ആദ്യടെന്‍ഷന്‍ മാറി. കേരളയെ നേരിടാന്‍ ഫിക്രുയില്ല. ആദ്യകിരിടത്തിലേക്ക് കേരളം ഗോളടിക്കുമോ?

  257

  isl_650_102114070358

  ഇന്ത്യന്‍ ഫുട്ബാളിന്റെ തലവര മാറ്റിവരച്ച ഐഎസ്എല്ലിന്‍റെ ആദ്യ ഫൈനല്‍ നാളെ നവി മുംബയിലെ ഡിവൈ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ കായികപ്രേമികള്‍ ഉറ്റുനോക്കുന്നത് ഫുട്ബാളിന്റെ പുതിയ ഭാവിയിലെക്കാണ്.

  ഇന്ത്യന്‍ ഫുട്ബാളിന്റെ ഈറ്റില്ലങ്ങലായ കൊല്‍ക്കട്ടയും കേരളവുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. സ്റ്റാര്‍സ്ട്രൈക്കര്‍ ഫിക്രു പരുക്കുമൂലം നാട്ടിലേക്കു മടങ്ങിയെന്ന വാര്‍ത്ത കേരള ആരാധകര്‍ക്ക് ആശ്വാസം പകരുന്നു. എന്നാലും ലൂയിസ് ഗാര്‍ഷിയ നയിക്കുന്ന മുന്നേറ്റ നിരയെ ഒട്ടും വിലകുറച്ചുകാണുന്നില്ല ഡേവിഡ് ജയിംസിന്റെ മഞ്ഞ പട. ചെന്നൈയോട് മുക്കിയും മൂളിയുമാണ് ജയിച്ചതെങ്കിലും ബ്ലാസ്റ്റെര്‍സ് എപ്പോ വേണെമെങ്കിലും പൊട്ടിത്തെറിക്കാം.

  വൈകിട്ട് 6.30 തുടങ്ങുന്ന വര്‍ണാഭമായ ചടങ്ങില്‍ ബോളിവുഡ് താരങ്ങളും രാഷ്ട്രീയ പ്രമുഘരും പങ്കെടുക്കും. ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറും ടീമും ക്രിക്കറ്റിന്റെ ദാദ സൗരവ് ഗാംഗുലിയുടെ ടീമും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്‌. ചടങ്ങില്‍ ഇരുതാരങ്ങളും പങ്കെടുക്കും.

  ഇതിനോടകം തന്നെ മുക്കാല്‍ ഭാഗത്തോളം ടിക്കറ്റും വിറ്റുകഴിഞ്ഞു. ടീഷര്‍ട്ട് പോലെയുള്ള സാമഗ്രികളുടെ വിലപനയും തകര്‍ക്കുകയാണ്. ഫുട്ബാള്‍ ദൈവങ്ങള്‍ സഹായിക്കുകയാണേല്‍ നാളെ മുംബൈയില്‍ ഗോള്‍മഴപെയ്യും.