍ തന്നെ മറന്നതായിരിക്കുമോ..?’.ഇനി എന്ന് എവിടെയവനെ കാണാനാവും..?. ജീവിതം മരണത്തോടെ തീരുമെന്ന് എനിക്ക് വിശ്വസിക്കാന്‍ വയ്യായിരുന്നു.എനിക്കവനെ കാണണം.

 255 total views,  3 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment7 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment7 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema9 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge10 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science11 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment12 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment12 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment17 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement