ഐഒഎസ് 8 ഇറങ്ങിയ കാലം മുതല്‍ ആപ്പിളിന് ശനി ദശയാണ്. അത് സൃഷ്ടിച്ച അപ്ഡേറ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ പ്രശ്നവും ആപ്പിള്‍ നേരിടുകയാണ്. സ്റ്റോറേജ് സ്പേസ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉപയോക്താക്കളെ തെറ്റിധരിപ്പിച്ചുവെന്നാണ് പുതിയ പരാതി
ഒ.എസ് 8 പരസ്യത്തില്‍ കാണിച്ചുട്ടള്ളതിനേക്കാള് അമിതമായി സ്റ്റോറേജ് സ്പേസ് ഉപയോഗിക്കുന്നുവെന്ന് കാട്ടി രണ്ട് ഫ്ളോറിഡസ്വദേശികളാണ് കമ്പനിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. പണം നല്കി ഉപയോഗിക്കേണ്ട ഐക്ലൗഡ് അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റോറേജ് സ്പേസ് അമിതാമായി ഉപയോഗിക്കുന്നതെന്നാണ് ഫെഡറല്‍ കോര്‍ട്ടില്‍ നല്കിയ പരാതിയില്‍ ആരോപിക്കുന്നത്
റെക്കോര്‍ഡ് വില്പനയാണ് പുതിയ മോഡലുകളിലൂടെ ആപ്പിള്‍ നേടിയെടുത്തത്. ആദ്യ ആഴ്ചയില്‍ തന്നെ 10 മില്യണ്‍ ഫോണുകള്‍ വിറ്റിരുന്നു. ഐ.ഒ.എസ് 8 അപ്ഡേറ്റ് ചെയ്തതോടെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.റേഞ്ച് ലഭിക്കുന്നില്ല, ആപ്ലിക്കേഷന്‍ ക്രാഷ് തുടങ്ങി പരാതികള്‍ വ്യാപകമായതോടെ കമ്പനി പരസ്യമായി മാപ്പു പറഞ്ഞിരുന്നു