Gadgets
ആപ്പിള്‍ 6 നെ പരിഹസിച്ച സാംസങ്ങിനും കിട്ടി എട്ടിന്റെ പണി..
ആപ്പിള്‍ 6 ന്റെ വളവ് മറ്റാരേക്കാളും ആഘോഷമാക്കിയവരാണ് സാംസങ്ങ്. അപ്പിളിനെ കളിയാക്കി പരസ്യം വരെ അവര്‍ ഇറക്കി. എന്നാല്‍ അതേ സാംസങ്ങിന് തന്നെ ഉഗ്രന്‍ ഒരു പണികിട്ടി.
91 total views

ആപ്പിള്‍ 6 ന്റെ വളവ് മറ്റാരേക്കാളും ആഘോഷമാക്കിയവരാണ് സാംസങ്ങ്. അപ്പിളിനെ കളിയാക്കി പരസ്യം വരെ അവര്‍ ഇറക്കി. എന്നാല്‍ അതേ സാംസങ്ങിന് തന്നെ ഉഗ്രന്‍ ഒരു പണികിട്ടി. സാംസങിന്റെ ഗ്യാലക്സി നോട്ടിലെ പുതിയ പതിപ്പായ നോട്ട് 4ലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്.
നോട്ട് 4 ഐഫോണിനെപ്പോലെ വളയുന്നില്ല പക്ഷേ സ്ക്രീനിനും ഫോണ്‍ ഫ്രെയ്മിനുമിടിയിലുള്ള വിടവാണ് പ്രശ്നമായിരിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് നോട്ട് 4 ദക്ഷിണകൊറിയയിലും ചൈനയിലും സാംസങ് പുറത്തിറക്കിയത്.
എല്ലാ ഭാഗങ്ങളിലും ഈ വിടവ് ഉള്ളതായാണ് നോട്ട് 4 ഉപയോക്താക്കള്‍ പറയുന്നത്. ബിസിനസ്സ് കാര്‍ഡ് മുതല്‍ രണ്ടു എ4 ഷീറ്റ് വരെ ഈ വിടവില്‍ കൊള്ളിക്കാന്‍ സാധിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിദ്ധീകരണമായി IT Today റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിക്ക് നോട്ട് 4ലെ തകരാര്‍ സംബന്ധിച്ച് അറിയാമെന്നും ഒക്ടോബര്‍ അവസാനത്തോടെ ലോകമെങ്ങും ഫോണ്‍ പുറത്തിറക്കുമ്പോള്‍ മാറ്റം പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തകരാര്‍ സംഭവിച്ച ഫോണുകള്‍ക്ക് പകരം പുതിയവ നല്‍കുമോ എന്നു വ്യക്തമായിട്ടില്ല.
92 total views, 1 views today