ആന്‍ഡ്രോയിഡ്‌ – സവിശേഷതകള്‍

200

1
ആന്‍ഡ്രോയിഡ്‌ എന്ത്കൊണ്ട്‌ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തനാകുന്നു.

ആന്‍ഡ്രോയിഡ്‌ എന്ന പേരു കേള്‍ക്കാത്തവര്‍ ഇപ്പോള്‍ വളരെ വിരളമാണ്‌.ഒരു പക്ഷേ മൊബൈല്‍ പ്ളാറ്റ്ഫോം രംഗത്തെ കണ്ടുപ്പിടിത്തങ്ങള്‍ക്ക്‌ ഇത്രയും വ്യക്തതയും സ്വീകാര്യതയും നല്‍ക്കിയത്‌ ആന്‍ഡ്രോയിഡ്‌ പ്ളാറ്റ്ഫോം ആയിരിക്കാം.

ഒരു കാലത്ത്‌ ആപ്പിളും നോക്കിയയും അടക്കി വാണിരുന്ന സ്മാര്‍ട്ട്ഫോണ്‍ സാമ്രാജ്യത്തെ സാധാരണക്കാരുടെ കൈകളിലേക്കെത്തിക്കാന്‍ സഹായിച്ചത്‌ ആന്‍ഡ്രോയിഡ്‌ ആണ്‌. 2013 ലെ ആദ്യപാദ കണക്കുകള്‍ പ്രകാരം, മൊബൈല്‍ഫോണ്‍ ഡവലപ്പര്‍മാരില്‍ 71 ശതാമാനം ആള്‍ക്കാരും ആന്‍ഡ്രോയിഡ്‌ ഡവലപ്പര്‍മാരാണ്‌. ലോകത്തുപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണുകളീല്‍ 75 ശതമാനത്തിലും അധികം ഉപയോഗിക്കുന്നതും ആന്‍ഡ്രോയിഡ്‌ പ്ളാറ്റ്ഫോം ആണ്‌.

ഇനി ആന്‍ഡ്രോയിഡ്‌ ഇനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തനാക്കിയ ഘടകങ്ങള്‍എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം.

  1. ആന്‍ഡ്രോയിഡ്‌ ഓപ്പണ്‍സോര്‍സ്‌ ആണ്‌: ലിനക്സ്‌ കേര്‍ണല്‍((linux kernal)ണ്റ്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ഒരു ഓപ്പണ്‍സോര്‍സ്‌ മൊബൈല്‍ ആപ്പ്ളിക്കേഷന്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ ആന്‍ഡ്രോയിഡ്‌ ഒ.എസ്‌. ഓപ്പണ്‍ സോര്‍സ്‌ ആയതുകൊണ്ട്‌ തന്നെ ആന്‍ഡ്രോയിഡ്‌ ഉപയോഗിക്കുന്ന ഉപയോഗ്താക്കള്‍ക്കും ഡവലപ്പര്‍മാര്‍ക്കും അതുപോലെ മൊബൈല്‍ കംബനികള്‍ക്കും യഥേഷ്ടം മാറ്റങ്ങള്‍ വരുത്താവുന്നതാണ്‌.(ഉദാഹരണത്തിന്‌ സോണിയുടെ xperia സീരീസിലെ ഫോണൂകളിലെ യൂസര്‍ ഇണ്റ്റര്‍ഫേസ്‌ അല്ല സാംസങ്ങ്‌ s സീരീസിലെ ഫോണില്‍ കാണുന്നത്‌).
  2. വൈവിധ്യമാര്‍ന്ന മൊബൈല്‍ ശ്രേണീകള്‍: ios ഐഫോണിലും നോക്കിയയുടെ സിംബിയന്‍ os നൊക്കിയ ഫോണൂകളിലും മാത്രം പ്രവര്‍ത്തിക്കുംബോള്‍ ആന്‍ഡ്രോയിഡ്‌ സാംസങ്ങ്‌,എച്‌.ടി.സി,മൈക്രോമാക്സ്‌ തുടങ്ങിയഫോണുകളില്‍ പലതരം സീരിസില്‍ പലതരം ഫോണൂകള്‍ പലതരം സവിശേഷതയില്‍ നമുടെ ഇഷ്ടാനുസരണം നമുക്കു വാങ്ങുവാന്‍ സാധിക്കുന്നു.
  3. modified ROMs:ആന്‍ഡ്രോയിഡ്‌ ഒപ്പണ്‍സോര്‍സ്‌ ആയതിനാല്‍ തന്നെ ആന്‍ഡ്രോയിഡ്‌ ഡവലപ്പര്‍മാര്‍ ഡവലപ്പ്‌ ചെയ്തെടുത്ത റോമുകള്‍ നമുക്ക്‌ ഇന്‍സ്റ്റാള്‍ ചെയ്യവുന്നതാണ്‌({cയ്നൊഗെന്‍ മൊദ്‌,ജെല്ല്യ്ബ്ലസ്റ്റ്‌..). }മൊബൈല്‍ഫോണ്‍ കംബനി നമുക്ക്‌ പുതിയ ഒ.എസ്‌ ലേക്ക്‌ അപ്ഡേറ്റ്‌ തന്നില്ല എങ്ക്കിലും നമുക്ക്‌ ഇവ സ്വയം ചെയ്യുവാന്‍ സാധിക്കുന്നു.
  4. ആപ്പ്ളിക്കേഷനുകളുടെ ലഭ്യത:ആന്‍ഡ്രോയിഡ്‌ ഇറക്കി ൪ വര്‍ഷം കഴിഞ്ഞപ്പൊഴേക്കും ദശലക്ഷക്കണക്കിനു ആപ്പ്ളിക്കേഷനുകള്‍ ആണ്‌ ഗൂഗിള്‍ ആപ്‌ സ്റ്റോറില്‍ നമുക്ക്‌ ലഭ്യമായ്‌ ഉള്ളത്‌.ആയതിനാല്‍ മറ്റേത്‌ ഓഎസ്‌ ഉപയോഗിക്കുന്നതിനേക്കാളും സവിശേഷതകള്‍ ആന്‍ഡ്രോയിഡ്‌ നല്‍ക്കുന്നു.
  5. dual bootting:ആന്‍ഡ്രോയിഡ്‌ ദവലപ്പര്‍മാര്‍ ഈയിടെയായി വികസിപ്പിചെടുത്ത ഒരു ടെക്നോളജിയാണ്‌ ഡുവല്‍ ബൂട്ടിംഗ്‌.അതായത്‌ നമ്മള്‍ കമ്പൂട്ടറില്‍ വിന്‍ഡോസ്‌ എക്സ്‌.പി യും വിന്‍ഡോസ്‌ ൭ ഉം ഒരുമിച്ച്‌ ഉപയ്യോഗിക്കുന്നതുപോലെ മൊബൈല്‍ഫോണിലും അത്‌ സാധ്യമാകുന്നു.

ഇങ്ങനെയിങ്ങനെ പലപല കാര്‍ണങ്ങളാല്‍ ആന്‍ഡ്രോയിഡ്‌ പ്ളാറ്റ്ഫോം മറ്റു പ്ളാറ്റ്ഫോമുകളില്‍ നിന്ന്‌ മെച്ചപ്പെട്ട്‌ നില്‍ക്കുന്നു.ഇതിനേക്കാള്‍ ഉപരിയായി ഇനിയും കണ്ടുപിടിത്തങ്ങള്‍ നടന്നാല്‍ ഇനി ഭാവിയില്‍ ആന്‍ഡ്രോയിഡ്‌ വാഴുന്ന കാലം അടുത്തല്ല. ഇപ്പോള്‍ തന്നെ ആന്‍ഡ്രോയിഡ്‌ കാറുകളിലും ടി.വി കളിലും ഫ്രിഡ്ജുകളിലും വരെ ഉപയോഗിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.