ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലക്ക്, മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കത്ത്..

  0
  315

  Maoists

  കേരള പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഇപ്പോഴും കുഴപ്പത്തിലാക്കുന്ന കാര്യമാണ് കേരളത്തിലെ മാവോയിസ്റ്റുകള്‍. കേരളത്തിന്റെ വനമെഖലകളില്‍ ഒളിച്ചു കഴിയുന്ന എന്നുപറയപ്പെടുന്ന ഈ മാവോയിസ്റ്റുകളില്‍ ഒരാളെപ്പോലും പിടിക്കാനോ, അവരുടെ രൂപരേഖ തയ്യാരാക്കാണോ ഇതുവരെ നമ്മുടെ സര്‍ക്കാരിനോ, പോലീസിനോ കഴിഞ്ഞിട്ടില്ല. കോഴിക്കോട് വിലങ്ങാട് ഭാഗത്ത് മാവോയിസ്റ്റുകള്‍ വന്ന് ലഖുലേഖകല്‍ വിതരണം ചെയ്യുകയും, അറിയും പലവ്യജ്ഞനങ്ങളും നാട്ടുകാരില്‍ നിന്നും വാങ്ങുകയും ഏകദേശം അരമണിക്കൂറോളം അവിടെ ചിലവഴിക്കുകയും ചെയ്തിട്ടും, പോലീസിന് ഒന്നും ചെയ്യാന്‍ കഴിയാതെ വന്ന അവസ്ഥ കഴിഞ്ഞിടെയാണ് നടന്നത്.

  അതിനിടയില്‍ കഴിഞ്ഞിടക്ക് കുഞ്ഞോം വനമേഖലയില്‍ പോലീസും മാവോയിസ്റ്റുകലും തമ്മില്‍ വെടിവേപ്പുണ്ടാവുകയും, അടുത്ത ദിവസം തന്നെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല അവിടം സന്ദര്‍ശിക്കാന്‍ ഇരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് കേരളത്തിലെ മാവോയിസ്റ്റ് തലവന്‍ രൂപേഷിന്റെ കത്ത് ഇന്ന് ആഭ്യന്തര മന്ത്രിക്ക് ലഭിച്ചത്. തൃശൂര്‍ സ്വദേശിയായ രൂപേഷ് പോലീസ് തിരയുന്ന മാവോയിസ്റ്റ് സംഘത്തിലെ പ്രധാനിയാണ്‌. ഫാസിസ്റ്റ് ഭരണാധികാരികളെ പോലെ കേരളത്തിലെ മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് വെറും വ്യാമോഹമാനെന്നാണ് കത്തിന്റെ ഉള്ളടക്കം.

  കേരളത്തിലെ ആദിവാസികളും, ഭൂമി ലഭിക്കാന്‍ കഴിയാത്ത, നീതി ലഭിക്കാത്ത ആളുകളെ അണിനിരത്തി, കേരള പോലീസിന്റെ സ്പെഷ്യല്‍ ഫോഴ്സിനെയും, കമാന്‍ഡോകളെയും നേരിടുമെന്നും, മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ കമാണ്ടോകള്‍ നടത്തുന്ന മാനസിക പീഡനം നിര്‍ത്തണമെന്നും കത്തില്‍ പറയുന്നു. അതിനിടയില്‍ വടക്കന്‍ ജില്ലകളില്‍ ആക്രമണം ശക്തമാക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നു എന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ വിവരത്തില്‍ ഗവി അടക്കമുള്ള മേഖലകളില്‍ സുരക്ഷ കര്‍ശനമാക്കുമെന്നും അറിയുന്നു.