ആദ്യാനുരാഗം
എന്റെ വീട്ടിലെ പടിഞ്ഞാറു വശത്ത് നിക്കണ ഒരു നെല്ലി മരമുണ്ട് .രാജമ്മ ആന്റി എവിടുന്നോ കൊണ്ട് വന്നു നട്ടതാണ് .ഓര്മ വെച്ച കാലം മുതല്‍ ഞങ്ങള്‍ അതില്‍ നോക്കുമായിരുന്നു .ഇത്തവണ സ്കൂള്‍ അടക്കുമ്പോള്‍ ഇതു പൂക്കും,പിന്നെ കായിക്കും എന്ന് കരുതി .എസ്ഡി കോളേജിന്റെ ലേഡിസ് സ്റ്റലില്‍ ഒരു നെല്ലി മരം കണ്ടിട്ടുണ്ട് ,അതില്‍ എപ്പോളും നെല്ലിക്ക ഉണ്ടാകും .പക്ഷെ അതിനുള്ളില്‍ കേറാന്‍ പറ്റില്ലല്ലോ? സ്കൂളിന്റെ തൊട്ടടുതെന്നു പറഞ്ഞിട്ട് കാര്യമില്ല ,ആ ഗേറ്റിന്റെ അടുത്തെങ്ങാനും ചെന്നാല്‍ ആ കൊമ്പന് മീശക്കാരന് വാച്ചര്‍ കണ്ണ് ഉരുട്ടി പേടിപ്പിക്കും .അന്നേ ഒരു മോഹാണ് വീട്ടിലെ നെല്ലി ഒന്ന് പൂത്തു കാണണമെന്ന് !! 21 വര്‍ഷം കാത്ത്തിരിന്നിടും അത് കായ്ച്ചില്ല ,പൂതതുമില്ല ,അത് പോലെ തന്നെ എന്റെ ആദ്യനുരാഗവും.എന്റെ മോഹത്തിന്റെ,ആഗ്രഹങ്ങളുടെ വെള്ളമൊഴിച്ച് ഞാന്‍ കാത്തിരുന്നു ഈ കണ്ട കാലവും,അതും പൂത്തില്ല,കായ്ച്ചില്ല.
84 total views

എന്റെ വീട്ടിലെ പടിഞ്ഞാറു വശത്ത് നിക്കണ ഒരു നെല്ലി മരമുണ്ട് .രാജമ്മ ആന്റി എവിടുന്നോ കൊണ്ട് വന്നു നട്ടതാണ് .ഓര്മ വെച്ച കാലം മുതല്‍ ഞങ്ങള്‍ അതില്‍ നോക്കുമായിരുന്നു .ഇത്തവണ സ്കൂള്‍ അടക്കുമ്പോള്‍ ഇതു പൂക്കും,പിന്നെ കായിക്കും എന്ന് കരുതി .എസ്ഡി കോളേജിന്റെ ലേഡിസ് സ്റ്റലില്‍ ഒരു നെല്ലി മരം കണ്ടിട്ടുണ്ട് ,അതില്‍ എപ്പോളും നെല്ലിക്ക ഉണ്ടാകും .പക്ഷെ അതിനുള്ളില്‍ കേറാന്‍ പറ്റില്ലല്ലോ? സ്കൂളിന്റെ തൊട്ടടുതെന്നു പറഞ്ഞിട്ട് കാര്യമില്ല ,ആ ഗേറ്റിന്റെ അടുത്തെങ്ങാനും ചെന്നാല്‍ ആ കൊമ്പന് മീശക്കാരന് വാച്ചര്‍ കണ്ണ് ഉരുട്ടി പേടിപ്പിക്കും .അന്നേ ഒരു മോഹാണ് വീട്ടിലെ നെല്ലി ഒന്ന് പൂത്തു കാണണമെന്ന് !! 21 വര്‍ഷം കാത്ത്തിരിന്നിടും അത് കായ്ച്ചില്ല ,പൂതതുമില്ല ,അത് പോലെ തന്നെ എന്റെ ആദ്യനുരാഗവും.എന്റെ മോഹത്തിന്റെ,ആഗ്രഹങ്ങളുടെ വെള്ളമൊഴിച്ച് ഞാന്‍ കാത്തിരുന്നു ഈ കണ്ട കാലവും,അതും പൂത്തില്ല,കായ്ച്ചില്ല.
അവളെ ഞാന്‍ ശ്രീക്കുട്ടി എന്ന് വിളിക്കട്ടെ.എന്റെ കൂടെ എന്ന് മുതലാണ് അവള് പഠിച്ചു തുടങ്ങിയതെന്ന് എനിക്കറിയില്ല .ഒരു ദിവസം ഞാന്‍ അവളെ എന്റെ ക്ലാസില്‍ കണ്ടു.മഴ പെയ്താല്‍ ചോര്‍ന്നു ഒലിക്കുന്ന,ഷീറ്റ് ഇട്ട,ഓലയില്‍ ടാര്‍ മുക്കി ചുവരുകള്‍ തീര്‍ത്ത എന്റെ ആ കളര്കോട്സ്കൂളിന്റെ കുഞ്ഞു ക്ലാസ് മുറിയില്‍ .ഒരു ഉച്ച മഴയുടെ നേരത്ത് .ക്രീം നിറത്തിലുള്ള ബ്ലൌസും,മെറൂണ്‍ പാവാടയും .എല്ലാരേയും പോലെ.പക്ഷേ എന്താ അവള്‍ക്കൊരു പ്രത്യേകത.എല്ലാരോടും ചിരിച്ചു കളിച്ചു അവള് സംസരിക്കനുണ്ടല്ലോ.കണ്ണിലും പുരികത്തിലും തേച്ച കണ്മഷി അവളുടെ ആ വെളുത്ത മുഖത്ത് ചെറിയ കരിപ്പാടുകള്‍ തീര്‍ത്തിരുന്നു.രാത്രിയില്‍ ടേബിള്‍ ലാമ്പ് ഓഫ് ചെയ്തും,ഓണ്‍ ചെയ്തും കളിയ്ക്കാന്‍ എനിക്ക് വീട്ടില്‍ ടേബിള്‍ ലാമ്പ് ഇല്ല.പിന്നെ ചാനല്‍ മാറ്റി കളിയ്ക്കാന്‍ ആണെങ്കില്‍,പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബി പി എല്‍ ടീവില് അകെ ഒരു ചാനലേ ഉള്ളു.പിന്നെ തന്റെ മനസും അസ്വസ്ഥം ആണെന്ന് എങ്ങിനെയാ ഈ 8 വയസുകാരന് മറ്റുള്ളവരെ അറിയുക്കുന്നത്?പിറ്റേന്ന് രാവിലെ അമ്മ പറയാതെ ആദ്യമായി മുടി ചീകി,ആരും കാണാതെ.ഇല്ലേല് കളിയാക്കിയാലോ.എന്താ നിനക്ക് പെട്ടന്ന് ഒരു സൌന്ദര്യബോധം വന്നതെന്ന്?
ഇട്ടോണ്ട് പോകണ ചെരുപ്പ് വഴിയിലെ തോട്ടില്‍ എറിഞ്ഞു കളഞ്ഞിട്ടാണ് വീട്ടിലേക്കു വരണത് എന്നും .തൊട്ടടുത്താണ് വീടെങ്കിലും,ഇടക്ക് വഴക്കിട്ടു ചോറ് കൊണ്ട് പോകും.എന്തിനാന്നറിയുമോ,ആ ചോറ് കളഞ്ഞു പാത്രത്തില്‍ സ്കൂളില്‍ നിന്നും കിട്ടണ കഞ്ഞി വാങ്ങി കുടിക്കാന്‍.പിറ്റേ ദിവസത്തിനായി ഞാന്‍ കാത്തിരിന്നു. നേരത്തെ സ്കൂളിലെത്തി,അവളെ കാണാന്‍ അല്ല.ഹാജര്‍ വിളിക്കുമ്പോള്‍ അവളുടെ പേര് കേള്‍ക്കാന്‍ …കേട്ടു!!! എന്റെ 200 പേജ് ബുക്കിന്റെ ഇടയിലായി ഒരു പേജില്‍ ഞാന്‍ എഴുതി വെച്ചു.പിന്നെ ആരേലും കണ്ടാലോ എന്ന് പേടിച്ചു,അത് വെട്ടി കീറി കളഞ്ഞു. ഒരു വലിയ തെളിവ് നശിപ്പിച്ച കുറ്റവാളിയെ പോലെ.
എനിക്ക് പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പേടിയാരുന്നുആരെങ്കിലും കൂട്ടുകാര്‍ വീട്ടില്‍ പറഞ്ഞു കൊടുത്താലോ ?ഭാര്യയെന്നും,ഭര്‍ത്താവെന്നും,പ്രേമമെന്നു ഒന്നും ഞാന്‍ അന്ന് പറയില്ല.അതൊക്കെ ചീത്ത കുട്ടികള്‍ പറയണതല്ലേ? ആ ചേട്ടന്റെ ചേച്ചി,അതാണ് ഭാര്യക്ക് ഞാന്‍ പറയുക.പരീക്ഷക്ക് എത്ര മാര്‍ക്ക് ഉണ്ടെന്നു ഒരു ദിവസം ഞാനും അക്കയും വീട്ടിലേക്കു പോകുന്ന വഴിയില്‍ എന്റെ ക്ലാസ്സിലെ ഏതോ ഒരു കൊച്ചു വന്നു ചോദിച്ചു.എന്റെ കൈ വിയര്‍ക്കാന്‍ തുടങ്ങി.ഞാന്‍ അക്കയോട് ചെവിയില്‍ പറഞ്ഞു 24 എന്ന്.അക്ക പറഞ്ഞു,അവള് അമ്മയോടൊപ്പം പോയി .സമാധാനം!! അക്ക ഒന്നും എന്നോട് ചോദിച്ചില്ല,വീട്ടില്‍ ചെന്ന് അമ്മയോട് പറയുമോ എന്ന് പേടിയാരുന്നു. അതും ഉണ്ടായില്ല .ഈ ഞാന്‍ എങ്ങിനെയാണ് എന്റെ പ്രണയം പറയുക ?
ക്രിസ്മസ് പരീക്ഷ കഴിഞ്ഞു.അവള് എന്റെ അടുക്കല്‍ വന്നു എന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് കാണാന്‍.എനിക്ക് ഒന്നാം റാങ്ക്,അവള്‍ക്കു രണ്ടും. എന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടും അവളുടെതും അരിച്ചു പെറുക്കി,അവള്‍ക്കു എവിടെയാണ് കുറഞ്ഞു പോയതെന്നറിയാന്‍.ഞാന്‍ ചുറ്റും നോക്കി,ആരെങ്കിലും എന്നെ ശ്രധിക്കനുണ്ടോ? എന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്നറിയാന്‍? എനിക്ക് രണ്ടു കണ്ണ് പോരാതെ വന്നു,കാരണം ആദ്യമായാ അവളെ ഇത്ര അടുത്ത് കാണണത് .അവളെ നോക്കണം,ആരെങ്കിലും ശ്രധികനുണ്ടോ എന്ന് നോക്കണം. എന്റെ കൈയും കാലും വീണ്ടും വിയര്‍ക്കാന്‍ തുടങ്ങി , കാലുകള്‍ അനങ്ങനില്ല .അവള് എന്റെ അടുക്കല്‍ നിക്കയാണ്.എന്റെ ബെഞ്ചിലെങ്ങാനും ഇരുന്നാല്‍ ഉണ്ടാകണ അഭിമാനഭയം ഓര്‍ത്തു ഞാന്‍ അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു.ഭാഗ്യം!! അവള് ഇരുന്നില്ല .
പിന്നേ ഒരു രാത്രിയില്‍ അമ്പലത്തില്‍ കഥകളി നടക്കുമ്പോള്‍ അവിടെയും ഞാന്‍ കണ്ടു അവളെ. ഒരുപാടു നിറപ്പകിട്ടാര്‍ന്ന വേഷങ്ങളില്‍ കണ്ണ് നട്ടിരിക്കണ ആ സുന്ദരി കുട്ടിയെ.ആ രാത്രി മുഴുവന്‍ കുറച്ചു ദൂരെ ഞാന്‍ അവളെ നോക്കിയിരുന്നു.പൂര്‍ണ ചന്ദ്രനിലെ നിഴല്‍ പാടുകള്‍ പോലെ ആ മുഖത്ത് അപ്പോളും ഇത്തിരി കരിപ്പാടുകള്‍ ബാക്കിയുണ്ടായിരുന്നു.ഈ രാത്രി തീരാതിരുന്നെന്കില്‍ എന്ന് ആദ്യമായി ആഗ്രഹിച്ച ദിവസം,പക്ഷേ നടക്കാത്ത എല്ലാ മോഹങ്ങളും പോലെ അതും.
പിന്നെ ഒരുപാടു ദിവസങ്ങള്‍ കടന്നു പോയി .എന്റെ കയ്യില്‍ ഒരു ചുമലയും,നീലയും മഷി ഉള്ള പേന ഉണ്ടാരുന്നു .രണ്ടു തല ഉള്ള ഒന്ന് ,മുല്ലക്കല്‍ ചിറപ്പിന് വാങ്ങിയതാ.ആര് എഴുതാന്‍ ചോദിച്ചാലും ഞാന്‍ കൊടുക്കില്ലാരുന്നു,എന്റെ സ്വത്ത് . പക്ഷേങ്കില് അതിയായ ഉപയോഗം മൂലം അതിറെ ചുമല റീഫില്‍ തീര്‍ന്നു പോയി.ചുമല മഷി കിട്ടാന്‍ ഇല്ലാത്തത് മൂലം,ഞാന്‍ അമ്പതു പൈസയുടെ നീല റീഫില്‍ വാങ്ങി അതിലും ഇട്ടു,കണ്ടാല്‍ അറിയില്ലല്ലോ? പിന്നെ ഒരു ദിവസം അവള്‍ക്കു ചുമല മഷിയുടെ ആവശ്യം വന്നു.അവള് ചിരിച്ചു എന്റെ അടുത്ത് ഓടി വന്നു, ഒന്നും ചോദിയ്ക്കാതെ എന്റെ പേനയും എടുത്തു കൊണ്ട് പോയി.ഇത്തിരി കഴിഞ്ഞു എന്നെ വന്നു ചീത്ത പറഞ്ഞു.’ചുമല മാഷിയല്ലെങ്കില് ഒന്ന് പറഞ്ഞൂടെ’ എന്ന്.പിന്നെയും 2 വര്‍ഷങ്ങള്‍.എന്റെ മൂകാനുരാഗവും ഞങ്ങള്‍ രണ്ടു പേരും അഞ്ചാം ക്ലാസ്സിലായി.വലിയ പരീക്ഷക്ക് ഞങ്ങള്‍ രണ്ടു പേരും ഒരേ ബെന്ചില് ആയിരുന്നു,നടുക്ക് ഒരു ചേച്ചിയും.ഹിന്ദി പരീക്ഷക്ക് അവള്‍ക്കു ഒന്നും അറിയില്ലാരുന്നു.ഞാന്‍ ഹിന്ദി നേരത്തെ പഠിച്ചിട്ടുണ്ട്,എല്ലാം ഞാന്‍ പറഞ്ഞു കൊടുത്തു.അവള്‍ക്കു ഒരുപാടു സന്തോഷം ആയി.
ആ കൊല്ലത്തെ അവസാന പരീക്ഷ കഴിയുമ്പോള്‍ അവള് എനിക്ക് ഒരു കൂട്ടം തരാം എന്ന് പറഞ്ഞു എന്റെ കയ്യില്‍ പരീക്ഷ കഴിഞ്ഞപ്പോള്‍ രണ്ടു എക്ലായെഴ്സ് മിട്ടായി തന്നു.ആരെങ്കിലും കണ്ടാലോ ഞാന്‍ അത് എന്റെ നിക്കറിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു.എന്റെ വീട്ടിലേക്കുള്ള ഇടവഴിയില്‍ വെച്ചു ഞാന്‍ അത് പുറത്തെടുത്തു ,എന്തോ ഒരു വല്ലാത്ത അനുഭവംഎനിക്ക് വാക്കുകളില്‍ പറയാനാകനില്ല .ആരും വരുന്നില്ല എന്ന് ഉറപ്പു വരുത്തി.മിട്ടായി കടലാസ് പൊളിച്ചെടുത്ത് ,പെട്ടന്ന് ഒരു ചേട്ടന് വന്നു.പേടിച്ചു അത് എന്റെ കയ്യില്‍ നിന്നും താഴെ പോയി!!അത് മണ്ണില്‍ പുരണ്ടു!!!
എന്തോ എനിക്ക് മുന്നില്‍ ഒന്നും കാണാന്‍ പറ്റാത്ത പോലെ,എല്ലാം ഒരു മങ്ങല്‍.കണ്ണ് നിരഞ്ഞിട്ടാനെന്നു തോന്നണു,എന്താണെന്നറിയില്ല കണ്ണില്‍ നിന്നും കുടുകൂടെ വെള്ളം ചാടി വരുന്നു.എന്റെ ക്രീം കളര്‍ ഷര്‍ട്ടും അന്ന് കണ്ണ് നീരില്‍ കുതിര്‍ന്നു.പിന്നെ ഒരാഴ്ച എനിക്ക് പനിയാരുന്നു.ആ അവധിക്കാലത്തിന്റെ ആദ്യ ആഴ്ച.പിന്നെ ഞങ്ങള്‍ കണ്ടില്ല.അടുത്ത വര്‍ഷം എന്നെ ദൂരെയുള്ള ഒരു സ്കൂളിലേക്ക് പറിച്ചു നട്ടു .പിന്നെ മറവിയുടെ കണക്കു പുസ്തകത്തിലേക്ക് ആ കണ്ണിരും,സ്നേഹത്തിന്റെ വീര്‍പ്പു മുട്ടലും തെറ്റിപോയ കണക്കുകളും.പക്ഷേ ഇപ്പോളും ആ പൂക്കാത്ത നെല്ലി വെട്ടി കളയാം എന്ന് വീട്ടുകാര്‍ പറയുമ്പോള്‍,എന്റെ ആദ്യ പ്രണയിനി, നിന്നെ എന്തേ ഞാന്‍ മറക്കാത്തതെന്നു,എന്തിനു നിന്റെ മിട്ടായിക്ക് വേണ്ടി ഞാന്‍ വെറുതേ കൊതിക്കുന്നുവെന്നു അറിയില്ല .
85 total views, 1 views today
