Featured
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മൈക്രോവേവ് ഓവനില്‍ ഇട്ടാല്‍ [വീഡിയോ]
നമ്മളില്‍ പലരും നൂറുകണക്കിന് ഡോളറുകളും മറ്റും ചിലവഴിച്ച് മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയും ചെയ്തും സ്വന്തമാക്കുന്ന ഒരു ഐപാഡ് അല്ലെങ്കില്‍ ഐഫോണ്‍ 5 അല്ലെങ്കില്‍ ഒരു ഐപാഡ് മിനി ഒന്ന് താഴെ വീണു പോയാല്‍ നമുക്ക് ഉണ്ടാകുന്ന വിഷമം വിവരിക്കേണ്ടതില്ലല്ലോ. എന്നാല്‍ ഇവിടെ ഒരു പൊട്ടന് (അങ്ങിനെ ഇപ്പോള്‍ വിളിക്കാം, അവസാനം മാറ്റിപ്പറയേണ്ടി വരും) തന്റെ അപ്പിള് പ്രോഡക്റ്റുകള്‍ ഉള്‍പ്പടെയുള്ളവ യാതൊരു കൂസലുമില്ലാതെ മൈക്രോവേവ് ഓവനില്‍ ഇട്ടു ചുട്ടു കരിക്കുന്ന വീഡിയോ കണ്ടാല്‍ നമ്മുടെ ഹൃദയം ഒന്ന് തേങ്ങും.
124 total views

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മൈക്രോവേവ് ഓവനിലിട്ടു ചുട്ടു കരിച്ച മഹാന്
ഇങ്ങനെ ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ചുട്ടു കരിക്കുന്നത് നമ്മള് വീട്ടില്‍ നിന്നും ട്രൈ ചെയ്യരുത് എന്നും ഇദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. നമ്മളൊരു എക്സ്പേര്‍ട്ട് മൈക്രോവേവ് ഓപ്പറേറ്റര്‍ ആണെങ്കില്‍ മാത്രമേ ഇത് ട്രൈ ചെയ്യാവൂ എന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.
ഇങ്ങനെ ചുട്ടു കരിച്ച ഐഫോണ്‍ ഇദ്ദേഹത്തിന് നഷ്ടം വരുത്തി എന്നൊന്നും വിചാരിച്ചു നമ്മള് തെങ്ങേണ്ട. [പുള്ളി അതുപയോഗിച്ച് കാശുണ്ടാക്കാനും നോക്കുന്നുണ്ട്. ഇങ്ങനെ ചുട്ടു കരിച്ച ഐഫോണ്‍ 3001 ഡോളറിനു ഇബേയില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് കക്ഷി. ഇങ്ങനെ ഐഫോണും മറ്റും ചുട്ടു കരിച്ച് അതിന്റെ വീഡിയോ യൂട്യൂബിലിട്ടു അവയുടെ വിലയേക്കാള്‍ അധികം കാശ് തന്റെ പോക്കറ്റിലാക്കുന്ന ഇദ്ദേഹത്തിന്റെ ബുദ്ധി അപാരം തന്നെ.
ഇദ്ദേഹം തന്നെ ഓവനില്‍ ഇട്ടു ഐപാഡ് ചുട്ടു കരിക്കുന്ന വീഡിയോ
ഇദ്ദേഹം തന്നെ ഓവനില്‍ ഇട്ടു ഐപാഡ് മിനി ചുട്ടു കരിക്കുന്ന വീഡിയോ
125 total views, 1 views today