സോഷ്യല്‍ മീഡിയ ആണ് ഇന്നത്തെ ഏറ്റവും വലിയ വിജ്ഞാന സ്രോതസ് എന്ന് പറയാം. ഇന്റര്‍നെറ്റ് മുഴുവന്‍ ചിതറിക്കിടക്കുന്ന കാര്യങ്ങള്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുവാന്‍ സോഷ്യല്‍ മീഡിയ നല്കുന്ന സഹായം ചില്ലറയല്ല. ഈ സാഹചര്യത്തില്‍, സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും ഒട്ടനേകം ലിങ്കുകളിലൂടെ കടന്നുപോകുന്നുണ്ട്. എല്ലാം തിരക്കിനിടയില്‍ പലപ്പോഴും വായിക്കണം എന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും പിന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയും വീണ്ടും നോക്കുമ്പോള്‍ എവിടെയാണെന്ന് അറിയാതെ കുഴങ്ങുകയും ചെയ്യും. ഇവിടെയാണ് ബുക്ക്മാര്‍ക്കിംഗ് വിദ്യയുടെ പ്രസക്തി. നമ്മുക്ക് വേണ്ട വെബ് പേജുകളുടെ ലിങ്കുകള്‍ ബുക്ക്മാര്‍ക്ക് ചെയ്തു സൂക്ഷിച്ചാല്‍ പിന്നീടു അവ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ നമ്മുക്ക് കഴിയും.
എല്ലാ ബ്രൌസറുകളും ബുക്ക്മാര്‍ക്കിംഗ് സൗകര്യം നല്‍കുന്നുണ്ടെങ്കിലും ഇന്റര്‍നെറ്റ് ഉള്ളപ്പോള്‍ മാത്രമേ ഇവ വീണ്ടും കാണുവാന്‍ കഴിയു. ഇവിടെയാണ് പോക്കറ്റ് എന്ന ഈ കിടിലന്‍ ആപ്പിന്റെ പ്രസക്തി. ഒരിക്കല്‍ നിങ്ങള്‍ക്ക് വേണ്ട ആര്‍ട്ടിക്കിളുകള്‍, വീഡിയോകള്‍ എന്നിവ പോക്കറ്റ് ഉപയോഗിച്ച് മാര്‍ക്ക് ചെയ്താല്‍ പിന്നീടു എപ്പോള്‍ വേണമെങ്കിലും, ഓഫ്ലൈന് ആയിരിക്കുമ്പോഴും, അവ കാണുവാന്‍ നിങ്ങള്‍ക്ക് കഴിയും.
എന്തുകൊണ്ട് ഈ ആപ്പ് ഉപയോഗിക്കണം:
ഈ ആപ്പ് ഉപയോഗിച്ച് സേവ് ചെയ്തവ വീണ്ടും ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യം ആവശ്യം ഇല്ല എന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. അതോടൊപ്പം, ലളിതവും സുന്ദരവുമായ ഡിസൈന്‍ ഇതിനെ മികവുറ്റതാക്കുന്നു.
പ്ലേ സ്റ്റോറില്‍ ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.