ആപ്പിളാണെന്ന് കരുതി ടെന്നീസ് ബോള്‍ കഴിച്ചു – വീരചരമം പ്രാപിച്ചു..!!

0
232

Maikel-in-June-2011

ജെര്‍മനിയില്‍ ആണ് സംഭവം അരങ്ങേറുന്നത്. ടെന്നീസ് ബോള്‍, ആപ്പിള്‍ ആണെന്ന് കരുതി വിഴുങ്ങിയ ഹിപ്പോപ്പോട്ടാമസിനാണ് ഈ ദുര്‍ഗതി വന്നത്. ജെര്‍മനിയിലെ ബെലോണ്‍ കാഴ്ച്ചബംഗ്ലാവില്‍ ഉണ്ടായിരുന്ന ആരോഗ്യവാനായ ഹിപ്പോ, ഈ ഹിപ്പോ കഴിഞ്ഞ ദിവസം ആരോ കൂട്ടിലേക്കിട്ട ടെന്നീസ് ബോള്‍ വിഴുങ്ങുകയും, നാലുദിവസം ഭക്ഷണമൊന്നും കഴിക്കാതെ അവശനിലയില്‍ കഴിയുകയുമായിരുന്നു.

ടെന്നീസ് ബോള്‍ അകത്തുചെന്ന ഹിപ്പോ ഭക്ഷണം കഴിക്കാതെ അവശ നിലയിലായി മരിച്ചശേഷം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് കുടലിനകത്ത് കുടുങ്ങിക്കിടന്ന ഈ ടെന്നീസ് ബോള്‍ ഡോക്റ്റര്‍മാര്‍ കണ്ടെത്തിയത്. ഏതായാലും ടെന്നീസ് ബോള്‍ കഴിച്ച് മൃത്യുവിനെ വരിച്ച ആദ്യ ഹിപ്പോ ആയിരിക്കും ഈ ജര്‍മ്മന്‍ സൂവിലെ ഹിപ്പോ…!!