ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ കമ്പ്യൂട്ടറിലും

0
188

arc
ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ കമ്പ്യൂട്ടറിലും പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം ഗൂഗിള്‍ അവതരിപ്പിക്കുന്നു. ക്രോം ബ്രൗസറില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള എആര്‍സി വെല്‍ഡര്‍ ( റണ്‍ടൈം ഫോര്‍ ക്രോം ) എന്ന എക്‌സ്റ്റെന്‍ഷനാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ഇതുപയോഗിച്ച് വിന്‍ഡോസ്, മാക്, ലീനക്‌സ്, ക്രോം ഒഎസ് പ്ലാറ്റ്‌ഫോമുകളുപയോഗിക്കുന്ന ഡെസ്‌ക്ടോപ്പുകളില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ അനായാസം പ്രവര്‍ത്തിപ്പിക്കാം.

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് അവ ഡെസ്‌ക്ടോപ്പുകളില്‍ പ്രവര്‍ത്തിപ്പിച്ചു നോക്കാന്‍ ഈ പുതിയ ഉല്‍പ്പന്നം സഹായിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ക്രോം വെബ്‌സ്‌റ്റോറില്‍ ഇപ്പോള്‍ ഇത് ലഭ്യമാണ്.

Advertisements