ആപ്പിള്‍ സ്റ്റോറുകളെ കുറിച്ചുള്ള ചില “രഹസ്യങ്ങള്‍”

0
271

fifthavenue_gallery_image1
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം വിറ്റഴിക്കാന്‍ ഒരുക്കിയിട്ടുളളതാണ് ആപ്പിള്‍ സ്റ്റോറുകള്‍. ഐഫോണും ഐപാഡും തുടങ്ങി ആപ്പിളിന്റെ ലാപ് ടോപ്‌ വരെ ലോകത്തെ ഏറ്റവും വിലയേറിയ ടെക് ഉല്‍പ്പനങ്ങളായി വിലസുന്ന വേളയില്‍ ആപ്പിളിന്റെ സാധനങ്ങള്‍ മാത്രം വില്‍ക്കുന്ന ആപ്പിള്‍ സ്റ്റോറുകള്‍ ഒരു അത്ഭുത കാഴ്ചയാണ്. ആപ്പിള്‍ സ്റ്റോറുകളെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍ ഇതാ…

1. ആപ്പിള്‍ സ്റ്റോറുകള്‍ ഉളള മാളുകളില്‍ 10% വില്‍പ്പന കൂടുന്നതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപോര്‍ട്ട് ചെയ്യുന്നു.

2. ലോകത്താകമാനം 50,000 റീട്ടെയില്‍ ജീവനക്കാരാണ് ആപ്പിള്‍ സ്റ്റോറുകളില്‍ ഉളളത്.

3. ലോകത്താകമാനമുളള ആപ്പിള്‍ സ്റ്റോറുകളിലെ സന്ദര്‍ശകരുടെ എണ്ണം കണക്കിലെടുത്താല്‍ അത് ഒരു ദിവസം 10 ലക്ഷം എന്ന തോതില്‍ വരുന്നതാണ്.

4. ദിവസത്തില്‍ 25,000 സന്ദര്‍ശകര്‍ എത്തുന്ന ഷാങ്ഗായിലെ നാന്ജിങ് ഈസ്റ്റ് സ്‌റ്റോറാണ് ഏറ്റവും തിരക്കുളള ആപ്പിള്‍ സ്റ്റോര്‍.

5. ഒരു ദിവസം 95,000 ഉപഭോക്താക്കളെയാണ് ആപ്പിള്‍ സ്റ്റോറിലെ ജീനിയസ് ബാര്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്

6. റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആപ്പിള്‍ 4.9 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

7. 2014ന്റെ അവസാനത്തില്‍ 437 ആപ്പിള്‍ സ്റ്റോറുകളാണ് ലോകത്തുളളത്.

8. 50.6 മില്ല്യണ്‍ ഡോളറാണ് ആപ്പിള്‍ സ്റ്റോറുകളിലെ ശരാശരി വരുമാനം.

9. സെപ്റ്റംബര്‍ 19, 2014ന് ഐഫോണ്‍ 6 വില്‍പ്പനയ്ക്ക് എത്തിച്ചപ്പോള്‍ ന്യൂയോര്‍ക്കിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആളുകള്‍ ബോക്‌സുകളില്‍ കിടന്ന് ഉറങ്ങിയാണ് ഫോണ്‍ വാങ്ങാന്‍ കാത്ത് നിന്നത്.