ആന്‍ഡ്രോയിഡില്‍ മുഖം മിനുക്കുവാന്‍ ഒരുങ്ങി ജിമെയില്‍ ആപ്പ്

0
431

gmail_for_android_boolokam
ഇപ്പോഴും പുതിയ പുതിയ പരീക്ഷണങ്ങളും മാറ്റങ്ങളും ഇഷ്ടപ്പെടുന്നവര്‍ ആണ് ഗൂഗിള്‍. അതുകൊണ്ട് തന്നെ അവരുടെ ആപ്പുകള്‍ എല്ലാം തന്നെ ഇപ്പോഴും കാലാനുസൃതമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കും. അങ്ങനെ പുതിയ മാറ്റങ്ങളുമായി മുഖം മിനുക്കി ഇത്തവണ പ്രത്യക്ഷപ്പെടുന്നത് ജി-മെയില്‍ ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ആണ്.

മെയിലുകളുടെ ഒപ്പം കാണുന്ന അവതാറില്‍ ക്ലിക്ക് ചെയ്താല്‍ ആ വ്യക്തിയുമായി നടത്തിയ അവസാന ചാറ്റ് കാണുവാന്‍ ഇപ്പോള്‍ കഴിയും. അതുപോലെ തന്നെ അയാളുടെ കോണ്‍ടാക്റ്റ് ഇന്‍ഫോയും മറ്റു വിവരങ്ങളും ലഭ്യമാണ്.അതുപോലെ തന്നെ വന്ന മറ്റൊരു പ്രധാന മാറ്റം ജിമെയിലില്‍ അല്ലാത്ത മറ്റു മെയില്‍ ഐ.ഡി.കള്‍ നിയന്ത്രിക്കുവാന്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നു എന്നതാണ്. എന്നാല്‍, ഉടന്‍ തന്നെ ചില സുപ്രധാന മാറ്റങ്ങള്‍ക്കു കൂടി സാധ്യത ഉണ്ടെന്നാണ് ഗൂഗിളിന്റെ ഔദ്യോഗിക ഗൂഗിള്‍ പ്ലസ് പോസ്റ്റില്‍ പറയുന്നത്. അതിലൊന്ന് സ്പാമുകളെ പ്രതിരോധിക്കുവാന്‍ ഉള്ള കൂടുതല്‍ ശക്തമായ ഒരു സംവിധാനം ആയിരിക്കും.

വെക്കേഷന്‍ റെസ്‌പോണ്ടര്‍ എന്നൊരു സേവനവും ഉടന്‍ തന്നെ ജിമെയില്‍ ആപ്പില്‍ ലഭ്യമാകും. നമ്മള്‍ അവധിയില്‍ ആയിരിക്കുന്ന സമയത്ത് വരുന്ന മെയിലുകള്‍ക്ക് അക്കാര്യം സൂചിപ്പിച്ചുകൊണ്ട് നേരത്തെ തയ്യാര്‍ ആക്കി വെയ്ക്കാവുന്ന ഒരു മറുപടി അയക്കാന്‍ ഉള്ള സൗകര്യം ആണിത്.