ആദ്യം മലയാളം അറിയാത്ത നായിക പിന്നെ റിയാലിറ്റി ഷോയിലെ ജഡ്ജ്ജ്.!

  166

  new

  നമ്മള്‍ ഇപ്പോള്‍ പൊതുവായി കണ്ടു വരുന്ന ഒരു പ്രവണതയാണ് ഇത്..ആദ്യം നായികയായി സിനിമയിലേക്ക് വരും പിന്നെ സിനിമ ഒന്നും കിട്ടാതെ വരുമ്പോള്‍ ഏതെങ്കിലും റിയാലിറ്റി ഷോയിലെ ജഡ്ജ്ജായിരുന്നു സമയം കളയും..!

  ഇപ്പോഴത്തെ മലയാള സിനിമയുടെ അവസ്ഥ വച്ച് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആശയ ദാരിദ്യമല്ല മറിച്ചു നായിക ദാരിദ്യമാണ്..ഒരു ഗ്രാമീണ മലയാളി പെണ്‍കുട്ടിയുടെ വേഷം ചെയ്യാന്‍ വരെ കാശ്മീരി സുന്ദരികളെ ഇങ്ങോട്ട് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ് മലയാള സിനിമ ഇന്ന് നേരിടുന്നത്. ചില നായികമാരെ കണ്ടാല്‍ എങ്കിലും ഒരു മല്ലു ലുക്ക് കാണും..അതു വച്ച് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം..പക്ഷെ ചില സമയത്ത് ചില സിനിമകളില്‍ കാണുന്ന നായികമാരെ കണ്ടാല്‍..പേര് ലക്ഷ്മി..ലുക്ക് കാമറൂണ്‍ ഡയസിന്റെയും..!

  ഈ അടുത്ത കാലത്ത് ഇറങ്ങിയ ഒരു മേജര്‍ രവി ചിത്രത്തിലെ നായികയ്ക്ക് അകെ കൂടെ 2-3 സീന്‍ മാത്രമേയുള്ളൂ..ഒരു തനിനാടന്‍ പെണ്‍കുട്ടി..പക്ഷെ ഈ വേഷം ചെയ്ത സുന്ദരിയെ കണ്ടാല്‍ അറിയാം ഇതിന് മലയാളത്തിന്റെ എബിസിഡി അറിയില്ലയെന്ന്‍…പിന്നെ ഡബ്ബിംഗ് കൂടി കേട്ട് കഴിയുമ്പോള്‍..ഹോ..!

  ഈ നായികമാരെ മലയാളി പെണ്‍കൊടികളായി അവതരിപ്പിക്കുന്നത് സഹിക്കാം..പക്ഷെ മലയാളം നേരെ ചൊവ്വേ പറയാനോ മനസിലാക്കാനോ സാധിക്കാത്ത ഇവരെ പിടിച്ചു സകല റിയാലിറ്റി ഷോയിലെയും ജഡ്ജ്ജ് ആക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? പാട്ട് പാടു, ഫ്ലാറ്റ് നേടു ടൈപ്പ് ഷോകള്‍ ഒക്കെ..സംഗീതം ആസ്വദിക്കാന്‍ ഭാഷ ഒരു പ്രശ്നമല്ല..പക്ഷെ സകലമാന കോമഡി ഷോ പരിപാടികളിലും ഇവര്‍ വിധികര്‍ത്താക്കളായി വരും..പിന്നെ കൌണ്ടര്‍, സ്ലാപ് സ്റ്റിക്ക് കോമഡികള്‍ കേട്ട് എല്ലാവരും ചിരിക്കുമ്പോള്‍ ഇവര്‍ അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കും, അവസാനം ” സൂപ്പര്‍ പെര്‍ഫോമന്‍സ്” എന്ന് പറഞ്ഞു ഒരു പത്തമ്പത് മാര്‍ക്കും വാരികോരി കൊടുക്കും..എന്തെങ്കിലും മനസിലായിട്ടാണോ? അല്ല…!

  ഇവരെയൊക്കെ കൊണ്ട് ഇവിടെ ഇരുത്തി നല്ല കലാകലന്മാരെ എന്തിനാണ് നാണം കെടുത്തുന്നത്? ചില ചാനലുകളില്‍ ഒരിക്കലും തീരാത്ത റിയാലിറ്റി ഷോകള്‍ ഉണ്ട്…ഇവിടത്തെ മെയിന്‍ ജഡ്ജ്ജിന്റെ വിധികള്‍ തന്നെ സഹിക്കാന്‍ ബുദ്ധിമുട്ടാണ്..അതിന്‍റെ കൂടെ മലയാളം കൊരച്ച് കൊരച്ച് പറയുന്ന ചേച്ചിമാരുടെ വിധികൂടെയാകുമ്പോള്‍…!

  ചുരുക്കി പറഞ്ഞാല്‍ ബംഗാളികള്‍ കഴിഞ്ഞാല്‍ കേരളത്തെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ഈ അന്യഭാഷ നായികമാരാകും..ആദ്യം സിനിമ..പി ന്നെ ടിവി..!!! ഇങ്ങോട്ട് എങ്ങനെയെങ്കിലും ഒന്ന് കയറി പറ്റിയാല്‍ പിന്നെ ഇവിടെ സുഖമായി കഴിച്ചുകൂട്ടാമല്ലോ..!

  ജയ് കേരള..!