[ആപ്പ് പരിചയം] ലെറ്റേഴ്‌സ്: ഇത് കത്തുകളുടെ ന്യൂജെന്‍ വസന്തകാലം

480

lettrs_boolokam
കത്തുകളുടെ കാലം കഴിഞ്ഞു എന്ന് വിലപിക്കുന്നവര്‍ക്ക് ഇതാ ഒരു ആശ്വാസവാര്‍ത്ത. കത്തുകളുടെ സുവര്‍ണ കാലത്തേയ്ക്ക് ഒരു തിരികെപ്പോക്ക് വാഗ്ദാനം ചെയ്യുകയാണ് ലെറ്റേഴ്‌സ് (Lettrs) എന്ന ഈ ആപ്പ്. ആശയങ്ങള്‍ കൈമാറുവാന്‍ ഷോര്‍ട്ട് മെസേജ് സര്‍വിസുകള്‍ ധാരാളം നമ്മുക്ക് ലഭ്യമാണെങ്കിലും അവ എല്ലാം കെട്ടിലും മട്ടിലും ഒരേപോലെ ഇരിക്കുന്നു എന്നതൊരു പോരായ്മയാണ്. കുറച്ചു കൂടി പേഴ്‌സണല്‍ ആണെന്ന തോന്നല്‍ ഉണ്ടാക്കുവാന്‍ ഇമെയിലുകള്‍ക്ക് കഴിയും. പക്ഷേ, അവിടെയും എഴുത്തിനെ നമ്മുടേത് എന്ന തോന്നലോടെ മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പൂര്‍ണമായും കത്തുകള്‍ക്ക് വേണ്ടി ഒരു ആപ്പ് എന്നത് തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.

ഓരോരുത്തര്‍ക്കും തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്താം എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ ഗുണം. എഴുതുന്ന കത്തുകള്‍ പബ്ലിക് ആയും അതല്ലെങ്കില്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് പേഴ്‌സണല്‍ ആയും അയക്കാന്‍ കഴിയും. പബ്ലിക് ആയി പോസ്റ്റ് ചെയ്യപ്പെടുന്ന എഴുത്തുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് ഈ ആപ്പില്‍. ആപ്പില്‍ സൈന്‍ ഇന്‍ ചെയ്യുന്ന എല്ലാവര്ക്കും ഈ വലിയ ശേഖരത്തില്‍ നിന്നും കത്തുകള്‍ വായിക്കുവാനും കഴിയും. എഴുത്തുകളെ പ്രണയിച്ചിരുന്നവര്‍ക്ക് ഒരു ആശ്വാസമാവും ഈ വാര്‍ത്ത. എഴുത്തുകളെ ഇപ്പോഴും പ്രണയിക്കുന്നവര്‍ക്ക് ഒരു സഹായവും. അതെ, ഇനി വിപ്ലവം എഴുത്തുകളിലൂടെയാണ്.

ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുവാന്‍ : ആന്‍ഡ്രോയിഡ്

ലെറ്റേഴ്സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ : https://about.lettrs.com/#home