
വണ്ടി ഓടിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും കളിക്കുമ്പോളും കുളിക്കുമ്പോളും വരെ സലഫി എടുക്കുന്ന ന്യൂ-ജെന്‍ ചുള്ളന്മാരെ ഞെട്ടിച്ചുകൊണ്ട് ഒരു ആന എടുത്ത സെല്‍ഫി വൈറല്‍ ആകുന്നു. തായിലാണ്ടില്‍ പഠിക്കുന്ന ക്രിസ്റ്റ്യന്‍ ലെബ്ലാങ്ക് ആണ് ഈ ചൂടന്‍ ‘എലിഫന്റ് സെല്‍ഫി’ക്ക് കാരണക്കാരന്‍ ആയത്.
ആനയ്ക്ക് അരികില്‍ നിന്നുകൊണ്ട് അതിനു വാഴപ്പഴം നല്‍കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്യുകയായിരുന്നു ലെബ്ലാങ്ക്. പെട്ടെന്ന്, വാഴപ്പഴം തീര്‍ന്നുപോയി. എന്തെങ്കിലും ചെയ്യുവാനാകും മുന്‍പേ ആന ലെല്‍=ബ്ലാങ്കിന്റെ ക്യാമറ തുമ്പിക്കൈയ്യില്‍ തട്ടിയെടുത്തു കഴിഞ്ഞു. എന്നാല്‍ ടൈമര്‍ സെറ്റ് ചെയ്തിരുന്നതിനാല്‍ ആന പിടിച്ചുകൊണ്ടിരുന്നപ്പോഴും ക്യാമറ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് ലെബ്ലാങ്കിന്റെയും ആനയുടെയും ഈ ‘എല്‍ഫി’.