നാം എല്ലാരും ഏതെങ്കിലും ഒരു സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ആണല്ലോ. ഫോണ്‍ വിളിക്കാന്‍ അല്ലെങ്കില്‍ ഇന്റെര്‍നെറ്റിന് വേണ്ടി. ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു ജീവിതം പുതിയ തലമുറയ്ക്ക് “മുട്ടയില്ലാത്ത ചിക്കന്‍ ബിരിയാണി” പോലെ ആണെന്നാ എനിക്ക് തോന്നുന്നേ. ജോലി ആവശ്യം, അല്ലെങ്കില്‍ ചുമ്മാ ഇരുന്നു സമയം കളയാനും ഒരു നെറ്റ് ആവശ്യമാണല്ലോ. ഇയ്യിടെ എനിക്ക് ഉണ്ടായ ഒരു സംഭവം ഞാന്‍ പറയട്ടെ.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒരു ഐഡിയ നെറ്റ് സെറ്റെര്‍ പോസ്റ്റ് പേയ്ട് കണക്ഷന് എടുത്തു. ബ്രോഡ് ബാന്‍ഡ് തോറ്റു പോകുന്ന സ്പീഡ് ഒക്കെ വാഗ്ദാനം ചെയ്തു കസ്റ്റമര്‍ക്ക് വേറെ ആരും നല്‍കാത്ത സേവനം കൊടുക്കുന്ന ഈ കണക്ഷന് ആള്ക്കാര്, സത്യം പറയട്ടെ, വെറും വെറും ചതിയര്‍ ആണ്. കണക്ഷന് ഒക്കെ കിട്ടി വീട്ടില്‍ വന്നു ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഞെട്ടിപ്പോയി. ലാപ്ടോപ്പ് തെറി പറയും ഈ സര്‍വീസ് പ്രോവൈടറെ.. ആമ നടക്കുന്ന പോലെ, അഞ്ഞൂറ് കിലോ മീറ്റര്‍ സ്പീട്..വീട്ടില്‍ ഉള്ള അനിയന് ഒരു ഇമെയില്‍ അയച്ചു. സെണ്ടിംഗ് എന്ന് പറഞ്ഞു പാവം മൗസ് കിടന്നു കറങ്ങാന്‍ തുടങ്ങിയിട്ട് സമയം കുറെ ആയി. പതുക്കെ ഉള്ള പാവത്തിന്റെ ആ കറക്കം കണ്ടാല്‍ പെറ്റ ലാപ്ടോപ് പോലും സഹിക്കില്ല. ആ സമയത്ത് വേണേല്‍ നാട്ടില്‍ പോയി നേരിട്ട് പറഞ്ഞു വരാന്‍ ഉള്ള സമയം ഉണ്ട്.
ഇത്ര കാശു കൊടുത്തു എടുത്ത സാധനം നല്ലപോലെ വര്‍ക്ക് ചെയ്യാതെ ഇരിക്കുമ്പോള്‍ ആര്ക്ക ദേഷ്യം വരാത്തെ? വിളിച്ചു കസ്റ്റമര്‍ കെയര്‍ നമ്പരില്‍ – അപ്പോള്‍ അതാ അവിടെ ഇരിക്കുന്നു ഒരു ഭൂലോക പൊട്ടി – കാര്യം പറഞ്ഞപ്പോള്‍ അവള് പറയുവാ, ഇത് താങ്കള്‍ താമസിക്കുന്ന സ്ഥലത്തിന്റെ പ്രശ്നം ആണ് എന്ന്. ബംഗ്ലൂരില്‍ നെറ്റ് വര്‍ക്ക് ഇല്ലെങ്കില്‍, പിന്നെ എവിടെ ഉള്ള ആള്‍ക്കാരുടെ ജീവിതം ആണ് ഐഡിയ ചേഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
ഐഡിയക്കാരുടെ ഇന്റര്‍നെറ്റ് നോക്കി ഇരുന്നാല്‍ ജോലിയും പോകും, ഉള്ള കഞ്ഞികുടിയും മുട്ടും.. അത് കൊണ്ട് എയര്‍ടെല്‍ നെറ്റ്വര്‍ക്ക് എടുത്തു. ഉള്ളത് പറയാമല്ലോ, ഇത് വരെ വല്യ കുഴപ്പം ഇല്ലാതെ പോകുന്നു..
ഇന്ന് ഇപ്പോള്‍ ആര് മാസം ആയി ഐഡിയ ഉപയോഗിചിട്ട്. ഇങ്ങനെ ഒരു കണക്ഷന് ഉള്ള കാര്യമേ മറന്നു പോയി. മിനിങ്ങാന്നു അതാ ഒരു രേജിസ്റെര്‍ ലെറ്റര്‍ – സൈന്‍ ചെയ്തു വാങ്ങി തുറന്നു നോക്കി :-O.
ദൈവമേ!!! കോര്‍ട്ട് ഓര്‍ഡറിന്റെ വഴികാട്ടി. മാറ്റര്‍ ഇങ്ങനെ –
ഡിസ്ട്രിക് ലീഗല്‍ സര്‍വീസ്, ബാംഗ്ലൂര്‍-
യു ആര് സപ്പോസ്ട് ടൂ കം ഫോര്‍ എ ലോക് അദാലത്ത് ഓണ്‍ ഏപ്രില്‍ തേര്‍ട്ടി അറ്റ് ഇലവന് എ എം ഓണ്‍ ദി സ്പെസിഫയിട് അഡ്രെസ്സ് വിത്ത് ഔട്ട് ഫെയില്‍. യു ഹാവ് ടൂ കാരി ദിസ് ലെറ്റര്‍ ആള്‍സോ. ഫെയില്‍ ടൂ ടൂയിംഗ് ദി സെയിം വില്‍ മൂവ് ദി കേസ് ടൂ സിവില്‍ കോര്‍ട്ട്. ലെറ്റര്ന്റെ അടിയില്‍ എന്റെ മൊബൈല്‍ നമ്പര്‍, സം അക്കൗണ്ട് നമ്പര്‍, ആന്‍ഡ് എമൌണ്ട് ഓഫ് 2297/-
സാധാരണക്കാരനായ ഒരു മനുഷ്യന് ഈ ലെറ്റര്‍ കണ്ടാല്‍ ഒന്ന് പതച്ചു പോകും. എന്തൊക്കെയോ കുറെ ഓഫീസ് സീല്‍ ഒക്കെ വെച്ച് ഒരു ലെറ്റര്‍.. സംശയിക്കണ്ട ഞാനും കുറച്ചു സമയം പേടിച്ചു പോയി. ഉച്ചയൂണിനു പോകാന്‍ നിന്ന ഞാന്‍ പിന്നെ ഒരു ഫ്രണ്ട് വക്കീലിനെ തന്നെ വിളിച്ചു കാര്യം പറഞ്ഞു, അവന്മാരുടെ ഓഫീസില്‍ ചെല്ലാന്‍ വേണ്ടി അവര്‍ അയക്കുന്ന ചെറിയ ചെറിയ ബീഡി പടക്കം ആണെന്ന്..അപ്പൊ, വക്കീലേ ഈ കാശു ഞാന്‍ കൊടുക്കണോ? ചിലപ്പോള്‍ കുറച്ചു കൊടുക്കേണ്ടി വരും…
കാശു കൊടുക്കുന്നതില്‍ അല്ല വിഷമം, ഈ കാശിനുള്ള ഒന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ്. അതും പോരാത്തതിന് ഈ ജീവിതം ചേഞ്ച് ചെയ്യുന്ന ആള്ക്കാര് ഒരു ബില്ല് പോലും എനിക്ക് അയച്ചിട്ടില്ല. ഒരു ഫോണ്‍ കാള്‍ എങ്കിലും പ്രതിക്ഷിച്ചു. അതും കിട്ടിയില്ല. സാധാരണ ഒരു പോസ്റ്റ് പൈഡ് എടുത്താല്‍ ഒരു ബില്‍ എങ്കിലും അയക്കാനുള്ള ബാദ്ധ്യത ഫോണ്‍ കമ്പനി കാണിക്കണം. അല്ലെങ്കില്‍ ഒരു ഫോണ്‍ കാള്‍.. ഇങ്ങനെ ഉള്ള ഒരു മര്യാദയും കാണിക്കാതെ ചുമ്മാ ഒരു മാതിരി പരുന്തു പുരുഷോത്തമന്റെ സ്വഭാവം..
വക്കില്‍ പറഞ്ഞപോലെ ഇരുപത്തി നാല് മണിക്കൂറും സഹായിക്കാന്‍ ഇരിക്കുന്ന വിഡ്ഢികളെ വിളിച്ചു, ഒറ്റ ഒരെണ്ണം എടുക്കുന്നില്ല.. പിന്നെ ഇമെയില്‍ അയച്ചു… രാത്രി ആയപ്പോള്‍ ഒരു മറുപടി കിട്ടി.
വെല്‍ക്കം ടൂ ഐഡിയ കസ്റ്റമര്‍ കെയര്‍!
വീ വില്‍ ഡിലൈറ്റ് ഔര്‍ കസ്റ്റമേഴ്സ് , വയില്‍ മീറ്റിംഗ് ദെയര്‍ ഇന്‍ഡിവിജ്വല്‍ കമ്മ്യൂണികേഷന് നീഡ്സ് എനി ടൈം എനി വെയര്‍.
പ്ലീസ് സെന്റ് അസ് യുവര്‍ നമ്പര്‍, സൊ ദാറ്റ് വീ കാന്‍ ഹെല്പ് യു.
ഇവിടെ പറയാന്‍ ഉള്ളത് – കണക്ഷന് എടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആ മഹതിയോടു എന്റെ നമ്പര്‍ എത്രയെന്ന് ചോദിച്ചതാ, അപ്പോള്‍ കിട്ടിയ മറുപടി ഏതു ഉപഭോഗ്താവിനെയും കുളിര് കോരി ഇടുവിക്കുന്നതായിരുന്നു. ” വീ വില്‍ സെന്റ് യു എ വെല്‍ക്കം കിറ്റ് ടൂ യുവര്‍ അഡ്രെസ്സ് ഇന്‍ ടു വര്‍ക്കിംഗ് ഡേയ്സ്” ഉള്ളത് പറയ്യാലോ, അതും പ്രതിക്ഷിച്ചിരുന്ന എന്നെ ഉപമിക്കാന്‍ എനിക്ക് തോന്നുന്നതു , കോഴിക്ക് മുല വരുന്നതു നോക്കി ഇരുന്നവനെ പോലെ എന്നാണ്. “വെല്‍ക്കം കിറ്റ് നോക്കി ഇരുന്നവന് ഐഡിയാ കൊടുത്ത സമ്മാനം ആണ് ലീഗല്‍ നോട്ടീസ് ” ഏതു ഉപഭാഗ്താവിന്റെ ജീവിതം ആണ് ചേഞ്ച് ആകാത്തത് .
കോടതിയില്‍ നിന്ന് വന്ന ലെറ്ററില്‍ എന്റെ നമ്പര്‍ ആണെന്ന് പറഞ്ഞു കൊടുത്തിരിക്കുന്ന ആ നമ്പര്‍ അവര്‍ക്ക് അയച്ചു കൊടുത്തു. സത്യം പറയാമല്ലോ അത് വരെ എനിക്ക് എന്റെ നമ്പര്‍ എത്ര ആണെന്ന് അറിയില്ലായിരുന്നു. അവര്‍ക്ക് അതിന്റെ മറുപടി അയക്കാന്‍ ഇത് വരെ സമയം ആയിട്ടില്ല. പിന്നെ പിറ്റേ ദിവസം അവരുടെ ഓഫ്സില് പോയി, അപ്പോള്‍ അതാ വരുന്നു അടുത്ത കുരിശു- ബില്‍ വന്നില്ല എന്നത് ഞാന്‍ എന്ത് കൊണ്ട് പറഞ്ഞില്ല, തെറ്റ് ഇപ്പോള്‍ എന്റെ ഭാഗത്ത്.. മുഖതടിച്ചപോലെ ഞാന്‍ ചോദിച്ചു, ഡോണ്ട് യു ഹാവ് ഷെയിം ഓ സെ ദാറ്റ്? അപ്പോള്‍ അതാ വരുന്നു മറുപടി – സര് ഇറ്റ് മെയ് ഹപ്പെന് സംടൈംസ്.. വാട്ടെവര്‍, ഇട്സ് യുവര്‍ മിസ്ടേക്ക്..
ജസ്റ്റ് അവന്റെ ആ സര്‍വീസിന് ഒരു കമന്റ് ഫോം എഴുതി കൊടുത്തിട്ട് ഞാന്‍ ചോദിച്ചു,
നൌ വാട്ട് യു കാന്‍ ടൂ ഹിയര്‍?
യു ഹാവ് ടൂ മേക് ദി പേമെന്റ് ഹിയര്‍ നൌ?
ബട്ട് ഐ നെവെര്‍ യൂസ്ഡ് ഇറ്റ് സര്? ദെന്‍ വൈ ഐ ഷുഡ് പേ?
സോ ഐ കാന്‍ ഗിവ് യു തേര്‍ട്ടി പേര്‍സെന്റ് ഡിസ്കൌണ്ട്..
ഒണ്‍ലി തേര്‍ട്ടി?
മക്സിമം ഫോര്‍ട്ടി!!
അപ്പോള്‍ ഞാന്‍ ഓര്‍ത്തു നമ്മുടെ വക്കില്‍ പറഞ്ഞ കാര്യം -[ഇത് അവന്മാരുടെ ചെറിയ നമ്പര്‍ ആണെന്ന് ]
അവസാനം ആയിരത്തി മുന്നൂറു രൂപ കൊടുത്തു കേസ് ഒതുക്കി. കാരണം പോസ്റ്റ് പൈഡ് കണക്ഷന് എടുത്തിട്ട് ക്യാന്‍സല്‍ ചെയ്യാതിരുന്നത് എന്റെ തെറ്റാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു.പറഞ്ഞിരുന്ന മാസ വാടക ഞാന്‍ കൊടുത്തു.
നോക്കണേ കാഷ് പോകുന്ന വഴി.. ചുമ്മാ ഒന്നും ചെയ്യതിരുന്നാലും നമ്മള് കാഷ് കൊടുത്തോണം. ഇമ്മാതിരി ഉള്ള വന്‍കിട കമ്പനി സാധാരണക്കാരന്റെ മേല്‍ ചുമ്മാ ചുമത്തുന്ന ഓരോ നികുതിയും എത്രയോ കൂടുതല്‍ ആണ്. അവരുടെ വാക് വിശ്വസിച്ചു അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്ന പൊതു ജനത്തെ വെറും കഴുതകള്‍ ആക്കുന്ന ഈ സംസ്കാരം എത്ര നാള് നീണ്ടുനില്‍ക്കും എന്ന് ആര്‍ക്കറിയാം?
ഐഡിയ എങ്ങനെ ഒക്കെ ആണ് ഒരാളെ ചേഞ്ച് ആക്കുന്നത് ഇപ്പോള്‍ മനസിലായ്.. നല്ലപോലെ….