അന്നാണ് ഞാന്‍ അവളെ ആദ്യം കാണുന്നത്, എന്റെ ക്ലാരയെ. ( അതിനു മുന്നേ കാണാന്‍ യാതൊരു വഴിയുമില്ല കേട്ടോ എന്നാന്നു വച്ചാ ഞാനെന്ന ഉല്‍ക്ക ഭൂമിയിലേക്ക് വന്നു വീണ ദിവസമാരുന്നു അന്ന് ), എന്നെയും പൊക്കിക്കൊണ്ട് ആരോ എങ്ങോട്ടോ പോകുന്നു. ഹി ഹി ആ നനുനനുത്ത കൈകളുടെ ഉടമ ആരെന്നു അറിയുവാന്‍ ഞാനെന്റെ കണ്ണുകള്‍ അന്ന് ആദിയമായി ആക്രാന്തത്തോടെ വലിച്ചു തുറന്നു.
ഹോ!!! ഞാന്‍ ഞെട്ടിപ്പോയി.
ഒരു സുന്ദരി തരുണീമണി എന്നെയും വഹിച്ചുകൊണ്ട് എങ്ങോട്ടോ പോകുന്നു. അന്നെന്റെ ദേഹത്ത് രോമം ഒന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ ചുമ്മാ ഒന്ന് കുളിര് കോരി ( അതിനിപ്പോ ആരുടേയും സമ്മതം വേണ്ടല്ലോ )
അന്ന് ഞാന്‍ ആ തരുണീ മണിയുടെ വായില്‍ നോക്കി , വായി നോട്ടത്തിന്റെ ഹരിശ്രീ കുറിച്ചു.
പക്ഷെ എന്റെ ഈ കുളിര് കോരല്‍ അധികം നീണ്ടു നിന്നില്ല .. ആ മനസാക്ഷിയില്ലാത്ത നേഴ്സ് എന്നെ ഒരു തൊട്ടിലില്‍ കൊണ്ടേ കിടതിയെച്ചു മുങ്ങി. ഞാനെന്റെ പതിനെട്ടാമത്തെ അടവ് എടുത്തു നോക്കി ( കഷ്ട്ട്ടപെട്ടു കുറെ കന്നുനീരോക്കെ വരുത്തിഉറക്കെ കാറി, ) പക്ഷെ ഏറ്റില്ല. ഞാന്‍ സൈറന്‍ ഓഫ് ചെയ്തു അടുത്ത ഇര വരുന്നതും കാത്തു ആ തൊട്ടിലില്‍ കിടന്നു.
അങ്ങനെ ഇരയെ തപ്പിക്കൊണ്ടിരുന്ന സമയത്താണ് വേറൊരു അമ്മച്ചി നേഴ്സ് എന്നെപ്പോലെ വേറൊരു ഉല്‍ക്കയെ പൊക്കിക്കൊണ്ട് വരുന്നത് കണ്ടേ…. രണ്ടു ഉല്‍ക്കകള്‍ തമ്മിലുള്ള ആജന്മ ശത്രുത പരിഗണിച്ചു. ഒന്നാതെ വീര്‍ത്തിരുന്ന എന്റെ മോന്ത ഞാന്‍ ഒന്നുടെ വീര്‍പ്പിച്ചു ബലൂണ്‍ പരുവം ആക്കി തിരിഞ്ഞു കിടന്നു
പക്ഷെ കുറച്ചു കഴിഞ്ഞപ്പോ ആ ഉല്ക്കയും സൈറന്‍ മുഴക്കാന്‍ തുടങ്ങി…… അതുകേട്ട് എന്റെ തലച്ചോറിലെ മൊത്തം കോശങ്ങളും ആ സൈറന്‍ ന്റെ പുറകെ പോകുന്നത് കണ്ടു ഞാനൊന്ന് തിരിഞ്ഞു നോക്കി..
ഹോ!! ഞാന്‍ വീണ്ടും ഞെട്ടി ഒരു കിടിലന്‍ പീസ് അപ്പുറത്തെ തൊട്ടിലില്‍ കിടക്കുന്നു. ഞാന്‍ ഒന്നുടെ കുളിര് കോരാന്‍ ശ്രമിച്ചെങ്കിലും, നേരത്തെ കൊരിയ ക്ഷീണം കൊണ്ട് ആണെന്ന് തോന്നുന്നു കുളിര് എന്റെ ഏഴയലത്ത് വന്നില്ല.
ഞാന്‍ നോക്കിയാ പാടെ അവള് മുഖം വക്രിച്ചു പിടിച്ചു എന്നെയൊന്നു രൂക്ഷമായി നോക്കി. ” എന്നെ ഇങ്ങോട്ട് പ്രസവിച്ചിട്ടില്ല അതിനു മുന്നേ ഒരു വൃത്തികെട്ടവന് വായി നോക്കാന്‍ വരുന്നു ” എന്നാണ് അവള് മനസ്സില്‍ വിചാരിച്ചതെന്നു ഞാന്‍ ഊഹിച്ചു.
ഹോ ആ കണ്ണുകള്‍,,,, ആ പുഞ്ചിരി,,, ആ ചുണ്ടുകള്‍,,,,, ആ മൂക്ക് ദേഷ്യം വന്നു ചുമന്നിരിക്കുന്നു കര്താവാനെ എന്റെ കണ്ട്രോള് മൊത്തം പോയി. രണ്ടും കല്പ്പിച്ചു ഞാനവളെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു ഹോ……..
എന്നാനെലും എന്റെ കഠിന പ്രയത്നത്തിന്റെ ഫലമായി ഞാനവളെ ആ തൊട്ടിലില്‍ കിടന്നു തന്നെ വളച്ചു…. അവിടെ കിടന്നു ഞാനവളെ പഞ്ചാരയടിച്ചു.. നാണം മൂത്ത് നിലത്ത് കളം വരക്കാന്‍ നിലം ഇല്ലാത്തോണ്ട് അവള് വായുവില്‍ കളം വരച്ചു. ഭാഗ്യത്തിന് എന്റെ അന്നത്തെ പഞ്ചാര ഭാഷ വേറെ ആര്‍ക്കും മനസിലായില്ല ഇല്ലേ അന്നെ അവരെന്നെ കാലേ വാരി നിലത്തടിച്ചു കൊന്നേനെ.
പക്ഷെ ഏറെ സമയം ആ സന്തോഷം നീണ്ടു നിന്നില്ല ഞങ്ങളുടെ വീട്ടുകാര്‍ ഞങ്ങളെയും പൊക്കിക്കൊണ്ട് പോകാന്‍ വന്നു. ഞങ്ങളെയും പൊക്കിക്കൊണ്ട് അവര്‍ രണ്ടു വഴിക്ക് പോയപ്പോ അവളുടെ, എന്റെ ക്ലാരയുടെ കണ്ണുകള്‍ എന്നെ നോക്കി ഏതാണ്ടൊക്കെ മന്ത്രിക്കുന്നുണ്ടായിരുന്നു…