ആദമും ശ്രേയയും പിന്നെ പൌര്‍ണ്ണമിയും …
ആദം നീയെന്നെ ഉപേക്ഷിച്ചു പോകരുത്.’ശ്രേയ വിതുമ്പി .’ഇല്ല ശ്രേയാ എനിക്കു പോവാതിരിക്കാന്‍ കഴിയില്ല.”ആദം പറഞ്ഞു.
എനിക്കേറ്റവും ഇഷ്ടപ്പെട്ടവരുടെ വേര്പാടുകളാണു എന്റെ സങ്കടങ്ങലുടെ പൊരുള്‍’ശ്രേയ പതിഞ്ഞ സ്വരത്തില്‍ വീണ്ടും പുലമ്പി.
78 total views
ആദം നീയെന്നെ ഉപേക്ഷിച്ചു പോകരുത്.’ശ്രേയ വിതുമ്പി .’ഇല്ല ശ്രേയാ എനിക്കു പോവാതിരിക്കാന്‍ കഴിയില്ല.”ആദം പറഞ്ഞു.
എനിക്കേറ്റവും ഇഷ്ടപ്പെട്ടവരുടെ വേര്പാടുകളാണു എന്റെ സങ്കടങ്ങലുടെ പൊരുള്‍’ശ്രേയ പതിഞ്ഞ സ്വരത്തില്‍ വീണ്ടും പുലമ്പി.
”ഇത്രയും കാതം താണ്ടി ഞാനെത്തിയത് നിന്റെ സങ്കടം കാണാനായിരുന്നില്ല”. ആദം അല്പം ഉറക്കെ പറഞ്ഞു . ”കഴിയില്ല ആദം ഇഷ്ടമുള്ളവരുടെ വേര്‍പാട് വീണ്ടുമെന്നെ വിഷാദയാക്കും”. അവള് വീണ്ടും വിതുമ്പി.
മൌനം വളരെ കുറഞ്ഞ നിമിഷത്തേക്കായിരുന്നുവെങ്കിലും ഒരു നൂറ്റാണ്ടിന്റെ ദൈര്‍ഘ്യം ആ അല്പ നിമിഷത്തിനുണ്ടെന്നു അവര്‍ക്കു തോന്നി.നേരം വൈകിയിരുന്നു.പതിവു യാത്രികരെ അക്കരയാക്കി തോണിക്കാരന് പുഴക്കരയിലെക്കിറങ്ങി നിന്ന വഴിയിലൂടെ യാത്രയായി.
‘ഒരു വിരലനക്കത്തിനപ്പുറം ഞാനുണ്ടാവും”.ആദം പറഞ്ഞു.
‘ഉം ‘ഒരു മൂളലായിരുന്നു ശ്രേയയുടെ മറുപടി.ശ്രേയയുടെ കൈത്തലം തണുപ്പായിരുന്നു അവളുടെ സ്ഥായിയായ
വിഷാദം പൊലെ.
‘ശ്രേയാ നിന്റെ കൈത്തലം തരൂ’ ആദം അപേക്ഷിച്ചു. ‘ഇതാ’ അവള് തന്റെ കൈത്തലം നീട്ടി.ആദം അതെടുത്തു തന്റെ ചൂടുള്ള ഹൃദയത്തില്‍ വെച്ചു തണുപ്പകറ്റി.”ഇന്നു പൌര്‍ണ്ണമിയാണു” അവള് മൊഴിഞ്ഞു.
”എന്റെ മനസ്സില്‍ കറുത്ത വാവും”.ആദം പ്രതിവചിച്ചത് മനസ്സിലായിരുന്നു.പക്ഷെ വാക്കുകള്‍ പുറത്തു വന്നത് അയാളറിഞ്ഞില്ല.
പുഴയിലേക്കു ചാഞ്ഞിരുന്ന പേരറിയാ മരത്തില്‍ നിറയെ മഞ്ഞപ്പൂക്കളായിരുന്നു.പൌര്‍ണ്ണമി നിലാവ് മഞ്ഞപ്പൂക്കളുടെ ഇടയില്‍ തളിര്‍ത്തു നിന്ന ഇലകള്‍ക്കു വെള്ളി നിറം നല്കി.
‘നിന്റെ കണ്ണുനീരാണു എന്റെ യാത്രക്കു തടസ്സം.” അവളുടെ നിറഞ്ഞു തൂവിയ കണ്ണുകളിലെക്കു നിലാവ് ചിതറി നിന്നു.പുഴയില്‍ വീണ പൂര്‍ണ്ണ ചന്ദ്രന്റെ പ്രതിബിംബത്തിലേക്ക് പൂമരം തന്റെ അല്പം മഞ്ഞപ്പൂക്കള്‍ കുടഞ്ഞിട്ടപ്പൊള് വെള്ളത്തിലലിഞ്ഞു ചേര്‍ന്ന പ്രതിബിംബം പൂര്‍വ്വ സ്ഥിതി പ്രാപിച്ചു.
”ഈ പുഴയും ഒരു മരുഭൂമിയായി പരിണമിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടത് ,ആയുസ്സിന്റെ പകുതിയും മണല്ക്കാടു താണ്ടി ശോഷിച്ച എന്റെ പ്രണയത്തിന്റെ സാക്ഷ്യ പത്രമാണു”.
ആദം പിറുപിറുത്തു.പുഴയിലെ ചന്ദ്രന്റെ പ്രതിബിംബം കോരിയെടുക്കാന്‍ ശ്രേയക്കു കഴിഞ്ഞില്ല.ഓരൊ പ്രാവശ്യവും ശ്രമം തുടരുമ്പൊള്‍ വെള്ളത്തില്‍ പരന്നു ആകൃതി നഷ്ടപ്പെടുന്ന പ്രതിബിംബം നോക്കി ശ്രേയ കരഞ്ഞു.പൂമരത്തിനു പുറകില്‍ തോണിക്കാരന് ഒളിപ്പിച്ചു വെച്ച പങ്കായം ആദം വീണ്ടെടുത്തിരുനു.
”യാത്ര പറയാതെ പോകുക .ഞാന്‍ പുറം തിരിഞ്ഞു നില്ക്കും”
അവള് ആദമിന്റെ മുഖത്തേക്കു നോക്കാതെ പറഞ്ഞു.
പുഴക്കരയും ചെറു താഴ്വാരങ്ങളും പുറകിലെക്ക് ഉയര്‍ന്നുയര്‍ന്നു രൂപം കൊണ്ട കുന്നുകള്‍ക്കു മുകളില്‍ കറുത്തിരുണ്ട മഴ മേഘങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പൊള്‍ പൂര്‍ണ്ണ ചന്ദ്രന്റെ പ്രതിബിംബം പുഴയുടെ
ആഴങ്ങളിലെവിടേയൊ നഷ്ടപ്പെട്ടിരുന്നു..
പേരറിയാ മരത്തിന്റെ ചുവട്ടില്‍ മഴയോടൊപ്പം പെയ്ത മഞ്ഞപ്പൂക്കളുടെ ശയ്യയില്‍ അവര്‍ ചേര്‍ന്നു കിടന്നു.”കാതങ്ങള്‍ താണ്ടി നീ തിരിച്ചു വന്ന മരുഭൂമിയിലെത്തും വരെ ഈ രാവു മുഴുവന്‍ ഞാന്‍ ഉറങ്ങാതെ കാത്തിരിക്കാം”. ശ്രേയ പറഞ്ഞു..
ആദം പുഴയില്‍ മരുഭൂമി കാണുകയായിരുന്നു.മഴ നനഞ്ഞീറനായ അവളുടെ മുടിയില്‍ ആദം മരുഭൂമി മണത്തു.പിന്നെ പുഴയിലേക്കിറങ്ങി നിന്നു.
പുഴയുടെ നടുക്കായിരുന്നു ആദമപ്പൊള്. മരുഭൂമിയില്‍ തോണിയുടെ ആവശ്യകതയെ അയാളുടെ മനസ്സു നിരസിച്ചു.പുഴയുടെ ആഴങ്ങളില്‍ അപ്രത്യക്ഷമായ ചന്ദ്രന്റെ പ്രതിബിംബം തേടി ആദമെറിഞ്ഞ പങ്കായം യാത്രയായിരുന്നു.ആദം തോണിയു പേക്ഷിച്ച് മരുഭൂമിയിലെക്കിറങ്ങിയിരുന്നു.
പൂമരത്തിനു ചുവടെ ഉറങ്ങാതെ കിടന്ന ശ്രേയയുടെ കൈതലത്തിലെ തണുപ്പ് ശരീരം മുഴുവന്‍ വ്യാപിച്ചു.പുഴക്കരെ യാത്രികര്‍ ആരവം തുടങ്ങി.ഇക്കരെ തുഴയാന്‍ പങ്കായമില്ലാതെ തോണിക്കാരന് നിസ്സഹായനായി നിന്നു.
”എന്റെ യാത്രയുടെ കഥ ഇവിടെ തുടങ്ങുന്നു”.ആദം പറഞ്ഞു.
”കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഞാന്‍ പേരിടാം ”.ശ്രേയ പ്രതിവചിച്ചു .
പുഴക്കരയില്‍ മഴ പെയ്തൊഴിഞ്ഞ ആകാശവും പെയ്തു തീര്‍ന്ന പൂമരവും വീണ്ടും തെളിഞ്ഞു നിന്ന പൌര്‍ണ്ണമിയില്‍ കുളിച്ചു നിന്നു….
.
79 total views, 1 views today
