ആധുനികയുഗത്തില്‍ അടിമത്ത്വം നിലനില്‍ക്കുന്നുവോ..?

  aa

   

  അടിമത്ത്വവ്യവസ്ഥിതി ലോകമെമ്പാടും തുടച്ചുനീക്കപ്പെട്ടു എന്ന് കൊട്ടിഘോഷിക്കപ്പെടുമ്പോഴും മേലാളന്മാരുടെ വയലുകളിലും അകത്തളങ്ങളിലും, നെടുവീര്‍പ്പിന്റെ നേര്‍ത്ത നിശ്വാസങ്ങള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും. ഇപ്പോഴും ലോകമെമ്പാടുമുള്ള പലരാജ്യങ്ങളിലും അടിമത്ത്വവ്യവസ്ഥിതി പ്രത്യക്ഷമായല്ലെങ്കില്‍ പോലും , പരോക്ഷമായ രീതിയില്‍ പാവപ്പെട്ടവന്റെയും, ഒരുനേരത്തെ അന്നത്തിനായി കനിവുകാത്തുനില്‍ക്കുന്നവന്റെയും മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത് കാണാം. ദാസ്യവൃത്തി എന്നത് ഒരിക്കലും സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ അടിമത്വമായിരിക്കണമെന്നില്ല. എങ്കില്‍ പോലും, പലരും ആ അവസ്ഥയിലായിരിക്കും ജീവിക്കുന്നത്.

  വന്‍കിട ഫാക്ടറികളിലും, വയലുകളിലും, മാളികകളുടെ അടഞ്ഞ വാതില്‍പ്പുറങ്ങളിലും, നമുക്ക് ഇത്തരക്കാരെ കാണാന്‍ കഴിയും. ഒരിക്കലും അവര്‍ പൊതുസമൂഹത്തിന് മുന്പില്‍വന്ന് ഞാന്‍ അടിമയായാണ് ജീവിതം തള്ളിനീക്കുന്നത് എന്ന് പറയില്ല, കാരണം ഒന്നുകില്‍ അവന്‍റെ അവകാശബോധത്തെ കുറിച്ചുള്ള അജ്ഞത, അല്ലെങ്കില്‍ അവനിലെ അകാരണമായ ഭയം. തനിക്ക്‌ ലഭിക്കേണ്ടതായ മാനുഷിക മൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് അവന് അറിവുണ്ടായിരിക്കുകയില്ല, അതിനാല്‍ത്തന്നെ അവന് പൊതുസമൂഹവുമായി സംവദിക്കാന്‍ അവസരവും ലഭിക്കുന്നില്ല.

  അടിമത്ത്വം കുറ്റകരമാണ് , പക്ഷെ അതിപ്പോഴും നിലനില്‍ക്കുന്നു 

  കുറ്റകരമായ ഈ പ്രവണത, തുടച്ചുനീക്കപ്പെട്ടിട്ട് കാലമേറെയായെങ്കിലും, ഇന്നും പല രാജ്യങ്ങളിലും ഇത് നിലനില്‍ക്കുന്നു.സമ്പന്നരാജ്യങ്ങളിലും, ദരിദ്രരാജ്യങ്ങളിലും ആധുനിക അടിമത്ത്വംഒരുപോലെ നിലനില്‍ക്കുന്നു. ആയിരക്കണക്കിനാളുകള്‍ ഫക്ടറികളിലോ, മൈനുകളിലോ ജോലിയെടുക്കുന്നതുപോലെ ചെറിയ സംരംഭങ്ങളിലും, വീടുകളില്‍പ്പോലും ഇത് നടക്കുന്നു എന്നതാണ് വസ്തുത. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ജനതയില്‍ 28.9ശതമാനം ഞങ്ങള്‍ ഇപ്പോളും അടിമത്വവ്യവസ്ഥിതിയില്‍ ജോലിയെടുക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. 16ആം നൂറ്റാണ്ടിലും 19ആം നൂറ്റാണ്ടിലും നടന്നുവന്നിരുന്ന അറ്റ്ലാന്റിക് സ്ലെവ്ട്രേഡ്, അടിമകളാക്കി പണിയെടുപ്പിച്ചിരുന്ന ആളുകളേക്കാള്‍ കൂടുതല്‍പേര്‍ ഇന്നും അത്തരം വ്യവസ്ഥിതികള്‍ക്ക് ബലിയാടാകേണ്ടിവന്നിരിക്കുന്നു.

  ബാല്യം കൈമോശം വന്നവര്‍

  ആറോ ഏഴോ വയസുള്ള കുട്ടികളാണ് ഇത്തരത്തില്‍ ജോലിയെടുക്കാന്‍ വിധിക്കപ്പെടുന്നവരില്‍ ഏറെയും. ബാല്യകാലം അതിന്‍റെ മാധുര്യം നുകരാന്‍ കഴിയാതെ ഇരുട്ടറകളില്‍ ജോലിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍, തങ്ങളുടെ ജീവിതം ഇതാണെന്ന് മനസിലാക്കി വിധിയെപ്പഴിച്ച് ജീവിതം തള്ളിനീക്കുന്നു. നിരക്ഷരരുടെയും പട്ടിണിപ്പാവങ്ങളുടെയും ദൌര്‍ബല്ല്യം ചൂഷണം ചെയ്ത് അവരെ ഇത്തരം തൊഴിലുകളിലേക്ക് നയിക്കുന്നത്, നമ്മുടെ ഈ സദാചാരവാദികളുടെ സമൂഹമാണ്.

  ലാഭഫലം കൊയ്യുന്നത് മേലാളന്മാര്‍

  ഇത്തരത്തില്‍ വ്യവസായ സംരംഭങ്ങളോ മറ്റോ നടത്ത്തുവര്‍ കൊയ്യുന്ന കൊള്ളലാഭം എത്രയാണെന്നറിയെണ്ടേ..,ഏകദേശം 32 ദശലക്ഷം ഡോളര്‍ പ്രതിവര്‍ഷം യു എസ്സില്‍ മാത്രം. നിര്‍മ്മാണമേഖലയില്‍ ഇവര്‍ സംഭാവനചെയ്യുന്നത് 122ഓളം അസംസ്കൃത, കച്ചവടവസ്തുക്കള്‍. യു എസ് ഒഫീഷ്യല്‍ ഗവര്‍മെന്റ് കണക്കെടുപ്പില്‍ ആഫ്രിക്കയിലെ ഡയമണ്ട് മുതല്‍, ബ്രസീലില്‍ നിന്നുള്ള ചുടുകട്ടവരെ ഇതില്‍ ഉള്‍പ്പെടുന്നു.

  ബാലവേലയും, അടിമത്വവ്യവസ്ഥിതിയും തുടച്ചുനീക്കപ്പെട്ടിട്ടുണ്ടെങ്കിലും, നമ്മുടെ കൊച്ചുകേരളത്തില്‍പോലും, പലസ്ഥലങ്ങളിലും നമുക്കിത് കാണാന്‍ സാധിക്കും. ഇതിനുത്തരവാദികള്‍ നമ്മുടെ സമൂഹംതന്നെയാണ്. നമ്മുടെയെല്ലാം ചിന്താധാരയും, മാനുഷികപരിഗണനയും, അധകൃതവര്‍ഗ്ഗത്തോടുള്ള സമീപനവും മാറാത്തിടത്തോളം ഇതിനോറരുതിവരുത്താന്‍ കഴിയില്ല എന്നത് സത്യമാണ്.