ഇന്ന് എനിക്ക് ആദ്യമായി ശമ്പളം കിട്ടിയ ദിവസം. ജിവിതത്തില്‍ ഞാന്‍ ഒരുപാടു കഷ്ടപെട്ടിടുണ്ട് , പക്ഷെ അതെല്ലാം ഈ ഒരു ദിവസത്തിന് വേണ്ടി ആയിരുന്നിരിക്കാം ….
അങ്ങനെ ഇന്ന് ഞാനും തരകെടില്ലാത്ത ഒരു നല്ല ശമ്പളം വാങ്ങുന്ന ഒരു നിലയില്‍ എത്തി.
എന്നെ പഠിപ്പികാന്‍ എന്റെ അമ്മ എന്തുമാത്രം കാഷ്ടപെട്ടു. വീടും പറമ്പും പണയം വച്ച് വരെ എന്നെ പഠിപിച്ചു. പക്ഷെ പഠിത്തം കഴിഞ്ഞു ഒരു ജോലി കിട്ടാന്‍ ഒരുപാടു കാത്തിരികേണ്ടി വന്നു.
എന്തൊക്കെ അനുഭവികേണ്ടി വന്നു . ലോണ്‍ തിരിച്ചടകാത്തത് കൊണ്ട് വീടും പറമ്പും ജെപ്തി ചെയ്തു .
അമ്മയേം കൊണ്ട് പോകാന്‍ ഒരു ഇടം ഉണ്ടായിരുനില്ല . അവസാനം അമ്മയെ ശരണാലയത്തില്‍ ആക്കേണ്ടി വന്നു.
ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി എന്തോകെ ജോലി ചെയ്തു. പക്ഷെ ഒരു രൂപപോലും അമ്മക്ക് കൊടുക്കാന്‍ എനിക്ക് സാധിച്ചില്ല .
എന്നാലും അവസാനം അമ്മയുടെ ആഗ്രഹം പോലെ ഒരു നല്ല ജോലി ഞാന്‍ നേടി. ഇന്ന് ആദ്യമായി ശമ്പളം കിട്ടി.
കഷ്ടപെടുപോലും എന്റെ ആഗ്രഹം ആയിരുന്നു ഒരു ജോലി , അതില്‍ നിന്നുകിട്ടുന ശമ്പളം അത് അമ്മയെ എല്പിക്കണം എന്നത് …..
ശരണാലയതിന്റെ വാതിക്കല് എതിയപോള് അമ്മയുടെ മടിയില്‍ ഓടിചെന്നിരിക്കാന് വെഗ്രത കാട്ടുന്ന ഒരു കുട്ടിയെ പോലെയായി ഞാന്‍ .
പെട്ടെന്നാണ് ശരണാലയതിന്റെ വാര്ഡന് എന്നെ വിളിച്ചത്, വളരെ സ്നേഹം ഉള്ള ഒരു സ്ത്രീ , അന്ന് എന്നെ സഹായിക്കാന്‍ ആ സ്ത്രീ മാത്രമേ ഉണ്ടായിരുന്നോള് . “അവസാനം അമ്മയുടെ ആഗ്രഹം പോലെ നീ നല്ലൊരു ജോലി കിട്ടി അല്ലെ ?, നിറെ അമ്മക്ക് എന്നും നിന്നെ കുറിച്ച് ആവലാതികള്‍ ആയിരുന്നു . ഭക്ഷണം കഴിക്കുംപോലും ഉറങ്ങാന്‍ പോകുമ്പോളും , നീ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ..? നീ എവിടെ ആണവോ കിടന്നുറങ്ങുന്നത് ഇതൊക്കയെ അമ്മക്ക് ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ … ” വാര്ഡന് ഇത് പറയുമ്പോള്‍ എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര് ഇറ്റിറ്റ് വീണു …
ഞാന്‍ എന്റെ കയില് ഇരുന്ന ആ നോട്ടുകള്‍ അവരുടെ കയില് കൊടുത്തു “മാഡം ഇത് എന്റെ ആദ്യത്തെ ശമ്പളം ആണ് ഇത് അമ്മയുടെ കയില് കൊടുക്കണം എന്നായിരുന്നു …..പക്ഷെ അതിനു എനിക്ക് സാധിച്ചില്ല . ഞാന്‍ നല്ലൊരു നിലയില്‍ എത്തുന്നത് കാണാന്‍ എന്റെ അമ്മക്ക് ഭാഗ്യം ഉണ്ടായില്ല …. എന്റെ അമ്മക്കുവേണ്ടി എനിക്ക് ചെയ്യാന്‍ ഇത് മാത്രമേ ഒള്ളു ………..