ആദ്യ ചിത്രത്തില്‍ അജിത്തിന് വേണ്ടി ഡബ് ചെയ്തത് സാക്ഷാല്‍ വിക്രം !

189

new

തമിഴിലെ സൂപ്പര്‍ മെഗാ താരങ്ങള്‍. ചിയാന്‍ വിക്രമും തല അജിത്തും..! ഇവര്‍ക്ക് ഇടയില്‍ മിക്ക ആരാധകര്‍ക്ക് പോലുമറിയാത്ത ഒരു ബന്ധമുണ്ട്.

അജിത്ത് തന്റെ ആദ്യ ചിത്രത്തില്‍ സംസാരിച്ചത് വിക്രമിന്റെ ശബ്ദത്തിലൂടെയാണ്. അതായത് അജിത്ത് നായകനായി അരങ്ങേറിയ അമരാവതിയില്‍ അജിത്തിന് വേണ്ട് ഡബ്ബ് ചെയ്തത് സാക്ഷാല്‍ വിക്രമുമാണ്.

അന്ന് രണ്ട് താരങ്ങളും അത്ര പോപ്പുലര്‍ അല്ലായിരുന്നു. 1993ലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത് . പിന്നീട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണ് വിക്രം തമിഴ് സിനിമയില്‍ നായക നിരയിലേയ്ക്ക് ഉയരുന്നത് .