Untitled-1

മുംബൈയിലെ കസായ് വാട
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗല്ലി , ബലിമൃഗങ്ങളുടെ നിലവിളി മുഴങ്ങുന്ന ഇവിടെ എപ്പഴോ ആണ് ഞാനും എത്തിപ്പെട്ടത് കൂറ്റന്‍ മലയുടെ താഴ്വാരമാണ് ക്‌സായി വാട .
കുര്‍ള റെയില്‍ വേ സ്റ്റെഷനോട് ചേര്‍ന്ന് കിടക്കുന്ന ഈ തെരുവില്‍ പലജീവിത വേഷങ്ങള്‍ കെട്ടിയാടുന്നുണ്ട്
സായാഹ്നങ്ങളില്‍ ജനങ്ങള്‍ നേരിയ റോഡില്‍ തടിച്ചു കൂടുന്നത് കാണാം
പഴങ്ങളും പച്ചക്കറികളും ആടിന്റെയും മാടിന്റെയും മാംസങ്ങള്‍ കൂടാതെ എണ്ണയില്‍ പൊരിച്ചെടുക്കുന്നതും ചുട്ടെടു ക്കുന്നതുമായ ഇറച്ചി വിഭവങ്ങള്‍, മുംബൈയുടെ ഇഷ്ട വിഭവമായ പാവ്ബാജി , ഇവയുടെ യൊക്കെ കച്ചവടത്തിരക്ക് അന്തരീക്ഷത്തില്‍ നിറയുന്ന ബഹളം പതിവ് കാഴ്ചയാണ് ഒപ്പം അടിപിടികളും കച്ചവടത്തിന് സ്ത്രീകളും കുട്ടികളുമടക്കം കാണാം
മിക്കപ്പോഴും അവനെ ഞാന്‍ കണ്ടിട്ടുള്ളത് ആരെങ്കിലുമായി അടികൂടുന്നതാണ്
ഇരുപതോ മറ്റോ പ്രായമേ കാണൂ അവന്
എപ്പോഴും എന്തിനാണവന്‍ വഴക്കിടുന്നത് എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്
ഒരു ദിവസം കച്ചവടത്തിരക്കുകള്‍ക്കിടയില്‍ നിറഞ്ഞു പെയ്ത മഴ
എല്ലാവരും മഴകൊള്ളാത്തിടം നോക്കി ഓടി കടത്തിണ്ണയിലും മറ്റുമായി നിന്നു
ആ സമയത്താണ് അവിടെയൊക്കെ അലഞ്ഞു നടക്കുന്ന ഒരു സ്ത്രീ മഴയില്‍ നനഞ്ഞു കുതിര്‍ന്നു വന്ന് . കടകളുടെ മേല്‍കൂരയില്‍ നിന്ന് വീഴുന്ന മഴവെള്ളം കൈനീട്ടി കുടിക്കാന്‍ തുടങ്ങി എവിടെ നിന്നോ ആ ചെറുക്കന്‍ ഓടിവന്ന് വെള്ളം കുടിച്ചു കൊണ്ടിരുന്ന അവരുടെ കയ്യില്‍ തട്ടി
കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് ഞങ്ങളുടെ കടയ്ക്കു മുന്‍പിലെത്തി ഒരു കുപ്പി വെള്ളം വാങ്ങി ആ സ്ത്രീ യെ പിടിച്ച് തിണ്ണയില്‍ കയറ്റി നിര്‍ത്തി വെള്ളം കയ്യിലോട്ട് ഒഴിച്ച് കൊടുത്തു
ഒരു നിമിഷം ആ സ്ത്രീ അവന്റെ മുഖത്തേക്ക് നോക്കി പിന്നെ വെള്ളം കുടിക്കാന്‍ തുടങ്ങി
ആ സംഭവത്തിന്റെ ണ്ടു ദിവസത്തിനു ശേഷമാണ് അവിടെ ഒരു അടി നടന്നത്
ആ പയ്യനും കുറെ പേരും, ആളുകള്‍ കൂടി നിന്ന് വീക്ഷിക്കുന്നതിനിടെ
ആ സ്ത്രീ ഓടിവന്നു ആ ചെറുക്കനെ പൊതിഞ്ഞു പിടിച്ചു അവര്‍ മറ്റുള്ളവരെ നോക്കി എന്തൊക്കെയോ കുഴഞ്ഞ നാക്ക് കൊണ്ട് പറയുന്നുണ്ട്, അവന്‍ കുതറിയെങ്കിലും വിട്ടില്ല അവനെയും വലിച്ചു കൊണ്ട് പോയി
ജനങ്ങള്‍ വിസ്മയത്തോടെ അത് നോക്കി നിന്നു
പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പുലര്‍ച്ചെ മലമുകളിലേക്ക് കയറുന്ന വഴിയില്‍ അവന്‍ മരിച്ചു കിടക്കുന്ന വാര്‍ത്തയാണ് ഞങ്ങളെ ഉണര്‍ത്തിയത്
കുറെ സമയത്തേക്ക് നടുക്കം വിട്ടു മാറാതെ നിന്നു എല്ലാവരും , ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ജനങ്ങള്‍ കൂടി നില്പുണ്ട് നിലവിളിക്കുന്ന
അവന്റെ അമ്മയെ ആരോ താങ്ങി കൊണ്ട് പോവുന്നത് കണ്ടു ചുറ്റും ആളുകള്‍ നില്‍കുന്നതിനാല്‍ ഒന്നും കാണാന്‍ വയ്യ ആരുടെയോ കരച്ചില്‍ മാത്രം ഉയര്‍ ന്നു കേള്‍ക്കാം പതുക്കെ ഇടയിലൂടെ നുഴഞ്ഞു ഞാന്‍ കണ്ട കാഴ്ച എന്റെ കണ്മുന്നില്‍ ഇപ്പോഴുമുണ്ട് ചോരയില്‍ കുളിച്ചുകിടക്കുന്ന അവനരികില്‍ ഹൃദയം പൊട്ടിക്കരയുന്ന ആസ്ത്രീ
ജടകെട്ടിയ മുടിയില്‍ പിടിച്ചു വലിച്ചു വിലപിച്ചു കൊണ്ടിരിക്കുന്നു ഇടയ്ക്കിടെ കൈകൊണ്ട് തലയില്‍ തല്ലിക്കൊണ്ട് കരയുന്നു
കുഴഞ്ഞ ശബ്ദത്തില്‍ എന്തൊക്കെയോ പറയുന്നുമുണ്ട്
ആ കാഴ്ചയ്ക്ക് ശക്തിയില്ലാതെ ഞാന്‍ പിന്തിരിഞ്ഞു .
മൃതുദേഹം ആശുപത്രിയില്‍ നിന്ന് ഏതോ സ്ഥലത്ത് കൊണ്ട് പോയി സംസ്‌കരിച്ചു
ആ സ്ത്രീ അപ്പോഴും ആ മലയിടുക്കില്‍ ഇരുന്നു കരയുന്നുണ്ടായിരുന്നു.
എന്ത് ആത്മ ബന്ധ മായിരിക്കും അവരുതമ്മില്‍
അവനന്ന് ഒഴിച്ച് കൊടുത്തത് സ്‌നേഹ മായിരിക്കുമെന്നു തോന്നി എനിക്ക്
പിന്നെയും ആസ്ത്രീ ആ തെരുവിലൂടെ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു
ആരെയോ തിരയുന്ന പോലെ …!! എന്തൊക്കെയോ മന്ത്രിച്ചുകൊണ്ട്…..

Advertisements