Featured
ആന്‍ഡ്രോയിഡ് ഫോണുകളില്‍ അനാവശ്യ കോളുകളും എസ് എം എസും എങ്ങിനെ തടയാം ?
മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു ലോകം ഇന്ന് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. പക്ഷെ മാവില്‍ മാങ്ങയുണ്ടെങ്കില്‍ കല്ലേറ് ഉറപ്പ് എന്ന് പറയുന്ന പോലെ നമ്മുടെ ഫോണിലേക്കും കല്ലേറ് വരും, അനാവശ്യ കോളുകളും, എസ് എം എസുമായി. അതിനൊരു പരിഹാരമായി നമുക്കിവിടെ ഒരു അപ്ലിക്കേഷന്‍ പരിചയപെടാം. Calls Blacklist എന്ന ഫ്രീ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നമുക്ക് വരുന്ന അനാവശ്യ കോളുകളും,മെസ്സേജുകളും തടയാം.
101 total views

ഇനി എങ്ങിനെയെന്ന് നമുക്ക് നോക്കാം.
(ഈ അപ്ലിക്കേഷന്‍ Android Smarphone ഉപഭോക്താക്കള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയു )
Step 1 – ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു അപ്ലിക്കേഷന്‍ നിങ്ങളുടെ Android ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
ഇതുപോലൊന്ന് അതില്‍ ടച്ച് ചെയ്തു ഓപ്പണ്‍ ചെയ്യുക. എന്നിട്ട് Add എന്നത് സെലക്ട് ചെയ്യുക.
Step 3 – തുടര്‍ന്ന് വരുന്ന ടയലോഗ് ബോക്സില്‍ നിന്നും ആവശ്യമുള്ളത് സെലക്ട് ചെയ്യുക. ( ഞാന്‍ Manually എന്ന ഓപ്ഷന് തിരഞ്ഞെടുത്തു.)
Step 4– തുടര്‍ന്ന് വരുന്ന ബോക്സില്‍ ആരുടെ കോള്‍ ആണോ തടയേണ്ടത് ,അവരുടെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് Add ല്‍ സെലക്ട് ചെയ്യുക.
Step 5 – ഇപ്പോള്‍ നമ്പര്‍ ആഡ് ചെയ്തു കഴിഞ്ഞു. ഇതുപോലെ ബള്‍ക്ക് ആയും നമ്പര്‍ ആഡ് ചെയ്യാന്‍ സാധിക്കും.
Note : ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് എസ് എം എസും തടയാന്‍ സാധിക്കുന്നതാണ്. എല്ലാവിധ Android ഫോണുകളിലും ഈ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യും. കൂടാതെ ഇതൊരു ലൈറ്റ് വെയിറ്റ് അപ്ലിക്കേഷന്‍ ആയതുകാരണം ചാര്‍ജും നഷ്ടപെടില്ല.
102 total views, 1 views today