ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ അറിയാതെ ഒളിഞ്ഞു കിടക്കുന്ന ചില സവിശേഷതകള്‍

0
204

new

ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ അറിയാതെ ഒളിഞ്ഞു കിടക്കുന്ന ചില സവിശേഷതകള്‍ ഇവിടെ പരിചയപ്പെടാം…

1. ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ ആപ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണ്‍ എവിടെയാണ് ഉളളതെന്ന് കണ്ടുപിടിക്കാവുന്നതാണ്

2. Rec എന്ന ആപ് ഉപയോഗിച്ച് നിങ്ങളുടെ ഫോണിന്റെ സ്‌ക്രീനില്‍ എന്താണ് സംഭവിക്കുന്നതെന്ന് എംപി4 വീഡിയോ ഫയല്‍ ആയി റെക്കോര്‍ഡ് ചെയ്യാവുന്നതാണ്.

3. സെറ്റിങ്‌സില്‍ About > Software Information > More > Build number എന്നതിലേക്ക് പോകുക. ഇവിടെ ഒന്നിലധികം തവണ ടാപ് ചെയ്താല്‍ Developer Options മെനു തുറക്കുന്നതാണ്. ഇവിടെ Drawing > Window animation scale > Transition animation scale > Animator duration scale എന്നതിലേക്ക് പോകുക. ഇതില്‍ 0.5X എന്നതാക്കി മാറ്റി നിങ്ങളുടെ ഇന്റര്‍ഫേസ് കൂടുതല്‍ വേഗതയുളളതാക്കി മാറ്റാവുന്നതാണ്.

4. ആന്‍ഡ്രോയിഡിലെ സ്മാര്‍ട്ട്‌ലോക്ക് സവിശേഷത ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണ്‍ വിശ്വാസയോഗ്യമായ സ്ഥലങ്ങളിലോ, ഡിവൈസുകളിലോ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് പാറ്റേണോ, പിന്നോ ഉപയോഗിക്കേണ്ടതില്ല.

5. Quick Settings എന്നതില്‍ പോയി നെറ്റ്‌വര്‍ക്ക് സിഗ്‌നല്‍ ശക്തി കാണിക്കുന്ന ഐക്കണില്‍ ടാപ് ചെയ്ത് ഡാറ്റാ ഉപയോഗത്തിന്റെ ചാര്‍ട്ട് കാണാവുന്നതാണ്. ഇതിലെ സ്ലൈഡറുകള്‍ ക്രമപ്പെടുത്തി നിങ്ങള്‍ക്ക് ഡാറ്റാ ഉപയോഗത്തിന്റെ പരിധി നിശ്ചയിക്കാവുന്നതാണ്.

6. WiFi Direct എന്ന ആപ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒറ്റ തവണ തന്നെ ഒന്നിലധികം ഫയലുകള്‍ 30എംബിപിഎസ് വേഗതയില്‍ ഒരു ഡിവൈസില്‍ നിന്ന് മറ്റൊരു ഡിവൈസിലേക്ക് അയയ്ക്കാവുന്നതാണ്.

7. Android Data Usage മെനു എന്നതില്‍ പോയി നിങ്ങള്‍ക്ക് ഏത് ആപുകളാണ് പശ്ചാത്തലത്തില്‍ കൂടുതല്‍ ഡാറ്റാ ഉപയോഗിക്കുന്നതെന്ന് കണ്ടെത്താവുന്നതാണ്.

8. settings > Security > Owner Info എന്നതില്‍ പോയി നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പറും, ഇമെയില്‍ ഐഡിയും നല്‍കാവുന്നതാണ്. ഇത് ഫോണ്‍ എവിടെയങ്കിലും നഷ്ടപ്പെട്ടാല്‍ മറ്റുളളവര്‍ക്ക് നിങ്ങളെ തിരിച്ചേല്‍പ്പിക്കുന്നതിന് സഹായകമാകും.

9. Data Usage മെനുവില്‍ ഓവര്‍ ഫ്‌ളോ മെനു ബട്ടണ്‍ ഉപയോഗിച്ച് Network retsrictions എന്നത് തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്കുമായി സമന്വയിപ്പിച്ച ഹോട്ട്‌സ്‌പോട്ടുകള്‍ ഏതാണെന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

10. സെറ്റിങ്‌സില്‍ പോയി നിങ്ങള്‍ക്ക് ഏതൊക്കെ ആപുകളില്‍ നിന്നാണ് നോട്ടിഫിക്കേഷനുകള്‍ ലഭിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാവുന്നതാണ്