SAKI_151902f

സമത്വം വേണം, വംശീയത പാടില്ല എന്നൊക്കെ ലോകം മുഴുവനും നടന്ന് പ്രസംഗിക്കുന്ന ആളുകളാണ് ഇന്ത്യാക്കാര്‍ . എന്നാല്‍ നമ്മളെക്കാള്‍ താഴ്ന്ന ആളുകളെ ബഹുമാനിക്കുവാനോ അല്ലെങ്കില്‍ അല്പം സഹാനുഭൂതിയോടെ അവരെ കാണുവാനോ നമുക്ക് കഴിയാറില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വീഡിയോയില്‍ നിങ്ങള്‍ കാണുവാന്‍ പോകുന്നത് .

ഡല്‍ഹിയിലെ രാജീവ് ചൌക്ക് സ്റ്റേഷനില്‍ ഏതോ പെണ്‍കുട്ടികളെ കമന്റടിച്ചു എന്ന് പറഞ്ഞുകൊണ്ട് മൂന്ന് ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ ഒരു ജനക്കൂട്ടം നടത്തിയ ആക്രമങ്ങളാണ് ഈ വീഡിയോയില്‍. ‘വന്ദേമാതരം’, ഭാരത് മാതാ കീ ജയ് ‘ എന്നൊക്കെയുള്ള ദേശ ഭക്തി സൂക്തങ്ങളും ഇവര്‍ അലറുന്നുണ്ടായിരുന്നു. പോലീസാകട്ടെ മൂകസാക്ഷിയായി സംഭവം നോക്കി നിന്നതല്ലാതെ ഈ സംഭവത്തിനെതിരെ പ്രതികരിക്കുവാന്‍ കൂടാക്കിയില്ല. ഈ ചെയ്തത് ശരിയായോ ?

നിങ്ങള്‍ക്ക് എന്ത് തോന്നുന്നു ?

 

Advertisements