fbpx
Connect with us

Featured

ആധുനിക ലോകത്തെ പിടിച്ചുകുലുക്കിയ 5 ചരിത്രസംഭവങ്ങള്‍

ലോകചരിത്രത്തിന്‍റെ ഗതി മാറ്റിയ 5 പ്രധാന സംഭവങ്ങള്‍

 88 total views

Published

on

പിന്നിട്ടുപോകുന്ന ഓരോ ദിവസവും ചരിത്രപുസ്തകത്തിലെ താളുകളായി പരിണമിക്കുകയാണ്. ഇന്നത്തെ ദിവസം കഴിഞ്ഞുപോകുമ്പോള്‍ നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്തത്ര മാറ്റങ്ങളായിരിക്കും ഭൂമിയില്‍ ഉണ്ടായിട്ടുള്ളത്. പലപ്പോഴും അടുത്ത ദിവസം പത്രം വായിക്കുമ്പോള്‍ ആയിരിക്കും നാം അതിനെക്കുറിച്ച് അറിയുന്നത് തന്നെ. ആധുനിക മനുഷ്യന്റെ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ അവന്റെ ജീവിതഗതിതന്നെ മാറ്റിയെഴുതിയ അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി നമ്മുക്ക് കാണാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട 5 സംഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • അമേരിക്കന്‍ വന്‍കരയുടെ കണ്ടെത്തല്‍

View post on imgur.com

1492 ല്‍ സ്പാനിഷ് നാവികനായ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടെത്തുമ്പോള്‍ അവിടം അപരിഷ്‌കൃതരായ ഒരു കൂട്ടം ജനതകളുടെ വാസസ്ഥലം ആയിരുന്നു. എന്നാല്‍ കച്ചവടത്തിന്റെ കഴുകന്‍ കണ്ണുകളുമായി യൂറോപ്യന്മാര്‍ ഒന്നിന് പിറകെ ഒന്നായി അമേരിക്കയിലേയ്ക്ക് നഖങ്ങള്‍ ആഴ്ത്തിയപ്പോള്‍ മണ്ണിന്റെ ഉടമകള്‍ ആയിരുന്ന റെഡ് ഇന്ത്യക്കാര്‍ അടിമകളായി. ആഫ്രിക്കയില്‍ നിന്ന് കറുത്തവര്‍ഗക്കാരായ അടിമകള്‍ അതിലേറെ ഇറക്കുമതി ചെയ്യപ്പെട്ടു. കാലങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ അമേരിക്കയില്‍ അടിമത്തം നിരോധിക്കുകയും സ്വാതന്ത്ര്യം കൈവരികയും ചെയ്തു. എന്നാല്‍, നമ്മുടെ വിയറ്റ്‌നാം കോളനി പോലെ വന്നുകയറിയവര്‍ അവിടെ പ്രമാണിമാരായി. അമേരിക്ക ഏറ്റവും വലിയ ലോകശക്തിയായി ഉയരുകയും ചെയ്തു.

  • കറുത്ത മരണം

View post on imgur.com

Advertisement1346-53 കാലഘട്ടത്തില്‍ യൂറോപ്പിലാകമാനം 65-200 മില്ല്യന്‍ ആളുകളെ കൊന്നൊടുക്കിയ പ്ലേഗ് ദുരന്തത്തിന് ചരിത്രം ഇട്ട ഓമനപ്പേരാണ് കറുത്ത മരണം. ആളുകളുടെയും അധികാരികളുടെയും അഞ്ജതയും വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതിരുന്നതും ഇതിനെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാക്കി മാറ്റി. യൂറോപ്പ് ഈ ദുരന്തത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് ജീവിതം സാധാരണനിലയില്‍ ആകുവാന്‍ 150 വര്‍ഷങ്ങളോളം വേണ്ടിവന്നു. എന്നാല്‍, പിന്നീടു യൂറോപ്പില്‍ ഉണ്ടായ പല ഉയര്‍ച്ചകള്‍ക്കും ആശയങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഈ ദുരന്തം ഒരു വലിയ കാരണം ആയിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

  • ഹിരോഷിമ-നാഗസാക്കി അണുബോംബ് സ്‌ഫോടനം

View post on imgur.com

ഇരുപതാം നൂറ്റാണ്ട് സമസ്ത മേഖലകളിലും ഉള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച കാലമായിരുന്നു. അതോടൊപ്പം തന്നെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരബുദ്ധി അതിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്തു. അങ്ങനെയാണ് നമ്മള്‍ ഇന്നും മറക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് ലോകമഹായുദ്ധങ്ങള്‍ ഉണ്ടായത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിച്ച സംഭവമായിരുന്നു അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ അണുബോംബ് സ്‌ഫോടനങ്ങള്‍. ഈ സംഭവം രണ്ടാം ലോകമഹായുദ്ധത്തിനു അന്ത്യം കുറിച്ചു എന്നതോടൊപ്പം യുദ്ധങ്ങളെക്കുറിച്ച് മാറിചിന്തിക്കുവാന്‍ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. ഇന്നും ഈ അണുബോംബ് സ്‌ഫോടനത്തിന്റെ യാതനകള്‍ അനുഭവിക്കുന്ന ആളുകള്‍ ജപ്പാനിലുണ്ട്.

  • അപ്പോളോ-11

View post on imgur.com

Advertisementലോകയുദ്ധങ്ങള്‍ കഴിഞ്ഞുള്ള കാലം എല്ലാ രാജ്യങ്ങളും ശാസ്ത്രസാങ്കേതിക വിദ്യയിലെ മുന്നേറ്റത്തിനു പ്രാധാന്യം കൊടുത്ത സമയം ആയിരുന്നു. എന്നാല്‍, ഇത് പലപ്പോഴും ആയുധങ്ങള്‍ ഉണ്ടാക്കുവാനും മറ്റുമായാണ് ആദ്യം ആരംഭിച്ചത്. ഇനിയൊരു യുദ്ധം ഉണ്ടായാല്‍ സ്വന്തം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. പതിയെ ആയുധങ്ങളില്‍ നിന്ന് ബഹിരാകാശ ഗവേഷണങ്ങളിലേയ്ക്ക് എല്ലാവരും തിരിഞ്ഞു. ആദ്യം ജീവനുള്ള ഒന്നിനെ, ലെയ്ക്ക എന്ന നായക്കുട്ടിയെ, ബഹിരാകാശത്ത് എത്തിച്ചത് റഷ്യ ആണെങ്കില്‍ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചതും ചന്ദ്രനില്‍ കാല്‍ കുത്തിച്ചതും അമേരിക്ക ആയിരുന്നു. ഭൂമിക്കു പുറത്ത് ആദ്യമായി മനുഷ്യന്റെ പാദസ്പര്‍ശം ഏട്ടാ സ്ഥലമെന്ന ഖ്യാതി അങ്ങനെ ചന്ദ്രന് ലഭിക്കുകയും ചെയ്തു.

  • കമ്പ്യൂട്ടര്‍

View post on imgur.com

കംപ്യൂട്ടറുകളെക്കുറിച്ച് പറയാതെ ഈ ലേഖനം അവസാനിപ്പിക്കുക സാധ്യമല്ല. എന്നാല്‍, കമ്പ്യൂട്ടറുകളെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ഒന്നും പറയുവാനും ഇല്ല. മനുഷ്യന്‍ ഇന്ന് ഇത്ര വേഗത്തില്‍ പുരോഗതി കൈവരിക്കുന്നുണ്ടെങ്കില്‍ അതിന്റെ എല്ലാ മേന്മയും ഈ ചിന്തിക്കുന്ന യന്ത്രത്തില്‍ നിന്നുണ്ടായതാണ്. ചാള്‍സ് ബാബേജ് നിര്‍മിച്ച കണക്കുകൂട്ടല്‍ യന്ത്രത്തില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വരെ എത്തിനില്‍ക്കുമ്പോള്‍ കമ്പ്യൂട്ടര്‍ നമ്മുടെ അനുദിന ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകം ആയി മാറിക്കഴിഞ്ഞു.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല ഈ കൂട്ടത്തില്‍ പെടുത്താവുന്നത്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇതില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട എന്തെങ്കിലും കാര്യം വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് താഴെ കമന്റ് ആയി രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ വിലമതിക്കുന്നു. അവ ഉള്‍ക്കൊള്ളിച്ച് ഈ ലേഖനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതുമാണ്.

 89 total views,  1 views today

AdvertisementAdvertisement
Kerala10 mins ago

വിസ്മയ നല്കുന്ന പാഠം

Entertainment1 hour ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy3 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment4 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment4 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel4 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment4 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment23 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement