ആന്‍ഡ്രോയിഡ് എല്‍ ; പുതിയ ഫീച്ചറുകള്‍ – അലി അക്ബര്‍..

345

n5-l

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷന്‍ ആയആന്‍ഡ്രോയിഡ് എല്‍ എത്തുന്നത് ഒട്ടെറെ പുതുമകളും ആയിട്ടാണ്. അത് ഏതൊക്കെ ആണെന്ന് നോക്കാം.

1. ലോക്ക് സ്‌ക്രീന്‍നമ്മുടെ ശബ്ദം കൊണ്ടോ പരിചിതമായ സ്ഥലം കൊണ്ടോ വൈഫൈ നെറ്റ്‌വര്‍ക്ക് കൊണ്ടോ തുറക്കാവുന്നതാണ് പുതിയ ലോക്ക് സ്‌ക്രീന്‍.

2. നോട്ടിഫികേഷന്‍ ലോക്ക് സ്‌ക്രീനുമായി കണക്ട് ചെയ്താണ് പുതിയ നോട്ടിഫികേഷന്‍ വരുന്നത്. ലോക്ക് സ്‌ക്രീനില്‍ വച്ച് തന്നെ പുതിയ നോട്ടിഫികേഷന്‍ നമുക്ക് കാണാം.

നമ്മള്‍ ഒരു ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ഫോണ്‍ വരുകയാണെങ്കില്‍, മുകളില്‍ നോട്ടിഫികേഷന്‍ കാണിക്കും. നമുക്ക് തീരുമാനിക്കാം അത് എടുക്കണോ വേണ്ടയോ എന്ന്..

3. ബാറ്ററി ലൈഫ്ഗൂഗിളിന്റെ പുതിയ ‘പ്രൊജക്റ്റ് വോള്‍ട്ട്’ നമ്മുടെ ഫോണിന്റെ ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പുതിയ ബാറ്ററി അനലൈസര്‍ വഴി നമുക്ക് ഫോണിന്റെ ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാം.

4. ആന്‍ഡ്രോയിഡ് ഓട്ടോ ഇത് കാറുകളിലും മറ്റും ഉപയോഗിക്കാവുന്നതാണ്. റോഡില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ ഡ്രൈവര്‍ക്ക് ഫോണുമായി ഇടപഴകാന്‍ ഇത് സഹായിക്കും.

5. ആന്‍ഡ്രോയിഡ് ടിവി നമ്മുടെ മൊബൈലില്‍ ഉള്ള ആപ്‌സ് ടിവിയില്‍ കാണാനും എച്ഡി ഗെയിമുകള്‍ ടിവിയുടെ സ്‌ക്രീനില്‍ കണ്ട് കളിക്കാനും മറ്റു ടിവി പരിപാടികള്‍ കാണാനും സഹായിക്കുന്നതാണ് ആന്‍ഡ്രോയിഡ് ടിവി.